Connect with us

Hi, what are you looking for?

CHUTTUVATTOM

ക്ഷേത്ര നഗരിയായ തൃക്കാരിയൂരിലെ വെള്ളക്കെട്ട് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നിൽപ്പു സമരം നടത്തി

കോതമംഗലം : തൃക്കാരിയൂരിലെ വെള്ളക്കെട്ട് അടിയന്തരമായി പരിഹരിക്കുക, ക്ഷേത്ര നഗരിയായ തൃക്കാരിയൂരിലെ വെള്ളക്കെട്ട് അടിയന്തരമായി പരിഹരിക്കാനും, കാലാകാലങ്ങളായി തോട് കയ്യേറ്റം കാരണം വെള്ളം ഒഴുകിപ്പോകാൻ കഴിയാത്ത നിലയിലും, തോട് അളന്നു തിട്ടപ്പെടുത്തി അനധികൃത കയ്യേറ്റം ഒഴിപ്പിക്കാനും, തോടുകളിലും, കൈത്തോടുകളിലും, അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്തു വെള്ളം സുഖമായി പോകാനുള്ള ഉള്ള കർമ്മ പദ്ധതികളൊന്നും ചെയ്യാതെ നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് അധികാരികളും, ജനപ്രതിനിധികളും, ബന്ധപ്പെട്ട അധികാരികളുടേയും അവഗണനയ്ക്കെതിരെ കോൺഗ്രസ് ഐ തൃക്കാരിയൂർ മണ്ഡല കമ്മറ്റി നിൽപ്പു സമരം നടത്തി പ്രതിഷേധിച്ചു.

പ്രതിഷേധ സമരം കെ പി സി സി എക്സിക്യൂട്ടീവ് നിർവാഹകസമിതി അംഗം ശ്രീ കെ പി ബാബു ഉദ്ഘാടനം ചെയ്തു. ഡി സി സി ജനറൽ സെക്രട്ടറി അഡ്വ.അബു മൊയ്ദീൻ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡണ്ട് എം എം പ്രവീൺ അധ്യക്ഷത വഹിച്ചു. എബി ചേലാട്ട്, ചന്ദ്രലേഖ ശശിധരൻ ,പി പി തങ്കപ്പൻ, സജീവ് സൗപർണിക, എൻ. കെ ശശിധരൻ, ഗോപിനാഥൻ നായർ, സുരേഷ് ആലപ്പാട്ട് ,വിജിത് വിജയൻ ബിനീഷ് എം ആർ, വിജയൻ കാക്കുഴിച്ചാൽ, പി. ഡി മോഹനൻ, തങ്കളം രവി തുടങ്ങിയവർ പ്രസംഗിച്ചു.

You May Also Like

NEWS

കോതമംഗലം : കോതമംഗലം താലൂക്കിലെ ഏക നാട്ടാനയായിരുന്ന തൃക്കാരിയൂർ ശിവനാരായണൻ ചരിഞ്ഞു. കേരളത്തിലെ തന്നെ നിരവധി പൂരങ്ങളിൽ ആണി നിരന്നിരുന്ന കൊമ്പന് ആരാധകരും ഏറെയാരുന്നു. തൃക്കാരിയൂർ കിഴക്കേമഠത്തിൽ സുദർശനകുമാറിന്റെ ഉടമസ്ഥതയിലുള്ള ആനയായിരുന്നു ശിവനാരായണൻ....

NEWS

കോതമംഗലം: കോതമംഗലം താലൂക്കിൽ മുഴുവൻ വീടുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ചുള്ള ഡെങ്കിപ്പനി ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. താലൂക്കിന്റെ പല മേഖലകളിലും ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് വീടുകളും വ്യാപാരസ്ഥാപനങ്ങളിലും എത്തിയുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ...

NEWS

കോതമംഗലം : തൃക്കാരിയൂർ മുല്ലേക്കാവ് ഭാഗത്ത്‌ തെരുവ് നായ്ക്കളിൽ കനൈൻ ഡിസ്റ്റംമ്പർ എന്ന വയറസ് ബാധ. തെരുവ് നായ്ക്കൾ നാക്ക് പുറത്തേക്ക് ഇട്ട് തല കുലിക്കി വിറച്ച് വിറച്ച് നടക്കുന്നു. ചില നായ്ക്കൾ...

CRIME

കോതമംഗലം : ഇരുചക്ര വാഹന മോഷ്ടാവ് അറസ്റ്റിൽ. തൃക്കാരിയൂർ തങ്കളം ജവഹർ കോളനി ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന പിണ്ടിമന അടിയോടി കവല പുതുപ്പിലേടം വീട്ടിൽ അരവിന്ദ് (23) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ്...

error: Content is protected !!