Connect with us

Hi, what are you looking for?

NEWS

ഇരിങ്ങോൾ കാവിലേയ്ക്കുള്ള പെരിയാർ വാലി ബൈലൈൻ റോഡ് നിർമാണത്തിന് തുടക്കം കുറിച്ചു

പെരുമ്പാവൂർ : പെരുമ്പാവൂർ നഗരസഭയിലെ പതിനാലാം വാർഡിൽ ഉൾപ്പെടുന്ന ഇരിങ്ങോൾ കാവിന്റെ മുൻവശത്തുള്ള പെരിയാർ വാലി ബ്രാഞ്ച്‌ കനാൽ റോഡിന്റെ നിർമ്മാണ പ്രവർത്തികൾക്ക് തുടക്കമായി. എംഎൽഎയുടെ 2024 – 25 സാമ്പത്തിക വർഷത്തെ പ്രത്യേക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 15 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നിർമ്മിക്കുന്നത്. ദിനംപ്രതി നൂറു കണക്കിനാളുകൾ സന്ദർശനത്തിന് എത്തുന്ന ചരിത്ര പ്രാധ്യാന്യമേറിയ ഇരിങ്ങോൾ കാവിന്റെ മുൻ വശത്തെ റോഡ് കട്ട വിരിച്ചു സഞ്ചാര യോഗ്യമാക്കി മാറ്റുക എന്നത് ഇരിങ്ങോൾ നിവാസികളുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു. റോഡ് നിർമ്മാണ പ്രവർത്തികൾ എൽദോസ് കുന്നപ്പിള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു.

പെരുമ്പാവൂർ നഗരസഭ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഭിലാഷ് പുതിയേടത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻനഗരസഭ ചെയർമാൻമാരായ ടിഎം സക്കീർ ഹുസൈൻ, ബിജു ജോൺ ജേക്കബ്, കൗൺസിലർമാരായ അനിത പ്രകാശ്, പി എസ് അഭിലാഷ്, ആനി മാർട്ടിൻ, ശാന്ത പ്രഭാകരൻ, രൂപേഷ് കുമാർ, ഷീബ ബേബി, സേവാദൾ പെരുമ്പാവൂർ മണ്ഡലം പ്രസിഡൻറ് വിജീഷ് വിദ്യാധരൻ, പെരിയാർ വാലി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഗിലിത, അസിസ്റ്റന്റ് എൻജിനീയർ പ്രതീഷ്, റസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ കെ എൻ മോഹനൻ, രാമചന്ദ്രൻ, പൊതുപ്രവർത്തകരായ ഷെയ്ഖ് മുഹമ്മദ് അഫ്സൽ, ബിനു ചാക്കോ, ജഫർ റോഡ്രിഗസ്, സഫീർ മുഹമ്മദ്, പോൾ ചെതലൻ, അരുൺ ചാക്കപ്പൻ, തുടങ്ങിയവർ സംസാരിച്ചു.

You May Also Like

NEWS

കോതമംഗലം :തട്ടേക്കാട് വച്ച് നടന്ന വിശുദ്ധി സംസ്ഥാന പഠനക്യാമ്പും, സിമ്പോസിയവും ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. ലക്ഷമണൻ ടി.പി അദ്ധ്യക്ഷനായ ചടങ്ങിൽ സായ് പൂത്തോട്ട സ്വാഗതും, ഡോ.സാംപോൾ പരിസര...

NEWS

കോതമംഗലം: കോതമംഗലത്ത് വിദ്യാര്‍ത്ഥിനി കോളേജ് ഹോസ്റ്റലില്‍ ജീവനൊടുക്കി. നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജ് ഹോസ്റ്റലിലാണ് സംഭവം. ഒന്നാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥിനി നന്ദനയാണ് മരിച്ചത്. അതേസമയം മരണത്തില്‍ ദുരൂഹതയെന്ന് മരിച്ച നന്ദനയുടെ കുടുംബം ആരോപിച്ചു....

NEWS

പൈമറ്റം ഗവ: യു പി സ്കൂളിൽ സംസ്ഥാന സർക്കാർ അനുവദിച്ച 1കോടിരൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന ബഹുനില മന്ദിരത്തിൻ്റെ ഉദ്ഘാടനം എംഎൽഎ ആൻ്റണി ജോൺ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ഖദീജ മുഹമ്മദ്...

NEWS

കോതമംഗലം: ബ്ലോക്ക് തല കായികമേള സംഘടിപ്പിച്ചു. മേരാ യുവ ഭാരത് എറണാകുളം, യുവ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ആൻഡ് ലൈബ്രറിയും സംയുക്തമായി ബ്ലോക്ക് തല സ്പോർട്സ് ടൂർണ്ണമെന്റ് സംഘടിപ്പിച്ചു. കോതമംഗലം ബ്ലോക്ക്...

NEWS

കോതമംഗലം – കോതമംഗലത്തിന് സമീപം കുടമുണ്ടപ്പാലത്തിൽ ഇന്ന് രാവിലെയെത്തിയ കൂറ്റൻ പെരുമ്പാമ്പിനെ വനപാലകർ പിടികൂടി. കുടമുണ്ട ടൗണിനോട് ചേർന്നുള്ള പുതിയ പാലത്തിൻ്റെ ചുവട്ടിലാണ് പാമ്പിനെ കണ്ടത്. നാട്ടുകാർ കോതമംഗലം RRTയെ വിവരമറിയിച്ചതിനെ തുടർന്ന്...

NEWS

അടിവാട്: ആൻ്റെണി ജോൺ എംഎൽഎയുടെ പ്രാദേശിക വികസനഫണ്ട് വകയിരുത്തി അടിവാട് ചിറയുടെ നടപ്പാതയിൽ സ്ഥാപിച്ച ഓപ്പൺ ജിമ്മിൻ്റെ ഉദ്ഘാടനം എംഎൽഎ ആൻ്റണി ജോൺ നിർവ്വഹിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് പ്രസിഡൻ്റ് ഖദീജ മുഹമ്മദ് അദ്ധ്യക്ഷതവഹിച്ച...

NEWS

പല്ലാരിമംഗലം: മുഖ്യമന്ത്രിയുടെ തദ്ദേശറോഡ് പുനരുദ്ധാരണ പദ്ധതിയിൽ 20 ലക്ഷംരൂപ വകയിരുത്തി നവീകരിക്കുന്ന പല്ലാരിമംഗലം പഞ്ചായത്ത് പതിമൂന്നാം വാർഡിലെ പുലിക്കുന്നേപ്പടി – വെയിറ്റിംഗ്ഷെഢ് മടിയറച്ചാൽ റോഡിൻ്റെ നവീകരണ പ്രവർത്തനങ്ങൾ ആൻ്റണി ജോൺ എംഎൽഎ ഉദ്ഘാടനം...

NEWS

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ മേട്നാപ്പാറ ആദിവാസി ഉന്നതിയിൽ 1 കോടി രൂപ ചിലവഴിച്ചു കൊണ്ടുള്ള  നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. അംബേദ്കർ സെറ്റിൽമെന്റ് വികസന...

NEWS

പല്ലാരിമംഗലം: ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ബഡ്സ് സ്കൂളിൽ നിർമ്മിച്ച ഡൈനിംഗ്ഹാൾ എംഎൽഎ ആൻ്റണി ജോൺ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് ഖദീജ മുഹമ്മദ് അദ്ധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡൻ്റ് ഒ ഇ അബ്ബാസ്...

NEWS

കോതമംഗലം: ഇക്കുറി നടന്ന 36 ാമത് കോതമംഗലം ഉപജില്ലാ കലോത്സവം സംഘാടന മികവുകൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. 8 വേദികളിലായി അയ്യായിര ത്തോളം കുട്ടികള്‍ അരങ്ങുതകര്‍ത്ത കൗമാര കലോത്സവം കാഴ്ചക്കാര്‍ക്കും കുട്ടികള്‍ക്കും അധ്യാപക...

NEWS

കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ 2 റോഡുകൾ ആധുനീക നിലവാരത്തിൽ നവീകരിക്കുന്നതിന് 6.25 കോടി രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. ഊന്നുകൽ- തേങ്കോട് റോഡ്, മാതിരപ്പിള്ളി പള്ളി...

NEWS

കോതമംഗലം: 3 കോടി രൂപ ചിലവഴിച്ച് കുറ്റിലഞ്ഞി – സൊസൈറ്റിപ്പടി-കനാൽപ്പാലം- മേതലപ്പടി പാഴോർമോളം കോട്ടച്ചിറ റോഡ് ആധുനിക നിലവാരത്തിലേക്ക് നവീകരിക്കുന്നു. നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. കോതമംഗലം നിയോജകമണ്ഡലത്തിലെ...

error: Content is protected !!