കോതമംഗലം: തൃക്കാരിയൂർ ദേവസ്വം ബോർഡ് ഹൈസ്കൂളിലെ പഴയ സ്കൂൾ കെട്ടിടം പൊളിച്ചു മാറ്റുമ്പോൾ ആധുനിക സൗകര്യങ്ങളോട് കൂടിയ സ്കൂൾ കോംപ്ലക്സ് നിർമ്മിച്ചു നൽകണമെന്നും, സ്കൂളിൽ പ്ലസ്ടു ബാച്ച് അനുവദിച്ചു കിട്ടുന്നതിന് വേണ്ട അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സ്കൂൾ PTA കമ്മിറ്റി ദേവസ്വം വകുപ്പ് മന്ത്രി ശ്രീ. കെ. രാധാകൃഷ്ണന് നിവേദനം നൽകി. കോതമംഗലം MLA ആന്റണി ജോൺ, സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ അനിൽ കുമാർ,കോതമംഗലം ഏരിയ കമ്മിറ്റി സെക്രട്ടറി ജോയി, ഏരിയ കമ്മിറ്റി അംഗവും മുൻ തൃക്കാരിയൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന കെ. ജി. ചന്ദ്രബോസ്, എറണാകുളം ജില്ലാ പഞ്ചായത്ത് അംഗം റഷീദ സലിം എന്നിവരും സന്നിഹിതർ ആയിരുന്നു.
സ്കൂൾ PTA പ്രസിഡന്റ് അഡ്വ. രാജേഷ് രാജൻ,സ്കൂൾ HM രാജലക്ഷ്‌മി സി എസ്, PTA എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ മണികണ്ഠകുമാർ, പ്രശസ്ത യുവ കവിയും വിദ്യാരംഗം സംസ്ഥാന അവാർഡ് ജേതാവും സ്കൂളിലെ മലയാളം അധ്യാപകനുമായ സുമേഷ് കൃഷ്ണൻ, കിഡ്സ് IAS അക്കാദമി കോർഡിനേറ്ററും സ്കൂൾ അധ്യാപികയുമായ ദൃശ്യ ചന്ദ്രൻ എന്നിവർ ചേർന്നാണ് മന്ത്രിക്ക് നിവേദനം നൽകിയത്. ഈ വിഷയങ്ങളിൽ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.