കാളിയർ: കളഞ്ഞു കിട്ടിയസ്വർണ്ണ ചെയിൻ ഉടമസ്ഥന് തിരികെ നൽകി വീട്ടമ്മ മാതൃക ആയി കാളിയർ മുള്ളങ്കുത്തി സ്വദേശി മത്തിക്കപ്പാറയിൽ ഹസീന അസി ജോലി കഴിഞ്ഞു മടങ്ങി വരുംവഴി വഴി അരികിൽ നിന്നും രണ്ടര പവൻ തൂക്കം വരുന്ന സ്വർണ്ണ കൈ ചെയിൻ ലഭിച്ചത് തുടർന്ന് ഭർത്താവിന്റെ സഹായത്തോടെ നടത്തിയ അന്വോഷണത്തിൽ കാളിയാർ മുള്ളങ്കുതി സ്വദേശി ബിജുവിന്റെ ചെയിൻ ആണ് നഷ്ടമായതെന്നു മനസിലാക്കുകയും കാളിയാർ പോലീസ് സ്റ്റേഷനിൽ എത്തി എസ് എച് ഓ നിസാമുദ്ധീൻ ജെ, എ എസ് ഐ പ്രീത എന്നിവരുടെ സാന്നിധ്യത്തിൽ സ്വർണ്ണം ഉടമക്ക് കൈമാറി ഹസീന യുടെ പ്രവർത്തി സമൂഹത്തിനു തന്നെ മാതൃക ആണെന്ന് എസ് ച് ഓ നിസാമുദീൻ ജെ പറഞ്ഞു
