Connect with us

Hi, what are you looking for?

NEWS

ദുബായില്‍ വച്ച് നിവിന്‍ പോളി പീഡിപ്പിച്ചെന്ന് ; നടനെതിരെ കോതമംഗലം സ്വദേശിനിയായ യുവതിയുടെ പീഡന പരാതി

കോതമംഗലം : പ്രശസ്ത ചലച്ചിത്ര താരം നിവിന്‍ പോളിക്കെതിരെ ലൈംഗിക പീഡനക്കേസ്. അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. കോതമംഗലം ഊന്നുകല്‍ പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. നേര്യമം​ഗലം സ്വദേശിനിയാണ് പരാതി നൽകിയത്.
കഴിഞ്ഞ നവംബറിൽ ദുബായിലെ ഹോട്ടലിൽ വച്ചാണു പീഡനം നടന്നതെന്നാണ് ആരോപണം. നിവിൻ പോളിയടക്കം ആറുപേരാണ് പ്രതികൾ. ആറാം പ്രതിയാണ് നിവിന്‍.

ശ്രേയ, സിനിമാ നിര്‍മാതാവ് എകെ സുനില്‍, കുട്ടന്‍, ബഷീര്‍, വിനീത് എന്നിവരാണ് മറ്റുപ്രതികള്‍.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘത്തെ(എസ്ഐടി) യുവതി സമീപിക്കുകയും എസ്ഐടി ഈ വിവരം ഊന്നുകല്‍ പൊലീസിനെ അറിയിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതോടെ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ശേഷമുള്ള വെളിപ്പെടുത്തലുകളിൽ എറണാകുളത്ത് റജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 11 ആയി.

You May Also Like

CHUTTUVATTOM

കോതമംഗലം: റോമിൽ 19 മുതൽ 23 വരെ നടക്കുന്ന കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമ്മേളനത്തിന് മുന്നോടിയായി ഉള്ള പതാക പ്രയാണത്തിന് കോതമംഗലം രൂപതയിൽ സ്വീകരണം നൽകി. ഗ്ലോബൽ പ്രസിഡന്റ് പ്രൊഫ. രാജീവ് കൊച്ചുപറമ്പിൽ,...

CHUTTUVATTOM

കടവൂര്‍: ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഡിജിറ്റല്‍ സ്‌ക്വയര്‍ പദ്ധതി ആരംഭിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി യുപി സ്‌കൂളുകളില്‍ അനുവദിച്ച പദ്ധതിയാണ് ഡിജിറ്റല്‍ സ്‌ക്വയര്‍ പദ്ധതി....

CRIME

പോത്താനിക്കാട്: വില്പനക്കായി എത്തിച്ച ഒന്നേകാല്‍കിലോയോളം കഞ്ചാവുമായി ആസാം സ്വദേശി പോലീസ് പിടിയില്‍. പല്ലാരിമംഗലം മടിയൂരില്‍ വില്പനക്കായി എത്തിച്ച കഞ്ചാവുമായി അസം സ്വദേശി മെറാദുല്‍ ഇസ്ലാമിനെയാണ് പോത്താനിക്കാട് പൊലീസ് പിടികൂടിയത്. പല്ലാരിമംഗലം ഈട്ടിപ്പാറയില്‍ ഇയാള്‍...

NEWS

കോതമംഗലം: കോഴിപ്പിള്ളി ഉരുളിയാനിക്കല്‍ ബാബു ചാക്കോ (72) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച 10.30ന് നെല്ലിമറ്റം സെന്റ് ജോസഫ്‌സ് പള്ളിയില്‍. ഭാര്യ:എല്‍സി, ബത്തേരി റാത്തപ്പിള്ളില്‍ കുടുംബാഗം. മകന്‍: സോനു. മരുമകള്‍: കല്‍പറ്റ പൈനാടത്ത് അതുല്യ....

NEWS

തിരുവനന്തപുരം: പ്രതിസന്ധി കണക്കിലെടുത്ത് കൂടുതൽ വൈദ്യുതി വാങ്ങാൻ ടെൻഡറുകൾ ക്ഷണിച്ച് കെഎസ്ഇബി. 300 മുതൽ 1300 മെഗാവാട്ട് വൈദ്യുതിവരെ ലഭ്യമാക്കാനാണ് കെഎസ്ഇബിയുടെ ശ്രമം. 2027 ജനുവരി 1 മുതൽ 2027 മേയ് 15...

CHUTTUVATTOM

കോതമംഗലം: എം.എ. എന്‍ജിനീയറിംഗ് കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് വിദ്യാര്‍ത്ഥി മരിച്ചു. തിരുവനന്തപുരം വെഞ്ഞാറമൂട് പള്ളിമുക്ക് മൈയിലോട്ടുകൊണോത്ത് പുത്തന്‍വീട്ടില്‍ ജി. വിജയന്‍ പിള്ളയുടെ മകന്‍ വി. ആയേഷ് (20) ആണ്...

CHUTTUVATTOM

കോതമംഗലം:അപ്രോച്ച് റോഡിൻ്റ നിർമ്മാണം പൂർത്തീകരിച്ച് വരുന്നകുടമുണ്ട പാലം 22ന് തുറക്കും. നിയോജകമണ്ഡലത്തിലെ വിവിധ വികസനപദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി ഷിബു തെക്കുംപുറം എംഎൽഎയുടെ അധ്യക്ഷതയിൽ എംഎൽഎ ഓഫീസിൽ ചേർന്ന പ്രതിമാസ സി.എം.ടി. യോഗത്തിലാണ് തീരുമാനം....

CHUTTUVATTOM

കോതമംഗലം: കോതമംഗലം അഗ്രികൾച്ചർ പ്രൊഡ്യൂസർ കമ്പനി (കാപ്കോ)നട്കോ പദ്ധതിയുടെ ഭാഗമായി ജാതിക്ക കൃഷിയിലെ കീട-രോഗ നിയന്ത്രണവും സുസ്ഥിരമായ കാർഷിക ഇൻപുട്ടുകളുടെ ഉപയോഗവും സംബന്ധിച്ച് കർഷകർക്ക് ശാസ്ത്രീയ അറിവ് നൽകുന്നതിനായി ഏകദിന പരിശീലന പരിപാടി...

CHUTTUVATTOM

കോതമംഗലം : കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ എസ്.ബി.സി.സി മോഡ്യൂൾ പരിശീലനത്തിന്റെ ഭാഗമായി പോഷൺ മാ 2026 സ്ത്രീയും ആരോഗ്യവും എന്ന വിഷയത്തിൽ ബോധവൽക്കരണ പരിപാടി നടത്തി. നഗരസഭ ചെയർപേഴ്സൺ ഭാനുമതി രാജു പരിപാടി...

CHUTTUVATTOM

കോതമംഗലം: മനുഷ്യവന്യജീവി സംഘര്‍ഷം രൂക്ഷമായ മേഖലകളില്‍ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ആര്‍കെവൈവി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കവളങ്ങാട് പഞ്ചായത്തില്‍ നിര്‍മിക്കുന്ന സൗരോര്‍ജിത ഹാങ്ങിംഗ് ഫെന്‍സിംഗിന്റെ നിര്‍മാണോദ്ഘാടനം ആവോലിച്ചാല്‍ ജംഗ്ഷനില്‍ ഷിബു തെക്കുംപുറം എംഎല്‍എ നിര്‍വഹിച്ചു....

NEWS

തിരുവനന്തപുരം: എയിംസ് വേണമെന്ന ആവശ്യവുമായി കേന്ദ്രത്തിന് വീണ്ടും കത്തയക്കാന്‍ സംസ്ഥാനം. കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡയ്ക്ക് മന്ത്രി കെ മുരളീധരന്‍ കത്തയക്കും. കേരളത്തിന് ഉടന്‍ എയിംസ് നല്‍കില്ലെന്ന നിലപാട് കേന്ദ്രം വ്യക്തമാക്കിയതിന്...

NEWS

  കോതമംഗലം : രാമല്ലൂർ പാറപ്പാട്ട് അന്നമ്മ ദേവസി (70) നിര്യാതയായി. സംസ്കാരം നടത്തി.പരേത കോട്ടയം പുത്തൻപുരക്കൽ കുടുംബാഗമാണ്. ഭർത്താവ് : ദേവസി പത്രോസ്. മക്കൾ : റെയ്നി,റെയ്ൻസ്,അനീഷ്. മരുമക്കൾ: റോയി, മിനി,...

error: Content is protected !!