Connect with us

Hi, what are you looking for?

NEWS

പുന്നേക്കാട് കാട്ടുപന്നി ബൈക്കിൽ ഇടിച്ച് പരുക്കേറ്റ അഖിലിന്റെ ചികിത്സാ ചെലവ് വനം വകുപ്പ് ഏറ്റെടുക്കും

കോതമംഗലം: പുന്നേക്കാട് കാട്ടുപന്നി ബൈക്കിൽ ഇടിച്ച് പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവാവിന്റെ ആശുപത്രി ചെലവ് വനം വകുപ്പ് വഹിക്കുമെന്ന് ആശുപത്രിയിലെത്തിയ കോതമംഗലം ഡി. എഫ്. ഒ. പി.യു.സാജു അറിയിച്ചു.
കീരംപാറ പുന്നേക്കാട് – തട്ടേക്കാട് റോഡിൽ മാവിൻ ചോട് ഭാഗത്ത് കാട്ടുപന്നി വട്ടം ചാടി ബൈക്കിൽ ഇടിച്ച് പരുക്കേറ്റാണ് പുന്നേക്കാട് കളപ്പാറ ചൂരക്കോടൻ അഖിൽ രാജപ്പൻ (29) ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ ശനിയാഴ്ച രാത്രി എട്ടിനാണ് സംഭവം. പരിക്കേറ്റ അഖിൽ കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിൽ ചികിത്സയിലാണ്.
അപകടമുണ്ടായ പ്രദേശത്ത് റോഡിന് ഇരുവശവും അടിക്കാട് വെട്ടിത്തെളിക്കുവാനുള്ള നടപടി സ്വീകരിക്കുമെന്നും അധിക്യതർ പറഞ്ഞു.
ഡി.എഫ്. ഒക്ക് ഒപ്പം റെയിഞ്ച് ഓഫീസർ പി.ആർ. ജെലീൽ, കീരംപാറ പഞ്ചായത്ത് മുൻ പ്രസിഡന്റ് വി.സി. ചാക്കോ, വാർഡ് മെമ്പർ ജിജോ ആൻ്റണി, സി.പി.എം. ഏരിയ സെക്രട്ടറി കെ.എ. ജോയി, സാബു വർഗീസ്, എം. എസ്. ശശി എന്നിവരും ആശുപത്രിയിൽ അഖിലിനെ സന്ദർശിച്ചു.

You May Also Like

CHUTTUVATTOM

കോതമംഗലം : നഗരസഭയിലെ 14, 15 വാർഡുകളിലൂടെയുള്ള മാരമംഗലം ഗവ. എൽപി സ്‌കൂൾ-സെന്റ് ജോർജ് ചർച്ച് റോഡിൽ പെരിയാർവാലി കനാലിനു കുറുകെയുള്ള പാലം ഇടിഞ്ഞ് അപകടാവസ്‌ഥയിൽ. പാലത്തിന്റെ അടിക്കെട്ട് ഇളകിയും ടാറിംഗ് വിണ്ടുകീറി...

CHUTTUVATTOM

കോതമംഗലം: നഗരസഭയിലെ കുമ്പളത്തുമുറി ഡബ്ബിംഗ് യാർഡിലെ ബയോ മൈനിംഗ് പ്രവർത്തനവുമായി ബന്ധപ്പെട്ട റിജക്റ്റഡ് വേസ്റ്റ്കളുടെ ആദ്യ ലോഡ് പുറപ്പെട്ടു. ലോഡുമായി സിമൻറ് ഫാക്ടറികളിലേക്ക് പുറപ്പെട്ട ലോറിയുടെ ഫ്ലാഗ് ഓഫ് നഗരസഭാ ചെയർപേഴ്സൺ ഭാനുമതി...

CHUTTUVATTOM

  കോതമംഗലം : ചേലാട് സെൻ്റ് സ്റ്റീഫൻസ് ബസ് അനിയാ യാക്കോബായ സുറിയാനി വലിയ പള്ളിയിലെ മാർ യാക്കോബ് ബുർദ്ദോനയുടെ ഓർമ്മ പെരുന്നാളിന് വികാരി ഫാ. കെ.പി അബ്രഹാം കിളിയൻക്കുന്നത്ത് കൊടി ഉയർത്തി.സഹവികാരിമാരായ...

CHUTTUVATTOM

  കോതമംഗലം:ഇന്ത്യൻ യൂത്ത് സ്പോർട്സ് അസോസിയേഷൻകൊല്ലം ഇസിയാൻ സ്പോർട്സ് കൺവെൻഷൻ സെന്ററിൽ നടത്തിയ 7-ാം നാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ കോതമംഗലം റിയു ക്യു ഷിറ്റോ റിയു കരാട്ടെ സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ് കരസ്തമാക്കി.വിവിധ...

CHUTTUVATTOM

    കോതമംഗലം: പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയുടെ പ്രോത്സാഹനത്തിനും നൂതന ആശയങ്ങളുടെ പ്രായോഗികവൽക്കരണത്തിനും ഊന്നൽ നൽകി എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ വികസിപ്പിച്ച റിമോട്ട് കൺട്രോൾഡ് ഇലക്ട്രിക് ഗ്രാസ് കട്ടിംഗ് മെഷീന് യുകെ...

CHUTTUVATTOM

  ഷാർജ: കോട്ടപ്പടി സ്വദേശിയായ പ്രവാസി എഴുത്തുകാരൻ ജിതിൻ റോയിയുടെ പുതിയ ഇംഗ്ലീഷ് നോവൽ ‘ദി ഡെഡ്‌ലി ഹാർമണി’ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിലെ റൈറ്റേഴ്‌സ് ഫോറത്തിൽ പ്രകാശനം ചെയ്തു. ‘ദി ആൾട്ടർനേറ്റ് ഷാഡോസ്’...

CHUTTUVATTOM

മൂവാറ്റുപുഴ: ജെസിഐ മുവാറ്റുപുഴ ടൗണിന്റെ 4-ാമത് ജെസിഐ ഗ്രാമ സ്വരാജ് അവാര്‍ഡ് കോതമംഗലം എംഎല്‍. ഷിബു തെക്കുംപുറത്തിന്മൂവാറ്റുപുഴ ഹോട്ടല്‍ കബനി പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വൈദ്യുതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി...

NEWS

കോതമംഗലം: ആദ്യകാല പത്ര ഏജന്റ് തലക്കോട് പാറേക്കുടിയില്‍ പി.ഇ മീരാന്‍ (85) നിര്യാതനായി. കബറടക്കം ചൊവ്വാഴ്ച 6ന് കവളങ്ങാട് രിഫായി ജുമാമസ്ജിദില്‍. ഭാര്യ: ഖദീജ,കവളങ്ങാട് പൂക്കരയില്‍ കുടുംബാഗം. മക്കള്‍: മൈമൂന, ഷെക്കീല. മരുമക്കള്‍:സെയ്ദ്...

NEWS

കോതമംഗലം: പൂയംകുട്ടി ബ്ലാവന ഈന്തുങ്കല്‍ (ചെമ്പില്‍) ജോണ്‍ ഉലഹന്നാന്റെ ഭാര്യ റോസിലി (76) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച 10ന് പൂയംകുട്ടി സെന്റ് ജോര്‍ജ് പള്ളിയില്‍. മക്കള്‍: ജിജോ,ജിന്റോ, ജോബി (അബുദാബി). മരുമക്കള്‍: റീന,...

NEWS

കോതമംഗലം: തിരുഹൃദയ സന്യാസിനി സമൂഹം കോതമംഗലം ജ്യോതി പ്രോവിന്‍സ് അംഗമായ സി. സിറില്‍ പനിച്ചേപ്പിള്ളില്‍ എസ്എച്ച് (84) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച 2ന് മൈലക്കൊമ്പ് തിരുഹൃദയ മഠം സെമിത്തേരിയില്‍. പരേത മൈലാക്കൊമ്പ്, മുതലക്കോടം,...

CHUTTUVATTOM

കോതമംഗലം: ക്രിസ്മസ്–പുതുവത്സര ആഘോഷങ്ങൾക്ക് നിറപ്പകിട്ടേകി കോതമംഗലത്ത് ഒരു മാസം നീളുന്ന ഗ്രാൻഡ് കാർണിവലിന് 5ന് തുടക്കമാകും. ജനുവരി 3 വരെ നീളുന്ന കാർണിവലിന്റെ ഉദ്ഘാടനം ഭൂതത്താൻകെട്ടിൽ മന്ത്രി പി.സി. വിഷ്ണുനാഥ് നിർവഹിക്കും. കോതമംഗലത്തിന്റെ...

CHUTTUVATTOM

  കോതമംഗലം: അടുക്കളയിലെ സ്റ്റൗവിൽ നിന്നും പൊള്ളലേറ്റ് ഒരു മാസമായി ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. രാമല്ലൂർ മിനിപ്പടി ആക്കപ്പടിയ്ക്കൽ വിനോദിന്റെ ഭാര്യ സിനി (49) ആണ് മരിച്ചത്. സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് 4...

error: Content is protected !!