ഇന്ത്യയിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ. അർദ്ധരാത്രി മുതൽ സമ്പൂർണ്ണ ലോക്ക് ഡൗൺ. 21 ദിവസത്തേക്ക് സമ്പൂർണ്ണ അടച്ചിടൽ. നടപടി ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടിയാണെന്ന് പ്രധാനമന്ത്രി. രാജ്യത്തെ രക്ഷിക്കാൻ ഇതുമാത്രമാണ് വഴി. നടപടി സ്വീകരിച്ചിട്ടും കൊവിഡ് പടരുന്നു. ഇന്ന് രാത്രി 12 മണി മുതൽ രാജ്യം അടയ്ക്കും. 12 മണി മുതൽ ആരും പുറത്തിറങ്ങരുത്. രാജ്യത്ത് എവിടെയാണോ അവിടെ തുടരുക. പ്രതിവിധി സാമൂഹ്യ അകലം പാലിക്കൽ മാത്രമാണെന്ന് നരേന്ദ്ര മോഡി വെളിപ്പെടുത്തുന്നു .ജനതാ കർഫ്യൂ വിജയമാക്കിയതുപോലെ ഇതുമായും ജനങ്ങൾ സഹകരിക്കണമെന്നും പ്രധാനമന്ത്രി രാജ്യത്തോട് അഭ്യർത്ഥിച്ചു. പരീക്ഷണ ഘട്ടത്തിൽ എല്ലാവരും ഒരുമിച്ച് നിന്നു. കൊറോണ തടയാൻ എല്ലാവരും വീട്ടിൽ തന്നെ കഴിയണം. വീടുകളിൽനിന്ന് ആരും പുറത്തിറങ്ങരുത്. അശ്രദ്ധയ്ക്കു രാജ്യം ചിന്തിക്കാൻ കഴിയാത്തത്ര വലിയ വില നൽകേണ്ടിവരും. ലോകത്തെ ഏറ്റവും മികച്ച രാജ്യങ്ങൾക്കു പോലും കൊറോണ വൈറസിന്റെ ആഘാതം നേരിടാന്‍ സാധിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.