Connect with us

Hi, what are you looking for?

NEWS

കാട്ടാനകളെ തുരത്താൻ ദൗത്യസംഘം ആദ്യദിനം നടത്തിയ പ്രയത്നം ഫലം കണ്ടില്ല

കോതമംഗലം: കവളങ്ങാട് പഞ്ചായത്തിൽ ജനവാസ മേഖലയിൽ ഭീഷണിയായി മാറിയ കാട്ടാനകളെ തുരത്താൻ ദൗത്യസംഘം  ആദ്യദിനം നടത്തിയ പ്രയത്നം ഫലം കണ്ടില്ല. പഞ്ചായത്തിലെ പെരുമണ്ണൂർ, ഉപ്പുക്കുളം, കാപ്പിച്ചാൽ, ഇരുപ്പംകാനം, നടയച്ചാൽ എന്നീ പ്രദേശങ്ങളിൽ ജനവാസമേഖലകള്‍ക്ക് ഭീക്ഷണിയായി മാറിയിട്ടുള്ള കാട്ടാനകളെ  ഇഞ്ചത്തൊട്ടി വനത്തിലേക്ക് ഓടിക്കുന്നതിനാണ് വനംവകുപ്പ്,ആര്‍.ആര്‍.റ്റി.സംഘത്തെ നിയോഗിച്ചിട്ടുള്ളത്.ആനകളെ ഓടിച്ച് പ്ലാന്റേഷന്റെ അതിര്‍ത്തിയില്‍ ഫയര്‍ബെല്‍റ്റ്്ഭാഗത്ത് എത്തിച്ച് അവിടെനിന്ന് ചാരുപാറയിലും തുടര്‍ന്ന് പെരിയാറിന് അപ്പുറത്തെ ഇഞ്ചത്തൊട്ടി വനത്തിലേക്കുമെത്തിക്കുന്നതിനുമാണ് പദ്ധതി.ഇഞ്ചത്തൊട്ടിവനത്തില്‍നിന്നുമാണ് പിടിയാനയും കുട്ടിയാനയും തടിക്കുളം പ്ലാന്റേഷനിലെത്തിയത്.വിവിധ സംഘങ്ങളായി പ്ലാന്റേഷനില്‍ പ്രവേശിച്ച ദൗത്യസംഘം ഡ്രോണ്‍നിരീക്ഷണത്തിലൂടെ ആനകള്‍ നില്‍ക്കുന്ന സ്ഥലം കണ്ടെത്തിയെങ്കിലും പിന്നീടുള്ള ശ്രമം ലക്ഷ്യമിട്ടതുപോലെ മുന്നേറാത്തതാണ് പ്രതിസന്ധിയായിരിക്കുന്നത്.ആനകളെ ഫയര്‍ബെല്‍റ്റ് ഭാഗത്തേക്ക് ഓടിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ വിഫലമാകുകയായിരുന്നു.ആനകള്‍ പ്ലാന്റേഷനിലുള്ളില്‍തന്നെ ചുറ്റിതിരിയുകയാണ്.നിരന്തരശ്രമങ്ങളിലൂടെ ദൗത്യം വിജയിപ്പിക്കാനാകുമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കണക്കൂകൂട്ടല്‍.ഇരുപതോളം പേരാണ് ദൗത്യസംഘത്തിലുള്ളത്.മലയാറ്റൂരില്‍നിന്നുള്ള ആര്‍.ആര്‍.ടി.സംഘത്തിനൊപ്പം കോതമംഗലം റെയിഞ്ച് ഓഫിസര്‍ ജലീല്‍ ആണ് ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്.എത്രയുംവേഗം ആനകളെ പ്ലാന്റേഷനില്‍നിന്ന് തുരത്തണമെന്നാണ് നാട്ടുകാരും ജനപ്രതിനിധികളും ആവശ്യപ്പെടുന്നത്.ഒരു മാസം മുമ്പ്ാണ് ആനകള്‍ പ്ലാന്റേഷനിലെത്തിയത്.പിന്നീട് ഇവ സമീപത്തെ കൃഷിയിടങ്ങളിലും പുരയിടങ്ങളിലും കടന്ന് നാശം വിതക്കാന്‍തുടങ്ങി.ആനകളില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് നാട്ടുകാര്‍ മുറവിളി തുടങ്ങിയിട്ടും വനംവകുപ്പ് നിസംഗതയിലായിരുന്നു.ആനകളെ തുരത്തുമെന്ന് പ്രഖ്യാപിച്ചതല്ലാതെ ഫലപ്രദമായ നടപടികളുണ്ടായില്ല.വനംവകുപ്പിനെതിരെ ജനങ്ങളും ജനപ്രതിനിധികളും സമരം സംഘടിപ്പിച്ചതിനുപിന്നാലെയാണ് ദൗത്യം നടപ്പാക്കാന്‍ തീരുമാനമുണ്ടായത്. ആന്റണി ജോൺ എം എൽ എ ഇന്നലെ രാവിലെ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിരീക്ഷിച്ചിരുന്നു.
 ആനകളെ തുരത്തിയോടിക്കുന്നത് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കിവേണമെന്ന് കീരമ്പാറ പഞ്ചായത്ത് പ്രസിഡന്റ് മാമച്ചന്‍ ജോസഫ് ആവശ്യപ്പെട്ടു.പ്ലാന്റേഷനില്‍നിന്ന് റോഡിലേക്കെത്തുന്ന ആനകള്‍ കീരമ്പാറ പഞ്ചായത്തിലെ ജനവാസമേഖലകളിലേക്കെത്താനുള്ള സാധ്യത ഏറെയാണ്.ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം.ആനകളെ മയക്കുവെടിവെച്ച് നീക്കുന്നതാണ് ഉചിതമെന്നും മാമച്ചൻ പറഞ്ഞു.

You May Also Like

CHUTTUVATTOM

  കോതമംഗലം: എൻ.ക്യു.എ.എസ് ദേശീയ അംഗീകാരം ലഭിച്ച് ദിവസങ്ങൾ പിന്നിടുമ്പോൾ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ നിലവിലുള്ള ഡോക്ടര്‍മാരുടെ പോലും സേവനം ലഭിക്കാതെ രോഗികൾ വലയുന്നു.തുടര്‍ച്ചയായ ദിവസങ്ങളില്‍ അവധിയോ മറ്റ് കാരണങ്ങളോ മൂലം നിലവിലുള്ള...

CHUTTUVATTOM

  കോതമംഗലം:ആയക്കാട്തൈക്കാവും പടി കോട്ടേകുടിയിൽ ഇബ്രാഹിം ബാവ(65) നിര്യാതനായി. ഖബറടക്കം നടത്തി. ഭാര്യ: പരേതയായ ആയിഷ.മക്കൾ. റജീന, ജറീന (ഇരുവരും ആരോഗ്യ വിഭാഗം ജീവനക്കാർ), ഇബ്രാഹിം (എക്സൈസ് എറണാകുളം).മരുമക്കൾ. റജീഷ് റഹ്മാൻ ,...

CHUTTUVATTOM

കോതമംഗലം: കേരളപ്പിറവിയുടെ 70-ാം വാർഷികത്തോടനുബന്ധിച്ച് കോതമംഗലത്ത് വിവിധ പരിപാടികളോടെ വിപുലമായ ആഘോഷം സംഘടിപ്പിക്കുന്നു. മലയാളത്തിന്റെ തനിമയും കോതമംഗലത്തിന്റെ കലാ-സാംസ്കാരിക പൈതൃകവും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയും നാടിന്റെ സാംസ്കാരിക ചൈതന്യം ലോകത്തിനു മുന്നിൽ അവതരിപ്പിക്കുകയുമാണ് ലക്ഷ്യം....

CHUTTUVATTOM

കോതമംഗലം:പൊതു വിതരണത്തെ ആധുനികവൽക്കരിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. കേരള കോൺഗ്രസ് (ജേക്കബ്)എറണാകുളം ജില്ലാ സ്പെഷ്യൽ കൺവെൻഷൻ കോതമംഗലത്ത് ടി .എം ജേക്കബ് മെമ്മോറിയൽ ഹാളിൽഉദ്ഘാടനം ചെയ്യുകയായിരുന്നു പാർട്ടി ലീഡർ മന്ത്രി അനൂപ്...

CHUTTUVATTOM

കോതമംഗലം: ചെമ്പിൽ സ്വർണം പൊതിഞ്ഞ് വ്യാജ ആഭരണങ്ങൾ നിർമിച്ച് ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. വാരപ്പെട്ടി പാറേക്കുടി ചാലിൽ സി.ആർ ബിജു (47)വിനെയാണ് കോതമംഗലം പൊലീസ് അറസ്റ്റ്...

CHUTTUVATTOM

കോതമംഗലം:സെഫാനിയയ്ക്ക് മുന്നില്‍ ഇനി 10 ദിവസം മാത്രമേയുള്ളൂ. അതിനുള്ളില്‍ നല്ലൊരു പോള്‍ കിട്ടണം. എന്നാലേ സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് അകാലത്തില്‍ മരണമടഞ്ഞ പിതാവ് ജിറ്റുവിന് നല്‍കിയ വാക്ക് നിറവേറ്റാനാകൂ....

CHUTTUVATTOM

മൂവാറ്റുപുഴ: ഗൂഗിള്‍ പേയുടെ വ്യാജ സ്‌ക്രീന്‍ ഷോട്ട് കാണിച്ച് പണം തട്ടിയ യുവാവ് അറസ്റ്റില്‍. പെരുമ്പാവൂര്‍ കാഞ്ഞിരക്കാട് പള്ളിപടി കോന്നംകുടി ആസിഫ് കെ ഹസന്‍ (28)നെയാണ് മൂവാറ്റുപുഴ എസ്എച്ച്ഒ സുബിന്‍ ബിജുവിന്റെ നേതൃത്വത്തിലുള്ള...

CHUTTUVATTOM

കോതമംഗലം:കോതമംഗലത്തിൻ്റെ വികസന പ്രവർത്തനങ്ങളിൽ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിന് രണ്ട് ദിവസം (17,18) യുഎഇയിൽ നടക്കുന്ന വിവിധ പരിപാടികളിൽഷിബു തെക്കുംപുറം എംഎൽഎ പങ്കെടുക്കും. യുഎഇയിലെ കോതമംഗലം–മൂവാറ്റുപുഴ മേഖലയിലെ പ്രവാസികളുടെ കൂട്ടായ്മയായ ആശ്രയം സംഘടിപ്പിക്കുന്ന ഓണാഘോഷ...

CHUTTUVATTOM

    കോതമംഗലം: സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ സഹകരണ സംഘങ്ങളിൽ നടത്തിയ 2026 ലെ ഓണചന്തയിൽ മികച്ച ഓണച്ചന്തയ്ക്കുള്ള പുരസ്കാരങ്ങളിൽ രണ്ടാം സ്ഥാനം ഊന്നുകൽ സഹകരണ ബാങ്ക് കരസ്ഥതമാക്കി. അനുമോദന യോഗം...

CHUTTUVATTOM

    കോതമംഗലം: ചേലാട് സെന്റ് ഗ്രിഗോറിയോസ് ഡെന്റല്‍ കോളേജില്‍ 2026 ലെ പുതിയ ബി.ഡി.എസ് എം.ഡി.എസ് ബാച്ച് വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഓറേലിയ 2026 ഇന്‍ഡക്ഷന്‍ സെറിമണി നടത്തി. കോളേജ് ചെയര്‍മാന്‍ ശ്രേഷ്ഠ കാതോലിക്കാ...

CHUTTUVATTOM

കോതമംഗലം: പിണ്ടിമന ഗവ. യു.പി. സ്കൂളിൽ ലോകഭക്ഷ്യ ദിനത്തോടനുബന്ധിച്ച് നാടൻ ഭക്ഷ്യമേള സംഘടിപ്പിച്ചു. ചടങ്ങിൽ യോഗാ പരിശീലനം, തായ്‌ക്വോണ്ടോ പരിശീലനം, കാർഷിക ക്ലബ്ബ് എന്നിവയുടെ ഉദ്ഘാടനവും നടന്നു. പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് കെ....

CHUTTUVATTOM

കോതമംഗലം: നിയോജകമണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനും ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെയും അടിയന്തരമായി നടപ്പാക്കേണ്ട പദ്ധതികൾക്ക് രൂപം നൽകുന്നതിനുമായി തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെയും ഉപാധ്യക്ഷന്മാരുടെയും യോഗം കോതമംഗലത്ത് ചേർന്നു. ഷിബു തെക്കുംപുറം എംഎൽഎയുടെ...

error: Content is protected !!