Connect with us

Hi, what are you looking for?

NEWS

ഓ​ട​ക്കാ​ലി-​നാ​ഗ​ഞ്ചേ​രി റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്റെ ടെ​ന്‍ഡ​ര്‍ ന​ട​പ​ടി​ക​ള്‍ പൂർത്തിയാക്കി: എൽദോസ് കുന്നപ്പിള്ളി എം.​എ​ല്‍.​എ.

പെരുമ്പാവൂർ: ഓ​ട​ക്കാ​ലി-​നാ​ഗ​ഞ്ചേ​രി റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്റെ ടെ​ന്‍ഡ​ര്‍ ന​ട​പ​ടി​ക​ള്‍ പൂർത്തിയാക്കിയതായി എൽദോസ് കുന്നപ്പിള്ളി എം.​എ​ല്‍.​എ. അറീയിച്ചു. 1.85 കി​ലോ​മീ​റ്റ​ര്‍ ദൂരം വരുന്ന റോ​ഡ് 10 വ​ര്‍ഷം മു​മ്പാ​ണ് അ​വ​സാ​ന​മാ​യി ടാ​ര്‍ ചെ​യ്ത​ത്. നി​ത്യേ​ന നി​ര​വ​ധി ഭാ​ര​വാ​ഹ​ന​ങ്ങ​ള്‍ പോ​കു​ന്ന​തു​കൊ​ണ്ട് റോ​ഡ് പൂ​ര്‍ണ​മാ​യും ത​ക​ര്‍ന്ന നി​ല​യി​ലാ​ണ്. 75 ല​ക്ഷം രൂ​പ​യാ​ണ് പ​ദ്ധ​തി​ക്കാ​യി അ​നു​വ​ദി​ച്ച​ത്. പ്രീ ​മി​ക്‌​സ​ഡ് ക്ലോ​സ്ഡ് ഗ്രേ​ഡ​ഡ് രീ​തി​യി​ലാ​ണ് റോ​ഡ് ന​വീ​ക​രി​ക്കു​ന്ന​ത്. ബി.​എം ബി.​സി രീ​തി​യി​ല്‍ ഉ​ന്ന​ത നി​ല​വാ​ര​ത്തി​ല്‍ ടാ​റി​ങ് ന​ട​ത്തു​ന്ന​തി​നു​ള്ള തു​ക​യാ​യി​രു​ന്നു ആ​വ​ശ്യ​പ്പെ​ട്ട​ത്. ആഷിക് പി മുഹമ്മദ്‌ എന്ന കരാറുകാരനാണ് ടെൻഡർ എടുത്തിട്ടുള്ളത്. ഈ നിർമ്മാണ പ്രവർത്തിയുടെ എഗ്രിമെന്റ് നടപടികൾ പൂർത്തിയാക്കി ഈ മാസം തന്നെ സൈറ്റ് കൈമാറി നിർമാണം ആരംഭിക്കുവാൻ സാധിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു.

You May Also Like

CHUTTUVATTOM

  കോതമംഗലം: എൻ.ക്യു.എ.എസ് ദേശീയ അംഗീകാരം ലഭിച്ച് ദിവസങ്ങൾ പിന്നിടുമ്പോൾ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ നിലവിലുള്ള ഡോക്ടര്‍മാരുടെ പോലും സേവനം ലഭിക്കാതെ രോഗികൾ വലയുന്നു.തുടര്‍ച്ചയായ ദിവസങ്ങളില്‍ അവധിയോ മറ്റ് കാരണങ്ങളോ മൂലം നിലവിലുള്ള...

CHUTTUVATTOM

  കോതമംഗലം:ആയക്കാട്തൈക്കാവും പടി കോട്ടേകുടിയിൽ ഇബ്രാഹിം ബാവ(65) നിര്യാതനായി. ഖബറടക്കം നടത്തി. ഭാര്യ: പരേതയായ ആയിഷ.മക്കൾ. റജീന, ജറീന (ഇരുവരും ആരോഗ്യ വിഭാഗം ജീവനക്കാർ), ഇബ്രാഹിം (എക്സൈസ് എറണാകുളം).മരുമക്കൾ. റജീഷ് റഹ്മാൻ ,...

CHUTTUVATTOM

കോതമംഗലം: കേരളപ്പിറവിയുടെ 70-ാം വാർഷികത്തോടനുബന്ധിച്ച് കോതമംഗലത്ത് വിവിധ പരിപാടികളോടെ വിപുലമായ ആഘോഷം സംഘടിപ്പിക്കുന്നു. മലയാളത്തിന്റെ തനിമയും കോതമംഗലത്തിന്റെ കലാ-സാംസ്കാരിക പൈതൃകവും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയും നാടിന്റെ സാംസ്കാരിക ചൈതന്യം ലോകത്തിനു മുന്നിൽ അവതരിപ്പിക്കുകയുമാണ് ലക്ഷ്യം....

CHUTTUVATTOM

കോതമംഗലം:പൊതു വിതരണത്തെ ആധുനികവൽക്കരിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. കേരള കോൺഗ്രസ് (ജേക്കബ്)എറണാകുളം ജില്ലാ സ്പെഷ്യൽ കൺവെൻഷൻ കോതമംഗലത്ത് ടി .എം ജേക്കബ് മെമ്മോറിയൽ ഹാളിൽഉദ്ഘാടനം ചെയ്യുകയായിരുന്നു പാർട്ടി ലീഡർ മന്ത്രി അനൂപ്...

CHUTTUVATTOM

കോതമംഗലം: ചെമ്പിൽ സ്വർണം പൊതിഞ്ഞ് വ്യാജ ആഭരണങ്ങൾ നിർമിച്ച് ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. വാരപ്പെട്ടി പാറേക്കുടി ചാലിൽ സി.ആർ ബിജു (47)വിനെയാണ് കോതമംഗലം പൊലീസ് അറസ്റ്റ്...

CHUTTUVATTOM

കോതമംഗലം:സെഫാനിയയ്ക്ക് മുന്നില്‍ ഇനി 10 ദിവസം മാത്രമേയുള്ളൂ. അതിനുള്ളില്‍ നല്ലൊരു പോള്‍ കിട്ടണം. എന്നാലേ സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് അകാലത്തില്‍ മരണമടഞ്ഞ പിതാവ് ജിറ്റുവിന് നല്‍കിയ വാക്ക് നിറവേറ്റാനാകൂ....

CHUTTUVATTOM

മൂവാറ്റുപുഴ: ഗൂഗിള്‍ പേയുടെ വ്യാജ സ്‌ക്രീന്‍ ഷോട്ട് കാണിച്ച് പണം തട്ടിയ യുവാവ് അറസ്റ്റില്‍. പെരുമ്പാവൂര്‍ കാഞ്ഞിരക്കാട് പള്ളിപടി കോന്നംകുടി ആസിഫ് കെ ഹസന്‍ (28)നെയാണ് മൂവാറ്റുപുഴ എസ്എച്ച്ഒ സുബിന്‍ ബിജുവിന്റെ നേതൃത്വത്തിലുള്ള...

CHUTTUVATTOM

കോതമംഗലം:കോതമംഗലത്തിൻ്റെ വികസന പ്രവർത്തനങ്ങളിൽ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിന് രണ്ട് ദിവസം (17,18) യുഎഇയിൽ നടക്കുന്ന വിവിധ പരിപാടികളിൽഷിബു തെക്കുംപുറം എംഎൽഎ പങ്കെടുക്കും. യുഎഇയിലെ കോതമംഗലം–മൂവാറ്റുപുഴ മേഖലയിലെ പ്രവാസികളുടെ കൂട്ടായ്മയായ ആശ്രയം സംഘടിപ്പിക്കുന്ന ഓണാഘോഷ...

CHUTTUVATTOM

    കോതമംഗലം: സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ സഹകരണ സംഘങ്ങളിൽ നടത്തിയ 2026 ലെ ഓണചന്തയിൽ മികച്ച ഓണച്ചന്തയ്ക്കുള്ള പുരസ്കാരങ്ങളിൽ രണ്ടാം സ്ഥാനം ഊന്നുകൽ സഹകരണ ബാങ്ക് കരസ്ഥതമാക്കി. അനുമോദന യോഗം...

CHUTTUVATTOM

    കോതമംഗലം: ചേലാട് സെന്റ് ഗ്രിഗോറിയോസ് ഡെന്റല്‍ കോളേജില്‍ 2026 ലെ പുതിയ ബി.ഡി.എസ് എം.ഡി.എസ് ബാച്ച് വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഓറേലിയ 2026 ഇന്‍ഡക്ഷന്‍ സെറിമണി നടത്തി. കോളേജ് ചെയര്‍മാന്‍ ശ്രേഷ്ഠ കാതോലിക്കാ...

CHUTTUVATTOM

കോതമംഗലം: പിണ്ടിമന ഗവ. യു.പി. സ്കൂളിൽ ലോകഭക്ഷ്യ ദിനത്തോടനുബന്ധിച്ച് നാടൻ ഭക്ഷ്യമേള സംഘടിപ്പിച്ചു. ചടങ്ങിൽ യോഗാ പരിശീലനം, തായ്‌ക്വോണ്ടോ പരിശീലനം, കാർഷിക ക്ലബ്ബ് എന്നിവയുടെ ഉദ്ഘാടനവും നടന്നു. പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് കെ....

CHUTTUVATTOM

കോതമംഗലം: നിയോജകമണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനും ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെയും അടിയന്തരമായി നടപ്പാക്കേണ്ട പദ്ധതികൾക്ക് രൂപം നൽകുന്നതിനുമായി തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെയും ഉപാധ്യക്ഷന്മാരുടെയും യോഗം കോതമംഗലത്ത് ചേർന്നു. ഷിബു തെക്കുംപുറം എംഎൽഎയുടെ...

error: Content is protected !!