Connect with us

Hi, what are you looking for?

NEWS

തൃക്കാരിയൂർ മഹാദേവ ക്ഷേത്രതിരുവുത്സവത്തോടനുബന്ധിച്ച് റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ യോജിപ്പിച്ചുകൊണ്ട് കണ്ട്രോൾ റൂം തുറന്നു

കോതമംഗലം : കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നായ തൃക്കാരിയൂർ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവം മാർച്ച്‌ 14 ന് കൊടിയേറി മാർച്ച്‌ 23 ന് ആറാട്ടോടെ സമാപിക്കുന്ന തിരുഉത്സവത്തോടനുബന്ധിച്ച് ക്ഷേത്ര പരിസരത്ത് റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള കണ്ട്രോൾ റൂമിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.

ചടങ്ങിൽ തൃക്കാരിയൂർ വില്ലേജ് ഓഫീസർ ബിജുമോൻ പി ബി, നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ് എസ് സജാദ്,ദേവസ്വം ബോർഡ് സബ് ഗ്രൂപ്പ്‌ ഓഫീസർ ജിജി മോൻ ബി , ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി അജിത് കുമാർ ഇ കെ , പ്രസിഡന്റ് ശ്രീകുമാർ കെ,നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അരുൺ സി ഗോവിന്ദ്, ശോഭ രാധാകൃഷ്ണൻ,സിന്ധു പ്രവീൺ, മെഡിക്കൽ ഓഫീസർ ഡോ സരിൺ ജോയ്, ഹെൽത്ത് ഇൻസ്‌പെക്ടർ എൻ എ ബൈജു ,വിവിധ ഡിപ്പാർട്ട്മെന്റ് ജീവനക്കാർ,കെ പി ജയകുമാർ, എ എൻ രാമചന്ദ്രൻ അമ്പാട്ട്, ക്ഷേത്ര ഉപദേശക സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

You May Also Like

CHUTTUVATTOM

കോതമംഗലം: തട്ടേക്കാട് പക്ഷി സങ്കേതത്തിന് സമീപം രൂപപ്പെട്ട വിശാലമായ പുൽത്തകിടി സഞ്ചാരികളുടെ പ്രിയ കേന്ദ്രമായി മാറി. “മിനി സ്വിറ്റ്സർലണ്ട്” എന്ന പേരിലറിയപ്പെടുന്ന ഈ പ്രദേശം സമൂഹമാധ്യമങ്ങളിലും വൻ ജനശ്രദ്ധയാണ് നേടിയിരിക്കുന്നത്ഭൂതത്താൻകെട്ട് ഡാമിന്റെ റിസർവോയറിന്റെ...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പൂയംകുട്ടിപുഴയില്‍ ഒഴുക്കിലടിഞ്ഞ കാട്ടാനയുടെ ജഡം മൂന്നാം ദിവസവും കരയ്‌ക്കെത്തിക്കാനായില്ല. ഒരാഴ്ചയിലേറെ പഴക്കമുള്ള ജഡം അഴുകിയവസ്ഥയിലാണ്. കണ്ടംപാറ ഭാഗത്ത് പുഴക്ക് നടുവിലെ പാറക്കെട്ടില്‍ തങ്ങിനില്‍ക്കുന്ന നിലയില്‍ ശനിയാഴ്ച രാവിലെയാണ് ജഡം കണ്ടെത്തിയത്....

CHUTTUVATTOM

കോതമംഗലം: പരീക്കണ്ണി വിക്ടറി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വായന പക്ഷാചരണവും ,വിദ്യാഭ്യാസ അവാർഡ് വിതരണവും ഷിബു തെക്കുംപുറം എംഎൽഎ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ എംഎൽഎ ക്ക് സ്വീകരണവും നൽകി. എസ് എസ് എൽ സി,പ്ലസ്...

CHUTTUVATTOM

കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിൽ ഫിലിം ക്ലബ്ബിന്റെ ഉദ്ഘാടനം പ്രശസ്ത ഇന്ത്യൻ ചലച്ചിത്ര സംവിധായകൻ ജയരാജ് നിർവ്വഹിച്ചു. ഫിലിം ക്ലബ് കോർഡിനേറ്റർമാരായ ഡോ. അശ്വതി ബാലചന്ദ്രൻ, ഡോ.എ. വൈ എൽദോസ് എന്നിവർ പ്രസംഗിച്ചു....

CHUTTUVATTOM

കോതമംഗലം: മാർ തോമ ചെറിയ പള്ളിയുടെ കീഴിലുള്ള മാർ ബേസിൽ സൺ‌ഡേ സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മാതാപിതാക്കൾ, വിദ്യാർത്ഥികൾ എനിവർക്കായി സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ്‌ പോലീസ് സ്ബ്...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പൂയംകുട്ടി പുഴയില്‍ കണ്ടംപാറ ഭാഗത്ത് ഒഴുകിയെത്തിയ കാട്ടാനയുടെ ജഡം രണ്ടാം ദിവസവും കരയ്ക്കുകയറ്റനായില്ല. പുഴയിലെ ജലനിരപ്പ്് ക്രമാതീതമായി ഉയര്‍ന്നതും, ശക്തമായ കുത്തൊഴുക്കുമാണ് ജഡം കരയ്ക്കടുപ്പിക്കാൻ നേരിടുന്ന വെല്ലുവിളി. അഗ്നി രക്ഷാസേനയും...

CHUTTUVATTOM

പെരുമ്പാവൂര്‍: വല്ലം പാണംകുഴി റോഡില്‍ കൂവപ്പടി പെരിയാര്‍വാലി കനാല്‍ പുറമ്പോക്കിലെ വന്‍ മരം അടക്കം എട്ടു മരങ്ങള്‍ അപകട ഭീഷണിയിലെന്ന് നാട്ടുകാരുടെ പരാതി. കണ്ടെയ്നര്‍ ലോറികള്‍ പോകുമ്പോള്‍ മരത്തിന്റെ വലിയ കൊമ്പില്‍ തട്ടുന്നത്...

CHUTTUVATTOM

കോതമംഗലം: ബിജെപി കവളങ്ങാട് മണ്ഡലം പണ്ഡിറ്റ് ദിനദയാല്‍ ഉപാധ്യായ പ്രിശിക്ഷന്‍ മഹാഭിയാന്‍ പഠന ശിബിരം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം എം.എന്‍ മധു ഉദ്ഘാടനം ചെയ്തു. കവളങ്ങാട് മണ്ഡലം പ്രസിഡന്റ് അരുണ്‍ നെല്ലിമറ്റം...

ACCIDENT

കോതമംഗലം: ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് കത്തി നശിച്ചു. തൃക്കാരിയൂര്‍-മലയിന്‍കീഴ് റോഡില്‍ ശനിയാഴ്ച വൈകുന്നേരം ഹീറോ ഹോണ്ട പാഷന്‍ ബൈക്ക് ആണ് തൃക്കാരിയൂരില്‍ അഗ്നിക്കിരയായത്. വിവരം അറിഞ്ഞ് പാഞ്ഞെത്തിയ ഫയര്‍ഫോഴ്സ് ആണ് തീ അണച്ചത്....

CHUTTUVATTOM

കേതമംഗലം: കുത്തുകുഴി മാരമംഗലം മാറാച്ചേരി പുത്തൻപുര ജയ്‌മോന്റെ ഭാര്യ മേരികുട്ടി (52)നിര്യാതയായി. സംസ്കാരം   ഞായറാഴ്ച 3ന് മാരമംഗലം കാദേശ് മാർ ഗീവർഗീസ് സഹദാ പള്ളിയിൽ. പരേത കോട്ടയം ചിറ്റേത്ത് കുടുംബാഗമാണ്.

CHUTTUVATTOM

കോതമംഗലം : ദൈവത്തിൽ നിന്ന് അകന്ന് നിൽക്കാതെ ദൈവത്തോടൊപ്പം നിൽക്കുമ്പോഴാണ് നമ്മിൽ ദൈവത്തെ പ്രതിഫലിപ്പിക്കുവാൻ കഴിയുവെന്ന് യാക്കോബായ സഭ ശ്രേഷ്ഠ കാതോലിക്ക ഡോ.ബസേലിയോസ് ജോസഫ് ബാവ പറഞ്ഞു. ബൈബിൾ സൊസൈറ്റി കേരള ഓക്സി...

CHUTTUVATTOM

കോതമംഗലം:കോഴിപ്പിള്ളി ആരാധനാ റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അസോസിയേഷനിലെ കുടുംബാംഗങ്ങൾക്കായി ശ്രവണ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. അസോസിയേഷൻ ഓഫീസിന് സമീപമുള്ള കരിമ്പനക്കൽ ഭവനത്തിൽ നടത്തിയ ക്യാമ്പിൽ വൈസ് പ്രസിഡന്റ് ഷാജു ലൂക്കോസ് കല്യാടിക്കൽ അധ്യക്ഷത...

error: Content is protected !!