മുള്ളരിങ്ങാട്: വണ്ണപ്പുറം പഞ്ചായത്തിലെ മുള്ളരിങ്ങാട് ഇന്നലെ വൈകിട്ടുണ്ടായ അതിശക്തമായ മഴയില്‍ മുള്ളരിങ്ങാട് – തലക്കോട് റോഡില്‍ വെള്ളം കയറി. റോഡില്‍ ഉണ്ടായ ശക്തമായ ഒഴുക്കില്‍ ഇതുവഴി വന്ന മുള്ളരിങ്ങാട് ലൂര്‍ദ് മാതാ പള്ളി വികാരി ജേക്കബ് വട്ടപ്പിള്ളിയുടെ കാര്‍ വെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയി. കാറിലുണ്ടായിരുന്ന വൈദികനെ നാട്ടുകാര്‍ചേര്‍ന്ന് കാറില്‍നിന്ന് സാഹസീകമായി രക്ഷപ്പെടുത്തി. എന്നാല്‍ കാര്‍ താഴേയ്ക്ക് ഒഴുകിയതിനാല്‍ കരയ്ക്കു കയറ്റാനായില്ല. കനത്ത മഴ തുടരുകയാണ്. വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. തൊടുപുഴയില്‍നിന്ന് ഫയര്‍ഫോഴസ് സംഘം രക്ഷപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി. സ്ഥലത്തുനിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള ശ്രമം നടക്കുന്നു.