Connect with us

Hi, what are you looking for?

NEWS

എം.എ.എഞ്ചിനീയറിംഗ് കോളേജിന് മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍

കോതമംഗലം: അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ സൊസൈറ്റി ഓഫ് മെക്കാനിക്കല്‍ എഞ്ചിനീയര്‍സ്, ഇന്ത്യന്‍ മേഖലയിലെ എഞ്ചിനീയറിംഗ് കോളേജുകള്‍ക്ക് നല്‍കുന്ന മൂന്നു പ്രമുഖ പുരസ്‌കാരങ്ങള്‍ കോതമംഗലം മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജ് കരസ്ഥമാക്കി. കഴിഞ്ഞ വര്‍ഷത്തെ എ.എസ്.എം.ഇ. സ്റ്റുഡന്റ് യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കി എം എ എഞ്ചിനീയറിംഗ് കോളേജിനെ രാജ്യത്തെ മികച്ച സ്റ്റുഡന്റ് യൂണിറ്റ് ആയി തിരഞ്ഞെടുത്തു. ഈ യൂണിറ്റിന് നേതൃത്വം കൊടുക്കുന്ന മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഡോ. കോര. ടി. സണ്ണിയെ മികച്ച അധ്യാപകനായും ക്രിസ്റ്റി മാമനെ മികച്ച വിദ്യാര്‍ത്ഥിയായും തിരഞ്ഞെടുത്തു.

വിദ്യാര്‍ത്ഥികളായ ഗോകുൽ മേനോൻ, അനന്തകൃഷ്ണൻ, അലൻ സജി, അക്ഷയ് എ, ഗോപിക അനില്‍കുമാർ, ഭരത് കുമാർ, എന്നിവരുടെ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ ആണ് ഈ നേട്ടങ്ങള്‍ കരസ്ഥമാക്കുവാന്‍ സഹായിച്ചത്. പാഠ്യപദ്ധതികള്‍ക്ക് ഉപരിയായി കുട്ടികളുടെ എഞ്ചിനീയറിംഗ് കഴിവുകളെ വളര്‍ത്തിയെടുക്കുവാന്‍ കഴിഞ്ഞതിന്റെ അംഗീകാരമാണ് ഈ നേട്ടങ്ങളെന്ന് പ്രൊഫ. ഡോ. ബോബിൻ ചെറിയാൻ ജോസ്, മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗം മേധാവി ഡോ. സോണി കുര്യാക്കോസ് എന്നിവർ പറഞ്ഞു. വിജയികളെ പ്രിന്‍സിപ്പല്‍ ഡോ. ബോസ് മാത്യു ജോസ്, എം. എ കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ് എന്നിവര്‍ അഭിനന്ദിച്ചു.

You May Also Like

NEWS

കോടനാട്: കോടനാട് അഭയാരണ്യത്തില്‍ ഡോക്ടര്‍മാര്‍ ദയാവധത്തിന് നിര്‍ദേശിച്ച 18 മാസം പ്രായമായ ആനക്കുട്ടിക്ക് പുതുജീവന്‍ വെയ്ക്കുന്നു. അസ്ഥിക്ക് സാരമായി പരിക്കേറ്റ ആനക്കുട്ടിയെ വിമാനമാര്‍ഗം കൊച്ചിയില്‍ നിന്നും ഗുജറാത്തിലെ വന്‍താരയിലേയ്ക്ക് കൊണ്ടുപോകും. ഒരു ദിവസം...

CHUTTUVATTOM

കോതമംഗലം: പച്ചയും മഞ്ഞയും ഓറഞ്ചും ചുവപ്പും ഒരേ പന്തലില്‍ ഇത്രയേറെ വര്‍ണങ്ങളില്‍ പഴങ്ങള്‍ തൂങ്ങിക്കിടക്കുന്നത് കണ്ടാല്‍ ആരുമൊന്ന് നോക്കിനിന്നുപോകും. കാഴ്ചയില്‍ കൗതുകം നിറയ്ക്കുന്ന ഈ പഴക്കാഴ്ചയൊരുക്കിയിരിക്കുന്നത് കോതമംഗലത്തെ ഒരു വീട്ടുമുറ്റത്താണ്. തണലും ഭംഗിയും...

CHUTTUVATTOM

കോതമംഗലം: യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന സഹോദരങ്ങള്‍ അറസ്റ്റില്‍. ചെറുവട്ടൂര്‍ കുരുവിനാംപാറ പാലക്കാട്ട് അനസ് (38), സഹോദരന്‍ അജിംസ് (38) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂണ്‍...

CRIME

കോതമംഗലം: യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. നെല്ലിക്കുഴി പൂമറ്റം കപ്പക്കാട്ട് മുഹമ്മദ് സാഫി (33), ചിറപ്പടി കൊട്ടാരത്തില്‍ അബ്ദുള്‍ മജീദ് (31) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്....

ACCIDENT

കോതമംഗലം: കൊച്ചി – ധനുഷ്‌കോടി ദേശീയപാതയില്‍ നേര്യമംഗലം ആറാം മൈലിനും ചീയപ്പാറ വെള്ളച്ചാട്ടത്തിനുമിടയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വാഹനത്തിന് തീ പിടിക്കുമ്പോള്‍ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ ഉണ്ടായിരുന്നെങ്കിലും ആളപായമില്ല. കൊല്ലം കുലശേഖരപുരം കുന്നത്ത്...

CRIME

    എറണാകുളം: പെരുമ്പാവൂരില്‍ മൂന്ന് വയസുകാരന്റെ മരണം കൊലപാതകമെന്ന സംശയത്തില്‍ പോലീസ്. അസം സ്വദേശിയായ രണ്ടാനച്ഛനെ പോലീസ് കസ്റ്റഡിയിലെടുത്തു. കെട്ടിടത്തില്‍ നിന്ന് വീണാണ് മകന് പരുക്കേറ്റതെന്നായിരുന്നു ഇയാളുടെ മൊഴി. എന്നാല്‍ കുഞ്ഞിന്റെ...

ACCIDENT

    കോതമംഗലം: നഗരത്തില്‍ സ്വകാര്യ വ്യക്തിയുടെ കുളത്തില്‍ ബംഗാള്‍ സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. പശ്ചിമ ബംഗാള്‍ ശാന്തിപൂര്‍ സൈഫുല്‍ ഇസ്ലാം (46) ആണ് മരിച്ചത്. കുരുര്‍പ്പാലം-ബൈപ്പാസ് ലിങ്ക് റോഡിന് സമീപത്ത്...

CHUTTUVATTOM

  കോതമംഗലം: പല്ലാരിമംഗലം പഞ്ചായത്ത് കവല കല്ലുംപുറത്ത്(കവലയിൽ ) കെ.എം. ഹനീഫ(85) നിര്യാതനായി. കബറടക്കം വെള്ളിയാഴ്ച 9.30 ന് മണിക്കിണർ ദാറുൽ ഇസ്ലാം ജമാഅത്ത് കബർസ്ഥാനിൽ . ഭാര്യ: പരേതയായ സൈനബ. മക്കൾ:മുഹിയദ്ധീൻ...

CHUTTUVATTOM

  കടവൂർ: പനങ്കര പാറക്കാട്ട് പി.എ ജോസിന്റെ ഭാര്യ മരിയ  (ഡായി -73) നിര്യാതയായി. സംസ്കാരം നാളെ ശനിയാഴ്ച 2.30ന് കടവൂർ സെൻറ് ജോർജ് പള്ളിയിൽ. പരേത മുതലക്കോടം ചെമ്പരത്തി (പതിനാറിൽ) കുടുംബാഗമാണ്....

CHUTTUVATTOM

കോതമംഗലം നാഗഞ്ചേരി സെന്റ് ജോര്‍ജ് ഹെബ്രോന്‍ യാക്കോബായ പള്ളിയില്‍ ശിലാസ്ഥാപന പെരുന്നാളിന് വികാരി ഫാ. ഷാജി തെക്കേക്കുടി കൊടി ഉയര്‍ത്തി. ഫാ. അബിമോന്‍ പീറ്റര്‍ കിഴക്കേപ്പുറത്ത്, ഫാ. ജോബി തോബ്ര, ഡീക്കന്‍ എബിന്‍സ്...

ACCIDENT

മൂവാറ്റുപുഴ: കച്ചേരിത്താഴത്ത് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച പുലര്‍ച്ചെ 1.40 ഓടെ കച്ചേരിത്താഴം പുതിയ പാലത്തിന് സമീപമുണ്ടായ അപകടത്തില്‍ കാവുങ്കര പാലത്തിങ്കല്‍ നസീര്‍ അലി (53) ആണ്...

CHUTTUVATTOM

കോതമംഗലം: രോഗികളുടെ വേദനയില്‍ പങ്കുചേരുകയും പ്രതിസന്ധിഘട്ടങ്ങളില്‍ സഹായഹസ്തം നീട്ടുകയും ചെയ്യുന്നത് സമൂഹത്തിന്റെ വലിയ ഉത്തരവാദിത്വമാണെന്ന് മാര്‍ ജോര്‍ജ് മഠത്തികണ്ടത്തില്‍. എംഎല്‍എ ഓഫീസില്‍ നടന്ന ചടങ്ങില്‍ കോതമംഗലം മണ്ഡലത്തില്‍ ഷിബു തെക്കുംപുറം എംഎല്‍എയുടെ നേതൃത്വത്തില്‍...

error: Content is protected !!