കോതമംഗലം: കനത്ത വേനലിൽ ദാഹമകറ്റാൻ കവളങ്ങാട് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നേര്യമംഗലം ബസ് സ്റ്റാന്റിൽ തണ്ണീർ പന്തൽ സ്ഥാപിച്ചു. കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് യാസർ മുഹമ്മദ് അധ്യക്ഷനായി.
ചടങ്ങിൽ ബാങ്ക് ഭരണ സമിതിയംഗം പി ബി വിനയൻ സ്വാഗതവും ബാങ്ക് സെക്രട്ടറി പി കെ മധുസൂദനൻ നായർ നന്ദിയും പറഞ്ഞു. കെ ഇ ജോയി, പി എം ശിവൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി എം കണ്ണൻ, പഞ്ചായത്തംഗം സുഹറ ബഷീർ, ബാങ്ക് ഭരണ സമിതിയംഗങ്ങളായ എ എം ജോയി, എം ഡി ബാബു, പി കെ അലിയാർ എന്നിവർ സംസാരിച്ചു.