പെരുമ്പാവൂര്‍: കാപ്പ ഉത്തരവ് ലംഘിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. വെങ്ങോല അല്ലപ്ര മനയ്ക്കപ്പടി മരങ്ങാട്ട് കുടി വീട്ടില്‍ അമല്‍ വിജയന്‍ (28) നെയാണ് തടിയിട്ടപറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ആറ് മാസത്തേക്ക് എല്ലാ ബുധനാഴ്ചയും പെരുമ്പാവൂര്‍ എ.എസ്.പി മുമ്പാകെ ഹാജരാകണമെന്നും, കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുതെന്നും ഉത്തരവുള്ളതാണ്. ഈ ഉത്തരവുകള്‍ ലംഘിച്ച് അമല്‍ അംഗപരിമിതനായ ആളെ ആക്രമിക്കുകയായിരുന്നു. ഇന്‍സ്‌പെക്ടര്‍ വി.എം.കേഴ്‌സന്‍, എസ്.ഐമാരായ പി.എം.റാസിഖ്, ഉണ്ണികൃഷ്ണന്‍, എ.എസ്.ഐ വി.എ.ഇബ്രാഹിം
കുട്ടി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സി.എം.കരീം, ആര്‍..ജഗതി, സി.പി.ഒ കെ.എസ്.അനൂപ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.