Connect with us

Hi, what are you looking for?

CHUTTUVATTOM

തൃക്കാരിയൂർ ദേവസം ബോർഡ് സ്കൂളിൽ പ്രവേശന ഉത്സവം നടത്തി

തൃക്കാരിയൂർ: വിദ്യാർത്ഥികളിൽ ഗുരുവിൻറെ പ്രാധാന്യം പകർന്നു കൊടുത്തുകൊണ്ട് ഗുരുവന്ദനത്തോടെ ഡി ബി എച്ച് എസ് പുതിയ അധ്യയന വർഷം ആരംഭിച്ചു .PTA
പ്രസിഡണ്ട് അഡ്വ.രാജേഷ് രാജന്റെ അധ്യക്ഷതയിൽ ഡി ബി എച്ച് എസ് പ്രവേശനോത്സവം സംഘടിപ്പിച്ചു. വാർഡ് മെമ്പർ ശോഭാ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്ത കാര്യപരിപാടിയിൽ സ്കൂൾ ഹെഡ്മിസ്ട്രസ് രാജലക്ഷ്മി സ്വാഗതമാശംസിച്ചു. പ്രശസ്ത തീയാട്ട് കലാകാരനും ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവുമായ സുബ്രഹ്മണ്യ ശർമ വിശിഷ്ടാതിഥിയായി എത്തിച്ചേരുകയും കുട്ടികൾക്ക് ആശംസകൾ നേരുകയും ചെയ്തു .

ഗുരുവന്ദനം ചടങ്ങിൽ ഡി ബി എച്ച് എസിലെ പൂർവ്വ അധ്യാപകരായിരുന്ന സരസ്വതി അമ്മ, പത്മകുമാരി ,എം കെ ഉണ്ണികൃഷ്ണൻ എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു. സീനിയർ അസിസ്റ്റൻറ് ഹേമ ജി കർത്ത, കിഡ്സ്‌ IAS കോർഡിനേറ്റർ ദൃശ്യ ചന്ദ്രൻ, MPTA പ്രസിഡന്റ്‌ ബീന, PTA എക്സിക്യൂട്ടീവ് മെമ്പർ മണികണ്ഠൻ എന്നിവർ ആശംസകളർപ്പിച്ചു. ചടങ്ങിൽ 2021 -22 അധ്യയനവർഷം NMM SE,തളിർ,സംസ്കൃതം സ്കോളർഷിപ്പുകൾ കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും NMMSE യോഗ്യത നേടുകയും ചെയ്ത വിദ്യാർഥികളെയും അനുമോദിച്ചു ട്രോഫികൾ വിതരണം ചെയ്തു .സ്കൂളിലെ മലയാളം അധ്യാപകനും, പ്രശസ്ത യുവകവിയും ആയ ശ്രീ സുമേഷ് കൃഷ്ണൻ രചിച്ച എട്ടാമത്തെ പുസ്തകം ഓണക്കിനാവ് ഹെഡ്മിസ്ട്രസ്സ് രാജലക്ഷ്മി ടീച്ചറും തീയാട്ടു കലാകാരൻ സുബ്രഹ്മണ്യ ശർമയും ചേർന്ന് എട്ടാം ക്ലാസ് വിദ്യാർത്ഥി ആദിത്യനു നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ശ്രീ സുമേഷ് കൃഷ്ണൻ എൻഎസ് കൃതജ്ഞത രേഖപ്പെടുത്തി.ചടങ്ങിൽ നവാഗതർക്ക് പായസം ഉൾപ്പെടെ മധുരം നൽകി വരവേറ്റു.

You May Also Like

NEWS

കോതമംഗലം: മരിയന്‍ അക്കാദമി ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിലെ സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ക്ലബ്ബായ തണലിന്റെ ആഭിമുഖ്യത്തില്‍ ധര്‍മ്മഗിരി വികാസ് സൊസൈറ്റി അന്തേവാസികള്‍ക്ക് ആവശ്യമായ പഠന ഉപകരണങ്ങളും മറ്റ് അവശ്യവസ്തുക്കളും വിതരണം ചെയ്തു. കോളേജ് ചെയര്‍മാന്‍...

CHUTTUVATTOM

പെരുമ്പാവൂർ : ബി.എം.ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കുറുപ്പുംപടി കൂട്ടിക്കൽ റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ബജറ്റ് പ്രൊവിഷൻ ഫണ്ടിൽ നിന്നും 5.14 കോടി...

NEWS

കോതമംഗലം: കോതമംഗലം താലൂക്കിൽ മുഴുവൻ വീടുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ചുള്ള ഡെങ്കിപ്പനി ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. താലൂക്കിന്റെ പല മേഖലകളിലും ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് വീടുകളും വ്യാപാരസ്ഥാപനങ്ങളിലും എത്തിയുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ...

NEWS

കോതമംഗലം : തൃക്കാരിയൂർ മുല്ലേക്കാവ് ഭാഗത്ത്‌ തെരുവ് നായ്ക്കളിൽ കനൈൻ ഡിസ്റ്റംമ്പർ എന്ന വയറസ് ബാധ. തെരുവ് നായ്ക്കൾ നാക്ക് പുറത്തേക്ക് ഇട്ട് തല കുലിക്കി വിറച്ച് വിറച്ച് നടക്കുന്നു. ചില നായ്ക്കൾ...