കോതമംഗലം: ഹൈറേഞ്ച് ഭാഗത്ത് നിന്നും ആലുവയ്ക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ മുന്‍ ഭാഗത്തെ ടയര്‍ ഇന്ന് രാവിലെ ഊരി തെറിച്ചു. കൊച്ചി -ധനുഷ്കോടി ദേശീയപാതയില്‍ അയ്യങ്കാവ് ശ്രീധര്‍മ്മ ശാസ്ത ക്ഷേത്രത്തിനും സ്കൂളിനും സമീപത്തുവച്ചാണ് അപകടം സംഭവിച്ചത്. ടയര്‍ ഊരി തെറിച്ചു മാറിയിട്ടും ഏതാനും മീറ്റര്‍ മുന്പോട്ട് പോയതിന് ശേഷം ആണ് വണ്ടി നിന്നത്. റോഡില്‍ തിരക്ക് കുറവായിരുന്നതു മൂലം ദുരന്തം ഒഴിവാകുകയായിരുന്നു. സാധാരണ ദിവസങ്ങളില്‍ വാഹനങ്ങളുടെയും, കാല്‍നടയാത്രക്കാരുടെയും വന്‍ തിരക്ക് ഉണ്ടാകാറുള്ള സ്ഥലമാണ് ഇത്. ടയര്‍ ഊരിതെറിച്ചതോടെ മീറ്ററുകളോളം ബസ് ഉരഞ്ഞ് നീങ്ങിയതിന്റെ പാടുകള്‍ റോഡില്‍ ഉണ്ടായിട്ടുണ്ട്.