Connect with us

Hi, what are you looking for?

CHUTTUVATTOM

ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമിയില്‍ മെഡിക്കല്‍, എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിംഗ് ഓഫ്‌ലൈന്‍ ക്ലാസ്സുകൾ പുനരാരംഭിക്കുന്നു

കോതമംഗലം: മെഡിക്കല്‍-എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിംഗ് രംഗത്ത് മൂന്ന് പതിറ്റാണ്ടിലേറെ അനുഭവസമ്പത്തും പാരമ്പര്യവുമുള്ള ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമിയില്‍ ഓഫ്‌ലൈന്‍ ക്ലാസ്സുകൾ പുനരാരംഭിക്കുന്നു.
ഓണ്‍ലൈന്‍ ക്ലാസ്സുകളുടെ പരിമിതികള്‍ ഒഴിവാക്കുകയും വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത നിലവാരത്തിലുള്ള പരിശീലനങ്ങള്‍ ലഭ്യമാക്കുന്നതിനും വേണ്ടിയാണ് വിണ്ടും ക്ലാസ്സുകള്‍ പൂര്‍ണ്ണമായും ഓഫ്‌ലൈന്‍ രീതിയിലേക്ക് മാറിയിരിക്കുന്നത്.

മികച്ച അധ്യാപകരുടെ പരിശീലനവും, 30000-ത്തില്‍പരം പുസ്തകങ്ങളുടെ വിപുലമായ ലൈബ്രറിയും, അക്കാദമി നേരിട്ട് തയ്യാറാക്കിയ പാഠ്യ പുസ്തകങ്ങളും പഠനോപകരണങ്ങളും കുട്ടികളുടെ പഠനനിലവാരം വര്‍ദ്ധിപ്പിക്കും.

വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരേ സമയം പഠന നിലവാരം മനസ്സിലാക്കുന്നതിനായി പ്രത്യേക മൊബൈല്‍ ആപ്പ് അക്കാദമി നല്‍കുകയും രക്ഷിതാക്കളുമായി നിരന്തരം ആശയ വിനിമയം നടത്തുകയും ചെയ്യുന്നു. ഓരോ വിദ്യാര്‍ത്ഥിക്കും പ്രത്യേക ശ്രദ്ധ ലഭിക്കുന്നതിനായി ഒരു ക്ലാസില്‍ പരമാവധി 45 വിദ്യാര്‍ത്ഥികളെ മാത്രമായിരിക്കും അനുവദിക്കുക.

കോവിഡ് -19 മഹാമാരി മൂലം വിദ്യാര്‍ത്ഥികള്‍ക്ക് സയന്‍സ് വിഷയങ്ങള്‍ ആഴത്തില്‍ മനസ്സിലാക്കാന്‍ കഴിയാത്തതിനാല്‍ അക്കാദമി പ്രത്യേകമായി തിയറി ഫൗണ്ടേഷന്‍ ക്ലാസുകള്‍ കോഴ്‌സുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

രാവിലെ എട്ടു മുതല്‍ വൈകുന്നേരം 4.30 വരെയാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ക്ലാസുകള്‍ നടത്തുന്നില്ല എന്നതും ടാലന്റ് അക്കാദമിയുടെ മാത്രം പ്രത്യേകതയാണ്. മിതമായ കോഴ്‌സ് ഫീയും കുറഞ്ഞ ചെലവില്‍ മികച്ച ഹോസ്റ്റല്‍ സൗകര്യങ്ങളും ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമിയെ മറ്റ് അക്കാദമികളില്‍ നിന്നും വ്യത്യസ്തമാക്കുന്നു.

റിപ്പീറ്റേഴ്‌സ് & ലോംഗ് ടേം അടുത്ത ബാച്ച് ക്ലാസുകള്‍ ഓണാവധിക്കു ശേഷം സെപ്റ്റംബര്‍ 12ന് ആരംഭിക്കുന്നു. അഡ്മിഷന്‍ സംബന്ധമായ ആവശ്യങ്ങള്‍ക്ക് +91 9544 600 224, 9544 600 225 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

വിശദാംശങ്ങള്‍ക്ക്, സന്ദര്‍ശിക്കുക – https://www.talentgroup.in

Follow us

Facebook – https://www.facebook.com/talentinternational2022/

Instagram – https://www.instagram.com/talent_international_academy

You May Also Like

NEWS

കോതമംഗലം :: വാരപ്പെട്ടി പഞ്ചായത്ത് രണ്ടാം വാർഡിലെ കുടമുണ്ട 88-)0 നമ്പർ അങ്കണവാടിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു.പ്രവേശനോത്സവം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ബിന്ദു ശശി അധ്യക്ഷത...

CHUTTUVATTOM

കോതമംഗലം::കോതമംഗലം സെന്റ്. അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.സ്കൂൾ ലോക്കൽ മാനേജർ സിസ്റ്റർ കരോളിൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡെപ്യൂട്ടി എച്ച്...

CHUTTUVATTOM

തൃക്കാരിയൂർ: വിദ്യാർത്ഥികളിൽ ഗുരുവിൻറെ പ്രാധാന്യം പകർന്നു കൊടുത്തുകൊണ്ട് ഗുരുവന്ദനത്തോടെ ഡി ബി എച്ച് എസ് പുതിയ അധ്യയന വർഷം ആരംഭിച്ചു .PTA പ്രസിഡണ്ട് അഡ്വ.രാജേഷ് രാജന്റെ അധ്യക്ഷതയിൽ ഡി ബി എച്ച് എസ്...

NEWS

കോതമംഗലം : കോവിഡ് മഹാമാരിയെ അതിജീവിച്ച് രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം പുതിയ അധ്യയന വർഷത്തിൽ കുരുന്നുകളെ വരവേൽക്കുന്നതിന്റെ ഉപജില്ലാതല പ്രവേശനോത്സവം പാനിപ്ര ഗവൺമെന്റ് യു പി സ്കൂളിൽ നടന്നു.പ്രവേശനോത്സ വത്തിന്റെ ഉദ്ഘാടനം...