Connect with us

Hi, what are you looking for?

NEWS

യുവതിയെ ആസിഡ് ഒഴിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ

പോത്താനിക്കാട് : യുവതിയെ ആസിഡ് ഒഴിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. കടവൂർ, ചാത്തമറ്റം പാറേപ്പടി ഭാഗത്ത് കാക്കുന്നേൽ വീട്ടിൽ റെജി (47) യെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 9ന് രാത്രി 11 മണിക്കാണ് സംഭവം. യുവതി കുടുംബമായി താമസിക്കുന്ന ചാത്തമറ്റം കടവൂരിലെ വീട്ടിലെത്തി ഹാളിൽ ഇരിക്കുകയായിരുന്ന യുവതിയുടെ ദേഹത്തേക്ക് കയ്യിൽ കന്നാസിൽ കരുതിയിരുന്ന ആസിഡ് ജനലിലൂടെ ഒഴിക്കുകയായിരുന്നു.

ആസിഡ് വീണ് യുവതിയുടെ മുഖത്തും, ശരീരത്തിലും പൊള്ളൽ ഏറ്റു. തുടർന്ന് 15 ന് വീട്ടുമുറ്റത്ത് അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തുകയും ചെയ്തു. വിവാഹ അഭ്യർത്ഥന നിരസിച്ചതിലുള്ള വിരോധമാണ് സംഭവത്തിനാധാരം.അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ കെ.ബ്രിജുകുമാർ, ‘എസ് ഐ മാരായ റോജി ജോർജ് വി.സി.സജി എസ് സി പി ഒ ലിജേഷ്, സിപിഒ സുമോദ് എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

You May Also Like

NEWS

കോതമംഗലം :വന്യ മൃഗ ശല്യം രൂക്ഷമായി തുടരുന്ന കീരമ്പാറ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളെ വന്യ മൃഗശല്യത്തിൽ നിന്നും സംരക്ഷിക്കുന്നതിന് വേണ്ടി നിർമ്മിക്കുന്ന ഹാങ്ങിങ് ഫെൻസിങ്ങിന്റെ നിർമ്മാണ ഉദ്ഘാടനം ഒക്ടോബർ 24 ന് വനം...

NEWS

കോതമംഗലം: നേര്യമംഗലം മണിയൻപാറ കടത്ത് കടവ് കുളിക്കടവ് നാടിന് സമർപ്പിച്ച് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത്. കവളങ്ങാട് പഞ്ചായത്ത് ഒൻപതാം വാർഡിൽ മണിയൻപാറ കടത്ത് കടവിലാണ് ബ്ലോക്ക് പഞ്ചായത്ത് 2023-2024 വാർഷീക പദ്ധതിയിൽ ഉൾപെടുത്തി...

CRIME

കോതമംഗലം: ബാറില്‍ നടന്ന ഗുണ്ടാ ആക്രമണ കേസില്‍ ഒരു പ്രതി കുടി അറസ്റ്റില്‍. കോതമംഗലം പെരുന്നാളുമായി ബന്ധപെട്ട് കാര്‍ണിവല്‍ അമ്യുസ്‌മെന്റ് പാര്‍ക്ക് നടത്തിപ്പുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കറുകടം സ്വദേശിയായ അന്‍വറിന്റെയും ഓടക്കാലി...

NEWS

കോതമംഗലം: കോതമംഗലത്തെ ബാറില്‍ പണമിടപാടിനെ ചൊല്ലി ഗുണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ ഒളിവിലായിരുന്ന മൂന്ന് പ്രതികള്‍ കൂടി അറസ്റ്റിലായി. സംഭവത്തില്‍ ഇനിയും മൂന്ന് പ്രതികളെ കൂടി പിടികൂടാനുണ്ട്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി....

error: Content is protected !!