Connect with us

Hi, what are you looking for?

CRIME

മാതിരപ്പിള്ളിയിൽ യുവാവിനെ വധിയ്ക്കാൻ ശ്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ

കോതമംഗലം: മാതിരപ്പിള്ളിയിൽ യുവാവിനെ വധിയ്ക്കാൻ ശ്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. മാതിരപ്പിള്ളി ക്ഷേത്രപ്പടി  മേലേത്ത് മാലിൽ വീട്ടിൽ അൻസിൽ ( 32 ), കുളപ്പുറം  സോണി എൽദോ (52), ഇഞ്ചൂർ ഇടിയറ പുത്തൻ പുരയിൽ ഷമീർ (35)എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 3 ന് മുളവൂർ സ്വദേശി മുഹമ്മദ് ഷാനിനെയാണ് സംഘം ആക്രമിച്ചത്.  പണം കടം കൊടുത്തുമായി ബന്ധപ്പെട്ട് ഷാനിന്റെ വീട്ടുകാരെ അൻസിൽ ഫോണിൽ വിളിച്ച് മോശമായി സംസാരിച്ചിരുന്നു. ഇതിനെക്കുറിച്ച് ഷാൻ അൻസിലിനെ ഫോണിൽ വിളിച്ചു ചോദിച്ചു.

ഇതിൽ പ്രകോപിതനായ പ്രതി ഷാനെ മാതിരപ്പിള്ളി പള്ളിപ്പടി പാലത്തിന് സമീപത്തേക്ക് വിളിച്ചു വരുത്തി. തുടർന്ന് ജീപ്പിലെത്തിയ പ്രതികൾ കയ്യിൽ കരുതിയിരുന്ന ആയുധങ്ങളുമായി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. അൻസിലിന് കോതമംഗലം ഊന്നുകൽ സ്റ്റേഷനുകളിലായി 6 കേസുകളുണ്ട്. ഇൻസ്പെക്ടർ സി.എൽ ഷാജു, എസ്.ഐമാരായ ബൈജു പി. ബാബു, ഹരിപ്രസാദ് ,പി.വി എൽദോസ് , റെക്സ് പോൾ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

 



			

You May Also Like

CHUTTUVATTOM

കോതമംഗലം: മാര്‍ അത്തനേഷ്യസ് കോളേജില്‍ കൗണ്‍സിലിംഗ് ക്ലബിന്റെ ഉദ്ഘാടനവും ദ്വിദിന മാനസികാരോഗ്യ ബോധവല്‍ക്കരണ പരിപാടിയും നടത്തി. കോളേജ് യൂണിയനുമായി സഹകരിച്ച് നടന്ന മൈന്റ് സ്പാര്‍ക്ക് 2026 – മനസ്സിന്റെ കരുത്തിനായി ഒരു കൂട്ടായ്മ...

CHUTTUVATTOM

കൊച്ചി: സമൂഹത്തിന് പ്രചോദനമാകുന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന വനിതകളെ ആദരിക്കുന്നതിനായി റെഡ് എഫ്എം ഏര്‍പ്പെടുത്തിയ ‘റെഡ് ശക്തി അവാര്‍ഡ് 2026’ കോട്ടപ്പടി സെന്റ് ജോണ്‍സ് സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി. ശ്രുതി ജോസ് എംഎസ്‌ജെയ്ക്ക്....

CHUTTUVATTOM

  കോതമംഗലം: കുട്ടികളുടെ സുരക്ഷയും ബോധവല്‍ക്കരണവും ലക്ഷ്യമിട്ട് വിമലഗിരി പബ്ലിക് സ്‌കൂളിന്റെ നേതൃത്വത്തില്‍ കേരള മോട്ടോര്‍ വാഹന വകുപ്പിന്റെ സഹകരണത്തോടെ നോ കീ ഫോര്‍ കിഡ്‌സ് റാലി സംഘടിപ്പിച്ചു. കോതമംഗലം കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡില്‍...

NEWS

കോതമംഗലം: കോട്ടപ്പടി ചേന്നോത്തുമാലില്‍ റിട്ട.ഫാര്‍മസിസ്റ്റ് സി.വി.പൗലോസ് (93) നിര്യാതനായി.സംസ്‌കാരം നടത്തി. ഭാര്യ:പരേതയായ കെ.ജെ.ഏലിയാമ്മ പൂതൃക്ക കാവനാമോളേല്‍ കുടുംബാഗം.  

NEWS

കോതമംഗലം : മാലിപ്പാറ വാണിയപ്പുരക്കല്‍ സെബാസ്റ്റ്യന്‍ പോള്‍ (ബേബി-67) നിര്യാതനായി. സംസ്‌കാരം ശനി 2ന് മാലിപ്പാറ സെന്റ് മേരീസ് പള്ളിയില്‍. ഭാര്യ: ആയവന ലിസി വാരിക്കാട്ട് കുടുംബാഗം. മക്കള്‍: സുബി,എബിന്‍. മരുമക്കള്‍: റോബിന്‍...

CHUTTUVATTOM

കോതമംഗലം: പറമ്പിക്കുളം ആളിയാര്‍ കരാറുമായി ബന്ധപ്പെട്ട് കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിലെ ജലസേചന വകുപ്പ്, വൈദ്യുതി ബോര്‍ഡ് ഉന്നത ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി. കേരളം ഇറിഗേഷന്‍ ചീഫ് എന്‍ജിനീയര്‍ ആര്‍. പ്രിയേഷ്, കെഎസ്ഇബി ചീഫ്...

ACCIDENT

പെരുമ്പാവൂര്‍: സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിച്ച കോളേജ് വിദ്യാര്‍ത്ഥിനി വാഹനാപകടത്തില്‍ മരിച്ചു. വൈക്കം പാറയ്ക്കല്‍ ആനിക്കാട് റോയിയുടെ മകള്‍ റിയ (18) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് രായമംഗലം പ്ലാപ്പറമ്പില്‍ അലന്‍ ജോര്‍ജ്...

CHUTTUVATTOM

  കോതമംഗലം: ശോഭന പബ്ലിക് സ്കൂളിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മിനി മാരത്തൺ ‘സിൽവർ റൺ – റൺ ഫോർ എക്സലൻസ് 2026 ആവേശമായി.രജതജൂബിലി ആഘോഷങ്ങളുടെ പ്രചാരണാർത്ഥം സംഘടിപ്പിച്ച പരിപാടിയിൽ വിദ്യാർത്ഥികളും...

CHUTTUVATTOM

  കോതമംഗലം: കീരംപാറസെന്റ് സെബാസ്റ്റ്യൻസ് ഇടവകയുടെ കീഴിലുള്ള പൂച്ചുകുത്ത് സെന്റ് ജൂഡ് കപ്പേളയിലെ വിശുദ്ധ യൂദാതദേവൂവിൻ്റെ തിരുന്നാളിന് കല്യാൺ രൂപത ബിഷപ്പ് എമിരിത്തൂസ് മാർ തോമസ് ഇലവിനാൽ കൊടിയേറ്റി. കപ്പേളയിൽ പുതിയതായി സ്ഥാപിച്ച...

CHUTTUVATTOM

കോതമംഗലം: ക്രിസ്മസ്പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് കോതമംഗലത്തെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളെ കോര്‍ത്തിണക്കി ഒരു മാസം നീളുന്ന ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ തീരുമാനം. ഡിസംബര്‍ 5 മുതല്‍ ജനുവരി 5 വരെയാണ് ആഘോഷങ്ങള്‍. ഭൂതത്താന്‍കെട്ടില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങോടെ...

CHUTTUVATTOM

  കോതമംഗലം:കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ മൈക്രോബയോളജി, ബയോടെക്നോളജി, ബയോകെമിസ്ട്രി വിഭാഗങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ദ്വിദിന ശാസ്ത്ര ശിൽപശാല സമാപിച്ചു.ശിൽപശാലയിൽ സൂക്ഷ്മജീവശാസ്ത്രം, ജനിതകശാസ്ത്രം, ബയോമോളിക്യൂളുകൾ, മോളിക്യുലാർ...

CHUTTUVATTOM

  കോതമംഗലം: കൊച്ചി മെട്രോ റെയിൽ കോർപ്പറേഷന്റെ (കെഎംആർഎൽ) സെർവറിലുണ്ടായിരുന്ന ഗുരുതര സുരക്ഷാവീഴ്ച കണ്ടെത്തി റിപ്പോർട്ട് ചെയ്ത് കോതമംഗലം എംഎ കോളേജ് ജീവനക്കാരനായ യുവ സുരക്ഷാ ഗവേഷകൻ. സമയോചിതമായ ഇടപെടലിലൂടെ ആയിരക്കണക്കിന് ജീവനക്കാരുടെ...

error: Content is protected !!