കോതമംഗലം: നെല്ലിക്കുഴി പ്ലാത്തുംമൂട്ടിൽ താഴം പാലം യാഥാർത്ഥ്യമാക്കി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.എ.എ ബഷീർ ഉദ്ഘാടനം ചെയ്തു.നെല്ലിക്കുഴി പഞ്ചായത്ത് പത്തൊൻപതാം വാർഡിലെ പ്ലാത്തുംമൂട്ടിൽ താഴത്ത് നിന്ന് പാലം നിർമ്മിച്ചതോടെ ചെറുവട്ടൂർ കവലയിലേക്ക് പോകുന്നതിനുള്ള എളുപ്പ വഴിയില്ല. .50 വർഷമായി നടപ്പാലത്തെ മാത്രം മണ് ആശ്രയിച്ചിരുന്നത്. 2023 – 2024 വാർഷീക പദ്ധതിയിൽ ഉൾപ്പെടുത്തി 12 ലക്ഷം രൂപ ചെലവഴിച്ചാണ് പാലം നിർമ്മാണം പൂർത്തീകരിച്ചത്.
പഞ്ചായത്ത് പ്രസിഡൻ്റ് പി.എം.മജീദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഡയാന നോബി, സ്ഥിരം സമിതി ചെയർമാൻ മാരായ ജോമി തെക്കേക്കര, സാലി ഐപ്, അംഗങ്ങളായ നിസ മോൾ ഇസ്മായിൽ, ആനിസ് ഫ്രാൻസിസ്, പഞ്ചായത്ത് അംഗങ്ങളായ വൃന്ദ മനോജ്, നാസർ വട്ടെകാടൻ, ഷെഹന ഷെരീഫ്, സി.കെ. സത്യൻ,അലി പടിഞ്ഞാറെചാലിൽ എന്നിവർ
പ്രസംഗിച്ചു