കോതമംഗലം: കോതമംഗലത്തിന്റെ സ്വപ്ന പദ്ധതിയും 2019 -20 ബഡ്ജറ്റിൽ 4.5 കോടി രൂപ വകയിരുത്തുകയും ചെയ്ത തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപാസ് റോഡിന്റെ ആദ്യ റീച്ച് തങ്കളം മുതൽ കലാ ഓഡിറ്റോറിയം വരെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്കു ഭരണാനുമതി ലഭ്യമായതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. പൊതുമരാമത്ത് വകുപ്പിൽ നിന്നും ജി ഒ ആർ ടി നമ്പർ 1518/2019/PWD പ്രകാരമുള്ള ഉത്തരവ് പ്രകാരമാണ് ഭരണാനുമതി ലഭ്യമായതെന്നും , ടെക്നിക്കൽ സാംഗ്ഷൻ ലഭ്യമാക്കി ടെണ്ടർ നടപടികൾ വേഗത്തിലാക്കുമെന്നും എംഎൽഎ പറഞ്ഞു.
2019 -20 ബഡ്ജറ്റിൽ 10 കോടി രൂപ വകയിരുത്തിയിട്ടുള്ള ടി ബൈപ്പാസിന്റെ രണ്ടാം റീച്ച് ആയ കലാ ഓഡിറ്റോറിയം മുതൽ കോഴിപ്പിള്ളി വരെയുള്ള നിർമ്മാണ പ്രവർത്തികൾക്ക് വേണ്ടിയുള്ള ഭരണാനുമതിക്കായി വിശദമായ എസ്റ്റിമേറ്റ് സർക്കാരിൽ സമർപ്പിച്ചിട്ടുണ്ടെന്നും, പ്രസ്തുത പ്രവർത്തിയുടെ ഭരണാനുമതി വേഗത്തിൽ ലഭ്യമാക്കുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.
You must be logged in to post a comment Login