Connect with us

Hi, what are you looking for?

NEWS

ട്രാക്കിലെ മിന്നും താരം ഇനി ഓർമ്മകളിൽ ജീവിക്കും; സ്വപ്‌നങ്ങൾ ബാക്കി വെച്ച് ഓംകാർ മടങ്ങി

കോതമംഗലം : ട്രാക്കിൽ വെന്നിക്കൊടി പാറിച്ച ആ അതിവേഗ താരം ഇനി ഓർമകളിൽ ജീവിക്കും . 25 വയസിൽ തന്റെ സ്വപ്‌നങ്ങൾ ബാക്കി വെച്ച് അയാൾ യാത്രയായി.കൊല്ലം പുനലൂരിൽ ദേശീയപാതയിൽ വാഹനാപകടത്തിൽ ആണ് കോതമംഗലം എം. എ. കോളേജിന്റെ മുൻ സൂപ്പർ കായികതാരവും, ദേശീയ മെഡൽ ജേതാവുമായ തൊളിക്കോട് സ്വദേശി ഓംകാർ നാഥ് (25)മരണപെട്ടത് . കൊല്ലം -തിരുമംഗലം ദേശീയപാതയിൽ പുനലൂർ വാളക്കോട് പള്ളിക്ക് സമീപം രാത്രി 12നായിരുന്നു അപകടമുണ്ടായത്. അത്‌ലറ്റിക്‌സിൽ നൂറു മീറ്ററായിരുന്നു ഓംകാർ നാഥിന്റെ ഇഷ്ട ഇനം. അതിവേഗതയിൽ ഓടി സ്‌റ്റേഡിയങ്ങളെ ത്രസിപ്പിച്ച ഓംകാർ നാഥ് സർവ്വകലാശാല മത്സരങ്ങളിലും മികവ് കാട്ടിയിരുന്നു.നിയന്ത്രണം വിട്ട ബൈക്ക് മരത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. തിരുവനന്തപുരം എസ്എപി ക്യാമ്പിലെ ഹവിൽദാറാണ് ഓംകാർനാഥ്. അമിതവേഗത്തിലെത്തിയ ബൈക്ക് മരത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അതേസമയം, അപകടം നടക്കുന്ന സമയത്ത് കൂടെയുണ്ടായിരുന്ന മറ്റൊരു യുവാവിനെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇയാൾ അപകടനില തരണം ചെയ്തിട്ടുണ്ട്.2021ലെ അന്തർ സർവ്വകലാശാ മീറ്റിൽ വേഗമേറിയ താരമായിരുന്നു പുനലൂർ ഓംകാരത്തിൽ രവീന്ദ്ര നാഥിന്റെയും മിനി ആർ.നാഥിന്റെയും മകനായ ഓംകാർ നാഥ്. കോതമംഗലം എം.എ കോളജിൽ മൂന്നാം വർഷ ബികോം വിദ്യാർത്ഥിയായിരുന്നപ്പോഴാണ് വേഗമേറിയ താരമായത്. അതിന് മുമ്പ് രണ്ട് വർഷവും 200 മീറ്ററിലും ചാംപ്യനായിരുന്നു. സ്‌കൂൾ ഗെയിംസിലൂടെയാണ് ഓംകാർനാഥ് അത്‌ലറ്റിക്‌സിൽ എത്തുന്നത്. 58ാംമത് സംസ്ഥാനസ്‌കൂൾ കായികമേളയിലും 100 മീറ്ററിൽ ഓംകാർനാഥിനായിരുന്നു സ്വർണം.ഓംകാർനാഥ് തിരുവനന്തപുരം എസ് പി ക്യാമ്പിലെ ഹവിൽ ദാറാണ്.

You May Also Like

NEWS

തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഒക്‌ടോബർ 19 തിങ്കളാഴ്‌ച പൊതുഅവധി പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് സർക്കാർ പുറത്തിറക്കി. ഇതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്‌ച ഉൾപ്പെടെ അ‌ഞ്ച് ദിവസം തുടർച്ചയായി അവധി...

NEWS

മൂവാറ്റുപുഴ: ഫുജൈറയില്‍ കാര്‍ സ്‌കൂട്ടറിലിടിച്ച് മാറാടി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. മാറാടി തെള്ളിക്കുന്നേല്‍ റഷീദിന്റെ മകന്‍ റസ്വിന്‍ (24) ആണ് മരിച്ചത്. ഫുജൈറ സിറ്റി സെന്ററിലെ അല്‍ ബൈക്ക് കൗണ്ടറില്‍ സെയില്‍സ്മാനായ റസ്വിന്‍...

NEWS

  ഇടുക്കി: ഭൂപ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഇടുക്കിയില്‍ സിപിഎം ഹര്‍ത്താല്‍ ആരംഭിച്ചു. സിഎച്ച്ആര്‍ പ്രദേശം വനഭൂമിയാക്കി മാറ്റുന്നതിനുള്ള ഗൂഢനീക്കം തിരിച്ചറിയുക, ആനത്താരകള്‍ സൃഷ്ടിക്കുന്നതിനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ത്താല്‍....

CHUTTUVATTOM

കോതമംഗലം: പരീക്കണ്ണിയിൽ റബർത്തോട്ടത്തിൽ സൂക്ഷിച്ചിരുന്ന ഒട്ടുപാൽ മോഷ്ടിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ.പല്ലാരിമംഗലം കൂറ്റംവേലി പുതിയാമഠം പ്രവീൺ (19), തലക്കോട് അള്ളുങ്കൽ എക്കാംപറമ്പിൽ അഭിജിത്ത് (20) എന്നിവരയാണ് ഊന്നുകൽ പോലീസ് അറസ്റ്റ് ചെയ്തത്....

CHUTTUVATTOM

കോതമംഗലം: കവളങ്ങാട് പഞ്ചായത്തിലെ പുത്തന്‍കുരിശ്, വെള്ളാമകുത്ത് ഭാഗത്ത് വ്യാപാര സ്ഥാപനവും, ക്ഷേത്ര ഭണ്ഡാരവും കുത്തിതുറന്ന് കവർച്ച. ഊന്നുകല്‍ വെള്ളാമകുത്ത് പാലത്തിന് സമീപം പുല്ലന്‍ സ്റ്റോഴ്‌സിന്റെ ഷട്ടര്‍ പൂട്ട് കുത്തിതുറന്ന് 5000രൂപയുടെ സിഗരറ്റും, ചില്ലറ...

CHUTTUVATTOM

നേര്യമംഗലം: കൊല്ലംമാവുടി കെ.എൻ സുരേന്ദ്രൻ (72) നിര്യാതനായി.സംസ്കാരം വെള്ളിയാഴ്‌ച 2ന് വീട്ടുവളപ്പിൽ. ഭാര്യ: പ്രസന്ന, നേര്യമംഗലം തെക്കിൻകരപുത്തൻവീട്ടിൽ കുടുംബാഗം.മക്കൾ: സുനി(ജില്ലാ കൃഷി ഫാം, നേര്യമംഗലം) മിനി,അമ്പിളി(ഇസ്രായേൽ),ശ്യാംകുമാർ(ഇസ്രായേൽ), രാംകുമാർ.മരുമക്കൾ : ബിനു, ഷിജോ, ലെജി,...

CHUTTUVATTOM

      കോതമംഗലം: പതിറ്റാണ്ടുകളായി മുടങ്ങിക്കിടക്കുന്ന അങ്കമാലി–എരുമേലി ശബരി റെയിൽ പദ്ധതി ഉപേക്ഷിക്കില്ലെന്നും പദ്ധതി പുനരാരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അറിയിച്ചു. വികസനപദ്ധതികൾക്കായി ഭൂമി വിജ്ഞാപനം ചെയ്തശേഷം...

CHUTTUVATTOM

കോതമംഗലം: ആദിവാസി ഊരുകളിലെ കുരുന്നുകളുടെ ആരോഗ്യവും വിദ്യാഭ്യാസ പുരോഗതിയും ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്ത് കൂടുതൽ പദ്ധതികൾ നടപ്പിലാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ ‘പോഷകാമൃതം’ പദ്ധതിയുടെ ജില്ലാതല...

CHUTTUVATTOM

    കോതമംഗലം:കോതമംഗലം മാർ ബസേലിയോസ് ഡെന്റൽ കോളേജിൽ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥികൾക്കായുള്ള ഇൻഡക്ഷൻ, വൈറ്റ് കോട്ട് ചടങ്ങ് നടത്തി. ബസേലിയോസ് തോമസ് പ്രഥമൻ മെമ്മോറിയൽ ഹാളിൽ നടത്തിയ ചടങ്ങിൽ കോളേജിലെ...

NEWS

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം എത്തി. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കി. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് ഓറഞ്ച്...

CHUTTUVATTOM

മൂവാറ്റുപുഴ: മൂവാറ്റുപുഴ-തൊടുപുഴ റോഡില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം. വ്യാഴാഴ്ച രാവിലെ 11ഓടെ നിര്‍മ്മല കോളേജിന് സമീപമുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരായ അടൂപറമ്പ് കല്ലിങ്കകുടി ഉബൈസ് (46), ഒപ്പമുണ്ടായിരുന്ന മുഹമ്മദ് (7) എന്നിവര്‍ക്ക്...

ACCIDENT

കോതമംഗലം: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം വില്ലാഞ്ചിറയിൽ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ തട്ടിയ കാർ25 അടി താഴ്ച‌യിലേക്കു പതിച്ചു. മരത്തിൽ തങ്ങിയാണു വാഹനം നിന്നത്. ബുധനാഴ്ച വൈകിട്ടാണ് അപകടം. കോതമംഗലത്തു നിന്ന് രാമക്കൽമേടിനു പോയ...

error: Content is protected !!