തൃക്കാരിയൂർ : ദേവസ്വം ബോർഡ് ഹൈസ്കൂളിൽ ലോക കവി ദിനത്തോട് അനുബന്ധിച്ച് പ്രശസ്ത കവിയുംയുവ കവികൾക്കുള്ള ONV പ്രഥമപുരസ്‌കാരം, വൈലോപ്പള്ളി അവാർഡ്, ലീലമേനോൻ അവാർഡ് തുടങ്ങി നിരവധി അവാർഡുകൾ വാരിക്കുട്ടിയ സ്കൂളിലെ മലയാളം അദ്ധ്യാപകൻ സുമേഷ് കൃഷ്ണനെ പൊന്നാട അണിയിച്ചു ഉപഹാരം നൽകി ആദരിച്ചുകൊണ്ട് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് PAM ബഷീർ കവിദിന പരിപാടികളുടെ ഉത്ഘാടനം നിർവഹിച്ചു. സ്കൂൾ PTA പ്രസിഡന്റ് അഡ്വ. രാജേഷ് രാജന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ HM രാജലക്ഷ്‌മി സി. എസ്. സ്വാഗതം ആശംസിക്കുകയും അധ്യാപകർ ആയ ഹേമ ജി കർത്താ, ദൃശ്യ ചന്ദ്രൻ, ഗ്രീഷ്മ ടി.എസ്,ചാന്ദ്നി എസ്. ആർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
തുടർന്ന് കവി സുമേഷ് കൃഷ്ണൻ അദ്ദേഹത്തിന്റെ കവിതകൾ ആലപിച്ചു കവിദിന സന്ദേശം നൽകി.കവിയും കവിതയും എന്ന വിഷയം പത്താം ക്ലാസ്സ് വിദ്യാർത്ഥിനി ഐശ്വര്യലക്ഷ്മി M.R അവതരിപ്പിക്കുകയും സുമേഷ് കൃഷ്ണന്റെ കവിതകൾ ശ്രീപ്രഭ സുരേഷ് ആലാപനം നടത്തുകയും ചെയ്തു. നിരവധി വിദ്യാർത്ഥികൾ അവരുടെ അധ്യാപകനും കവിയുമായ സുമേഷ് കൃഷ്ണനെ കുറിച്ചുള്ള അനുഭവങ്ങൾ പങ്കുവച്ചത് വളരെ വിത്യസ്തമായ ഒരു അനുഭവം സദസ്സിന് പകർന്നു നൽകി.