Connect with us

Hi, what are you looking for?

CRIME

ടിപ്പർ ലോറി മോഷണം; നാലുപേരെ കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തു.

കോതമംഗലം: ടിപ്പർ ലോറി മോഷണം നാലുപേരെ കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തു.
ഇടുക്കി കഞ്ഞിക്കുഴി കമ്മത്തുകുടിയിൽ വീട്ടിൽ അനസിൻ്റെ ഉടമസ്ഥതയിലുള്ള
കെ എൽ 40-7002 നമ്പർ ടിപ്പർ ലോറിയാണ്
ചെറുവട്ടൂർ ഹൈസ്കൂളിൻ്റെ മുന്നിൽ നിന്നും മോഷണം പോയത്.  ഒന്നാം പ്രതി ചെമ്പറക്കി വാഴക്കുളം അമ്പലത്ത് വീട്ടിൽ ഹാരിസ് (37), രണ്ടാം പ്രതി
ആലുവ എടത്തല മുണ്ടപ്പാടം വീട്ടിൽ ജിതിൻ (33) ‘
മൂന്നാം പ്രതി ഒറ്റപ്പാലം പൂവത്തിങ്കൽ വീട്ടിൽ
അബു താഹിർ (22), നാലാം പ്രതി ഒറ്റപ്പാലം പാലക്കപ്പറമ്പിൽ വീട് കാജാ ഹുസൈൻ (33) എന്നിവരെയാണ് കോതമംഗലം എസ് എച്ച് ഒ പി ടി ബിജോയി ,എസ് ഐമാരായ ആൽബിൻ സണ്ണി , കെ എസ് ഹരിപ്രസാദ് ,എഎസ് ഐ മാരായ കെ എം സലീം , ടി എം ഇബ്രാഹിം എന്നിവർ അറസ്റ്റ് ചെയ്തത്.

സമീപത്തുള്ള സിസിടിവി ദൃശ്യം പരിശോധിച്ചതിനെ തുടർന്നാണ് പ്രതികൾ കുടുങ്ങിയത് . നാലു ലക്ഷം രൂപ വിലയുള്ള ലോറി പ്രതികൾ ഒരു ലക്ഷം രൂപക്ക് തഞ്ചവൂരിൽ വില്പന നടത്തിയതായും, ഉടൻ കസ്റ്റഡിയിലെടുക്കുമെന്ന് പൊലിസ് പറഞ്ഞു.

You May Also Like

NEWS

കോതമംഗലം : കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ പഴകിയ ഭക്ഷണസാധനങ്ങൾ വീണ്ടും ചൂടാക്കി വിൽപ്പന നടത്തുന്നതായും വ്യത്തിഹീനമായ സാഹചര്യമാണ് പലയിടത്തുമെന്ന പരാതി ഉയർന്ന സാഹചര്യത്തിൽ കോതമംഗലം ഹെൽത്ത് വിഭാഗം പരിശോധന നടത്തി. പരിശോധനയിൽ...

NEWS

കോതമംഗലം : ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും കോതമംഗലം നഗര സഭയുടെയും കുടുംബശ്രീയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഓണഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച സംസ്കാരിക സമ്മേളനം ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം...

NEWS

കോതമംഗലം: കോതമംഗലം മുൻ എംഎൽഎ ടി എം മീതിയൻ്റെ നാമധേയത്തിലുള്ള ബ്ലോക്ക് പഞ്ചായത്ത് ഹാളിൻ്റെ നിലവിലുള്ള പേര് മാറ്റാനുള്ള യുഡിഎഫ് ഭരണ സമിതിയുടെ നീക്കത്തിനെതിരെ പ്രതിപക്ഷ അംഗങ്ങൾ ബിഡിഒ എസ് അനുപമിനെ ഉപരോധിച്ചു....

NEWS

കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയിൽ 11.15 കോടി രൂപ കിഫ്‌ബി ഫണ്ട് ഉപയോഗിച്ചുള്ള വികസന പ്രവർത്തനങ്ങളുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.ഒഫ്‍താൽ ഓപ്പറേഷൻ തീയേറ്റർ...

error: Content is protected !!