Connect with us

Hi, what are you looking for?

NEWS

മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിന് മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍

കോതമംഗലം: അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ സൊസൈറ്റി ഓഫ് മെക്കാനിക്കല്‍ എഞ്ചിനീയര്‍സ്, ഇന്ത്യന്‍ മേഖലയിലെ എഞ്ചിനീയറിംഗ് കോളേജുകള്‍ക്ക് നല്‍കുന്ന മൂന്നു പ്രമുഖ പുരസ്‌കാരങ്ങള്‍ കോതമംഗലം മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജ് കരസ്ഥമാക്കി. കഴിഞ്ഞ വര്‍ഷത്തെ എ.എസ്.എം.ഇ. സ്റ്റുഡന്റ് യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കി എം.എ എഞ്ചിനീയറിംഗ് കോളേജ് യൂണിറ്റിനെ രാജ്യത്തെ മികച്ച സ്റ്റുഡന്റ് യൂണിറ്റുകളില്‍ ഒന്നായി തിരഞ്ഞെടുത്തു. ഈ സ്റ്റുഡന്റ് യൂണിറ്റിന് നേതൃത്വം കൊടുക്കുന്ന മെക്കാനിക്കല്‍ വിഭാഗം പ്രൊഫസര്‍ ഡോ. ബോബിന്‍ ചെറിയാന്‍ ജോസിനെ മികച്ച അധ്യാപകനായും, കാര്‍ത്തിക്ക് രാധാകൃഷ്ണനെ മികച്ച വിദ്യാര്‍ത്ഥിയായും തിരഞ്ഞെടുത്തു. മെക്കാനിക്കല്‍ വിഭാഗം വിദ്യാര്‍ത്ഥികളായ ക്രിസ്റ്റി മാമന്‍, ഷിന്‍ജു ഷാജി, ഗോപിക അനില്‍ എന്നിവരുടെ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ ആണ് ഈ നേട്ടങ്ങള്‍ കരസ്ഥമാക്കുവാന്‍ സഹായിച്ചത്. പാഠ്യപദ്ധതികള്‍ക്ക് ഉപരിയായി കുട്ടികളുടെ എഞ്ചിനീയറിംഗ് കഴിവുകളെ വളര്‍ത്തിയെടുക്കുവാന്‍ കഴിഞ്ഞതിന്റെ അംഗീകാരമാണ് ഈ നേട്ടങ്ങള്‍ എന്ന് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. കോര ടി സണ്ണി, മെക്കാനിക്കല്‍ വിഭാഗം മേധാവി ഡോ. സോണി കുര്യാക്കോസ്, പ്രിന്‍സിപ്പല്‍ ഡോ. ബോസ് മാത്യു ജോസ്, സെക്രട്ടറി ഡോ. വിന്നി വര്‍ഗീസ് എന്നിവര്‍ അറിയിച്ചു.

You May Also Like

ACCIDENT

കോതമംഗലം: കൊച്ചി – ധനുഷ്‌കോടി ദേശീയപാതയില്‍ നേര്യമംഗലം ആറാം മൈലിനും ചീയപ്പാറ വെള്ളച്ചാട്ടത്തിനുമിടയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വാഹനത്തിന് തീ പിടിക്കുമ്പോള്‍ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ ഉണ്ടായിരുന്നെങ്കിലും ആളപായമില്ല. കൊല്ലം കുലശേഖരപുരം കുന്നത്ത്...

CRIME

    എറണാകുളം: പെരുമ്പാവൂരില്‍ മൂന്ന് വയസുകാരന്റെ മരണം കൊലപാതകമെന്ന സംശയത്തില്‍ പോലീസ്. അസം സ്വദേശിയായ രണ്ടാനച്ഛനെ പോലീസ് കസ്റ്റഡിയിലെടുത്തു. കെട്ടിടത്തില്‍ നിന്ന് വീണാണ് മകന് പരുക്കേറ്റതെന്നായിരുന്നു ഇയാളുടെ മൊഴി. എന്നാല്‍ കുഞ്ഞിന്റെ...

ACCIDENT

    കോതമംഗലം: നഗരത്തില്‍ സ്വകാര്യ വ്യക്തിയുടെ കുളത്തില്‍ ബംഗാള്‍ സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. പശ്ചിമ ബംഗാള്‍ ശാന്തിപൂര്‍ സൈഫുല്‍ ഇസ്ലാം (46) ആണ് മരിച്ചത്. കുരുര്‍പ്പാലം-ബൈപ്പാസ് ലിങ്ക് റോഡിന് സമീപത്ത്...

CHUTTUVATTOM

  കോതമംഗലം: പല്ലാരിമംഗലം പഞ്ചായത്ത് കവല കല്ലുംപുറത്ത്(കവലയിൽ ) കെ.എം. ഹനീഫ(85) നിര്യാതനായി. കബറടക്കം വെള്ളിയാഴ്ച 9.30 ന് മണിക്കിണർ ദാറുൽ ഇസ്ലാം ജമാഅത്ത് കബർസ്ഥാനിൽ . ഭാര്യ: പരേതയായ സൈനബ. മക്കൾ:മുഹിയദ്ധീൻ...

CHUTTUVATTOM

  കടവൂർ: പനങ്കര പാറക്കാട്ട് പി.എ ജോസിന്റെ ഭാര്യ മരിയ  (ഡായി -73) നിര്യാതയായി. സംസ്കാരം നാളെ ശനിയാഴ്ച 2.30ന് കടവൂർ സെൻറ് ജോർജ് പള്ളിയിൽ. പരേത മുതലക്കോടം ചെമ്പരത്തി (പതിനാറിൽ) കുടുംബാഗമാണ്....

CHUTTUVATTOM

കോതമംഗലം നാഗഞ്ചേരി സെന്റ് ജോര്‍ജ് ഹെബ്രോന്‍ യാക്കോബായ പള്ളിയില്‍ ശിലാസ്ഥാപന പെരുന്നാളിന് വികാരി ഫാ. ഷാജി തെക്കേക്കുടി കൊടി ഉയര്‍ത്തി. ഫാ. അബിമോന്‍ പീറ്റര്‍ കിഴക്കേപ്പുറത്ത്, ഫാ. ജോബി തോബ്ര, ഡീക്കന്‍ എബിന്‍സ്...

ACCIDENT

മൂവാറ്റുപുഴ: കച്ചേരിത്താഴത്ത് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച പുലര്‍ച്ചെ 1.40 ഓടെ കച്ചേരിത്താഴം പുതിയ പാലത്തിന് സമീപമുണ്ടായ അപകടത്തില്‍ കാവുങ്കര പാലത്തിങ്കല്‍ നസീര്‍ അലി (53) ആണ്...

CHUTTUVATTOM

കോതമംഗലം: രോഗികളുടെ വേദനയില്‍ പങ്കുചേരുകയും പ്രതിസന്ധിഘട്ടങ്ങളില്‍ സഹായഹസ്തം നീട്ടുകയും ചെയ്യുന്നത് സമൂഹത്തിന്റെ വലിയ ഉത്തരവാദിത്വമാണെന്ന് മാര്‍ ജോര്‍ജ് മഠത്തികണ്ടത്തില്‍. എംഎല്‍എ ഓഫീസില്‍ നടന്ന ചടങ്ങില്‍ കോതമംഗലം മണ്ഡലത്തില്‍ ഷിബു തെക്കുംപുറം എംഎല്‍എയുടെ നേതൃത്വത്തില്‍...

CHUTTUVATTOM

  കൊച്ചി: പട്ടികജാതി കുടുംബങ്ങൾക്ക് സുരക്ഷിതമായ ഭവനം ഒരുക്കുന്നതിൻ്റെ ഭാഗമായി പട്ടികജാതി വികസന വകുപ്പിൻ്റെ തനത് ഭവന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരും കുടുംബ വാർഷിക വരുമാനം മൂന്ന് ലക്ഷം...

CHUTTUVATTOM

      കോതമംഗലം: കറുകടത്ത്മൊബൈല്‍ ടവറില്‍നിന്ന് ചെമ്പുകമ്പി മോഷണം പോയതായി പരാതി. റിലയന്‍സ് കമ്പനിയുടെ രണ്ട് ടവറുകളില്‍ സ്ഥാപിച്ചിരുന്ന ചെമ്പുകമ്പിയാണ് മോഷണം പോയത്. പതിനായിരത്തോളം രൂപ വിലവരുന്ന ചെമ്പുകമ്പിയാണ് മോഷണം പോയത്....

CHUTTUVATTOM

  കോതമംഗലം : 37-ാം കോതമംഗലം ഉപജില്ലാ സ്‌കൂൾ കലോത്സവത്തിന് തുടക്കം. നെല്ലിമറ്റം സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ ഷിബു തെക്കുംപുറം എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. കവളങ്ങാട് പഞ്ചായത്ത്...

CHUTTUVATTOM

  കോതമംഗലം: മാലിപ്പാറ ദേവശ്ശേരില്‍ പരേതനായ രാമകൃഷ്ണന്റെ ഭാര്യ അമ്മിണി (92) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച 3 ന് മാലിപ്പാറയിലെ വീട്ടുവളപ്പില്‍.പരേത പിറമാടം ചക്കുളങ്ങരയില്‍ കുടുംബാഗം. മക്കള്‍ : രമണന്‍ (വിമുക്തഭടന്‍),ഓമന,വിജയന്‍ (റിട്ടയേര്‍ഡ്...

error: Content is protected !!