കോതമംഗലം: കോതമംഗലം താലൂക്കിലെ മാമലകണ്ടത്ത് മലയോര ഹൈവേയുടെ ഭാഗത്ത് അഞ്ചു കുടി ഭാഗത്ത് റോഡിന്റെ ഉത്ഘാടന സമയത്ത് സ്ഥാപിച്ചിരുന്ന ശിലാഫലകം നശിപ്പിച്ചതായി കണ്ടെത്തി.
25 ലക്ഷം രൂപയുടെ എം എല്‍ എ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച മാമലകണ്ടം ഇളംബ്ലാശേരി റോഡില്‍ അഞ്ചു കുടിക്ക് സമീപം സ്ഥാപിച്ചിരുന്ന ശിലാഫലകമാണ് ഇന്നലെ തകര്‍ന്ന നിലയില്‍ കാണപ്പെട്ടത്.
കോതമംഗലം എംല്‍എ ആന്റണി ജോണിന്റെ പേരു രേഖപ്പെടുത്തിയ ഫലകമാണ് പൊളിച്ചിട്ട നിലയില്‍ കണ്ടത്തിയത്.