Connect with us

Hi, what are you looking for?

NEWS

വെയിറ്റിംഗ് ഷെഡിലെ ഫാനുകള്‍ പ്രവര്‍ത്തനരഹിതം

കോതമംഗലം: കോതമംഗലം മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിന്റെ വെയിറ്റിംഗ് ഷെഡ്ഡിലെ ഫാനുകള്‍ പ്രവര്‍ത്തനരഹിതം. യാത്രക്കാര്‍ക്ക് ആശ്വാസം നല്‍കാനായി വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ചതാണ് ഫാനുകള്‍. കഴിഞ്ഞദിവസങ്ങളിലെ കൊടുംചൂടില്‍പ്പോലും ഫാനുകള്‍ നോക്കുകുത്തിയായിരുന്നു. ബസ് സ്റ്റാന്‍ഡിലെ ലൈറ്റുകളും പ്രവര്‍ത്തന രഹിതമാണ്. ഹൈമാസ്റ്റ് ലൈറ്റ് ഉള്‍പ്പടെ മിഴിയടച്ചിട്ട് നാളുകളേറെയായി. രാത്രിയില്‍ കടകളടച്ചാല്‍ ബസ് സ്റ്റാന്‍ഡും ഇരുട്ടിലാകും.സാമൂഹ്യവിരുദ്ധര്‍ക്കും പോക്കറ്റിടക്കാര്‍ക്കുമെല്ലാം ഇത് സൗകര്യമാകുകയാണ്. സ്റ്റാന്‍ഡിലെ പ്രശ്‌നങ്ങള്‍ ബസുടമകളും വ്യാപാരികളും മുനിസിപ്പല്‍ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നാല്‍ നടപടിയൊന്നും ഉണ്ടാകുന്നില്ലെന്നാണ് പരാതി.

You May Also Like

CHUTTUVATTOM

കോതമംഗലം: വനപാലകര്‍ കസ്റ്റഡിയിലെടുത്ത ജെ.സി.ബി. വിട്ടുകിട്ടുന്നതിനായി ഫോറസ്റ്റ് സ്‌റ്റേഷന്‍ വളപ്പില്‍ ആദിവാസി യുവാവിന്റെ ആത്മഹത്യ ഭീഷണി. പെട്രോള്‍ ദേഹത്തൊഴിച്ച് ലൈറ്ററും കൈയ്യില്‍പിടിച്ച് ജെ.സി.ബിയില്‍ കയറിയായിരുന്നു നാടകീയ രംഗങ്ങള്‍. പോലീസും ഫയര്‍ഫോഴ്‌സും ഇടപെട്ട് അനുനയിപ്പിച്ച്...

CHUTTUVATTOM

കോതമംഗലം: പുന്നേക്കാട്-തട്ടേക്കാട് റോഡിന് ഇരുവശത്തേയും പ്ലാന്റേഷനില്‍ എത്തുന്ന കാട്ടാനകളെ തുരത്താൻ ഡ്രോണ്‍ നിരീക്ഷണം നടത്തി. പ്ലാന്റേഷനില്‍ 5 ആനകളെയാണ് കഴിഞ്ഞ രാത്രി നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. ആനകളെ തുരത്താന്‍ പമ്പ് ആക്ഷന്‍ ഗണ്ണ്...

CHUTTUVATTOM

കോതമംഗലം: താലൂക്ക് ആശുപത്രിയിൽ ഡയലാസിസ് സെന്‍ററിന്‍റെ ഉദ്ഘാടനം നടത്തി അഞ്ച് മാസം പിന്നിട്ടും ഒരു രോഗിക്ക് പോലും ഡയലാസിസ് നടത്താനായില്ല.എല്ലാ താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് സെന്‍റര്‍ തുടങ്ങാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്‍റെ...

NEWS

കോതമംഗലം: ഇളമ്പ്ര പാലക്കാടൻ പരേതനായ ചെറിയയുടെ ഭാര്യ ശോശാമ്മ (99) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്‌ച 2ന് കോതമംഗലം മാർത്തോമാ ചെറിയപള്ളിയിൽ. പരേത പുല്ലുവഴി എരമത്തുകുടി കുടുംബാഗമാണ്. മക്കൾ: പി.സി മത്തായി (റിട്ട.ലൈബ്രറി അസിസ്റ്റന്റ്,...

CHUTTUVATTOM

കോതമംഗലം: മാലിപ്പാറ കുറ്റിമാക്കല്‍ ജോണിയുടെ ഭാര്യ ഏലിയാമ്മ (പെണ്ണമ്മ-90) നിര്യാതയായി. സംസ്കാരം  വെള്ളിയാഴ്ച 2 ന് മാലിപ്പാറ സെന്‍റ് മേരീസ് പള്ളിയില്‍.പരേത അറക്കുളം മച്ചിയാനിക്കല്‍ കുടുബാഗമാണ്. മക്കള്‍ : സാബു (റിട്ട.കെ.എസ്.ആര്‍.ടി.സി.), സിജി,ഷിബു,സിസ്റ്റര്‍...

CHUTTUVATTOM

കോതമംഗലം : കറുകടം മൗണ്ട് കാർമൽ കോളേജിൽ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ അധ്യാപക ഒഴിവ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷ, ബയോഡാറ്റയോടൊപ്പം 13ന് മുൻപായി [email protected] എന്ന ഈ-മെയിലിൽ അയക്കണം. 6238439057, 9947383242, 8606802245.

ACCIDENT

കോതമംഗലം: തങ്കളം – കാക്കനാട് നാലുവരിപ്പാതയിൽ കാൽനടക്കാരിയായ വയോധിക ലോറിയിടിച്ച് മരിച്ച സംഭവത്തിൽ അപകടമുണ്ടാക്കിയ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. നെല്ലിക്കുഴി എളമ്പ്ര പുലിക്കുന്നത്തുകുടിയിൽ കാർത്തിക കുറുമ്പൻ (95) ആണ് വ്യാഴാഴ്ച രാവിലെ 11.30-ഓടെയുണ്ടായ...

CHUTTUVATTOM

കോതമംഗലം: എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിൽ മൂവാറ്റുപുഴ കേന്ദ്രീകരിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന് വൈ.എം.സി.എ. സെമിനാർ ആവശ്യപ്പെട്ടു. എറണാകുളം,ഇടുക്കി, ജില്ലകളിലെ കോതമംഗലം,മൂവാറ്റുപുഴ,തൊടുപുഴ, ദേവികുളം താലൂക്കുകൾ ഉൾപ്പെടുത്തി മൂവാറ്റുപുഴ ജില്ലരൂപീകരിക്കണമെന്ന് 1982 മുതൽ ഭരണ...

CHUTTUVATTOM

കോതമംഗലം : കോട്ടപ്പടി പഞ്ചായത്ത് വടാശേരി മുതല്‍ കുന്നത്തേപീഠിക വരെ വഴിവിളക്കുകള്‍ കത്തുന്നില്ലെന്ന് പരാതി. പലപ്രാവശ്യം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും, ജനപ്രതിനിധികളുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പരിഹാരമുണ്ടാകുന്നില്ലെന്നും ശക്തമായി പ്രതിഷേധിക്കുന്നതായും കേരള കോണ്‍ഗ്രസ് (എം) മണ്ഡലം കമ്മറ്റി...

CHUTTUVATTOM

കോതമംഗലം: നേര്യമംഗലം-ഇടുക്കി റോഡില്‍ ചെമ്പന്‍കുഴി ജംഗ്ഷനിൽ ബൈക്ക് യാത്രികൻ പകൽ റോഡ് കുറുകെ കടന്ന കാട്ടാനകൾക്ക് മുന്നിൽപ്പെട്ടു. ജംഗ്ഷനിലെ കടകളിൽ ഉണ്ടായിരുന്നവരുടെ അവസരോചിത ഇടപെടലാണ് രക്ഷയായത്. ചെമ്പന്‍കുഴിയിലെ നഗരംപാറ ഫോറസ്റ്റ് സ്‌റ്റേഷന് സമീപം...

CHUTTUVATTOM

കോതമംഗലം: വി.ഡി സതീശന്‍ മുഖ്യമന്ത്രിയായ സര്‍ക്കാരിന്റെ കീഴില്‍ പ്രഖ്യാപിച്ച വികസന പദ്ധതികളുടെ ഭാഗമായി, പത്തുവര്‍ഷമായി മുടങ്ങിക്കിടക്കുന്ന ചേലാട് ഇന്റര്‍നാഷ്ണല്‍ സ്റ്റേഡിയം പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ഷിബു തെക്കുംപുറം എംഎല്‍എ സ്റ്റേഡിയം സ്ഥലം...

CHUTTUVATTOM

കോതമംഗലം: സര്‍വീസ് സഹകരണ ബാങ്ക് 583-ന്റെ നേതൃത്വത്തില്‍ സഹകാരികള്‍ക്കും, പൊതുജനങ്ങള്‍ക്കുമായി തുടര്‍ച്ചയായ രണ്ടാം വര്‍ഷവും സംഘടിപ്പിക്കുന്ന സൗജന്യ രക്ത പരിശോധന മെഡിക്കല്‍ ക്യാമ്പിന് തുടക്കം കുറിച്ചു. ബാങ്കിന്റെ തൃക്കാരിയൂര്‍ ബ്രാഞ്ചില്‍ സംഘടിപ്പിച്ച മെഡിക്കല്‍...

error: Content is protected !!