Connect with us

Hi, what are you looking for?

CHUTTUVATTOM

ചേലാട് ഇന്റര്‍നാഷ്ണല്‍ സ്റ്റേഡിയം യാഥാര്‍ത്ഥ്യമാക്കാന്‍ നടപടികള്‍ വേഗത്തില്‍; സ്റ്റേഡിയം സന്ദര്‍ശിച്ച് എംഎല്‍എ

കോതമംഗലം: വി.ഡി സതീശന്‍ മുഖ്യമന്ത്രിയായ സര്‍ക്കാരിന്റെ കീഴില്‍ പ്രഖ്യാപിച്ച വികസന പദ്ധതികളുടെ ഭാഗമായി, പത്തുവര്‍ഷമായി മുടങ്ങിക്കിടക്കുന്ന ചേലാട് ഇന്റര്‍നാഷ്ണല്‍
സ്റ്റേഡിയം പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ഷിബു തെക്കുംപുറം എംഎല്‍എ സ്റ്റേഡിയം സ്ഥലം സന്ദര്‍ശിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട സാങ്കേതികവും ഭരണപരവുമായ കാര്യങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി എംഎല്‍എ ചര്‍ച്ച ചെയ്യുകയും, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം ആരംഭിക്കുന്നതിനാവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിക്കുകയും ചെയ്തു.

തുടര്‍ന്ന് എംഎല്‍എ ചേലാട് ഗവ. പോളിടെക്‌നിക് കോളേജ് സന്ദര്‍ശിച്ചു. വെറും ഒന്നര വര്‍ഷം മാത്രം പഴക്കമുള്ള കോളേജ് കെട്ടിടത്തിലെ ക്ലാസ് മുറികള്‍ ചോര്‍ന്നൊലിക്കുന്നതടക്കമുള്ള ഗുരുതരമായ നിര്‍മ്മാണ പോരായ്മകള്‍ പ്രിന്‍സിപ്പലും അധ്യാപകരും വിദ്യാര്‍ത്ഥികളും എംഎല്‍എയെ നേരില്‍ കാണിച്ച് ബോധ്യപ്പെടുത്തി. വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതവും മെച്ചപ്പെട്ടതുമായ പഠനാന്തരീക്ഷം ഉറപ്പാക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് എംഎല്‍എ അറിയിച്ചു.

കോളേജിലെ വിവിധ വകുപ്പുകളും ലബോറട്ടറികളും സന്ദര്‍ശിച്ച എംഎല്‍എ, അടിസ്ഥാന പഠനസൗകര്യങ്ങളിലെ അപര്യാപ്തതയും വിലയിരുത്തി. കമ്പ്യൂട്ടര്‍ സൗകര്യങ്ങളുടെ കുറവ് വിദ്യാര്‍ത്ഥികളുടെ പഠനത്തെയും പ്രായോഗിക പരിശീലനത്തെയും പ്രതികൂലമായി ബാധിക്കുന്നതിന് പ്രതിവിധിയായി ആസ്തി വികസന ഫണ്ടിലൂടെ ആവശ്യമായ കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും ലഭ്യമാക്കുമെന്നും എംഎല്‍എ പറഞ്ഞു. പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ജോര്‍ജുകുട്ടി, വൈസ് പ്രസിഡന്റ് ലതാ ഷാജി, വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിബി ജെയിംസ്, മറ്റ് ജനപ്രതിനിധികള്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്ദര്‍ശനത്തില്‍ പങ്കെടുത്തു.

 

You May Also Like

CHUTTUVATTOM

കോതമംഗലം: കേരള കോണ്‍ഗ്രസ് കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പാര്‍ട്ടി ജന്മദിനം ആഘോഷിച്ചു.പാര്‍ട്ടി പതാക ഉയര്‍ത്തി ഷിബു തെക്കുംപുറം എംഎല്‍എ ആഘോഷപരിപാടി ഉദ്ഘാടനം ചെയ്തു. 1964 ജന്മമെടുത്ത കേരള കോണ്‍ഗ്രസ് പ്രസ്ഥാനം...

CHUTTUVATTOM

കോതമംഗലം: എസ്.സി.–എസ്.ടി. വകുപ്പിന്റെ കീഴിൽ കിഫ്ബി സാമ്പത്തിക അനുമതി ലഭിച്ച നേര്യമംഗലത്തെ പോസ്റ്റ്മെട്രിക് ട്രൈബൽ ബോയ്സ് ഹോസ്റ്റലിന്റെയും കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി മേഖലയായ പിണവൂർകുടിയിലെ പ്രീമെട്രിക് ട്രൈബൽ ഹോസ്റ്റലിന്റെയും നിർമാണ നടപടികൾ വേഗത്തിലാക്കാൻ...

NEWS

  കോതമംഗലം : കോതമംഗലം കന്നി 20 പെരുന്നാൾ നേർച്ച സദ്യക്കുള്ള ഉൽപ്പന്ന ശേഖരണം കലവറ നിറയ്ക്കൽ ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. മാത്യൂസ് മോർ അന്തിമോസ് മെത്രാപോലീത്ത അനുഗ്രഹ പ്രഭാഷണം...

CHUTTUVATTOM

കോതമംഗലം: വർഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് തങ്കളം–കോഴിപ്പിള്ളി ന്യൂ ബൈപാസ് തുറന്നു. ഡീൻ കുര്യാക്കോസ് എംപി, ഷിബു തെക്കുംപുറം എംഎൽഎ എന്നിവർ ചേർന്നാണ് ബൈപാസ് ഗതാഗതത്തിനായി തുറന്നുകൊടുത്തത്. കന്നി 20 പെരുന്നാളിനോടനുബന്ധിച്ച് നഗരത്തിലുണ്ടാകുന്ന ഗതാഗതത്തിരക്ക്...

CHUTTUVATTOM

കോതമംഗലം: ഗാന്ധിജയന്തിയോടനുബന്ധിച്ച് സർക്കാർ നിർദേശപ്രകാരം ആചരിക്കുന്ന ശുചീകരണ വാരത്തിന്റെ ഭാഗമായി കോതമംഗലം കെഎസ്ആർടിസി യൂണിറ്റിൽ സേവന ശുചീകരണം പരിപാടിക്ക് തുടക്കമായി. ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഷിബു തെക്കുംപുറം എംഎൽഎ നിർവഹിച്ചു. കെഎസ്ആർടിസി യൂണിറ്റ്...

CHUTTUVATTOM

കോതമംഗലം: തീർത്ഥാടന കേന്ദ്രമായ മാർ തോമ ചെറിയ പള്ളിയിൽ കന്നി 20 പെരുന്നാളിനോട് അനുബന്ധിച്ച് റവന്യൂ വകുപ്പിന്റെ എല്ലാ സർക്കാർ ഡിപ്പാർട്ട്മെന്റുകളെയും ഒരുമിപ്പിച്ചു ചെറിയ പള്ളിയുടെ കെട്ടിടത്തിൽ 24 മണിക്കൂറും തുറന്ന് പ്രവർത്തിക്കുന്ന...

CHUTTUVATTOM

കോതമംഗലം: സംസ്ഥാനത്തെ തിരഞ്ഞെടുത്ത 20 പ്രദേശങ്ങളെ ടൂറിസം ഡെസ്റ്റിനേഷൻ സെന്ററുകളായി പ്രഖ്യാപിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നടപടികളുടെ ഭാഗമായി കോതമംഗലം നിയോജകമണ്ഡലത്തിലെ മാമലക്കണ്ടത്തിന്റെ സാധ്യതകൾ പരിശോധിക്കാൻ ജില്ലാ കളക്ടർ ജി. പ്രിയങ്ക നേതൃത്വത്തിൽ ടൂറിസം...

CHUTTUVATTOM

കോതമംഗലം:തങ്കളം- കാക്കനാട് നാലുവരിപ്പാത നടപ്പാക്കാൻ നടപടി ആരംഭിച്ചതായി ഷിബു തെക്കുംപുറം എംഎൽഎ പറഞ്ഞു. കേരളാ കോൺഗ്രസ് കോതമംഗലം നിയോജക മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു എംഎൽഎ. ആദ്യ അലൈമെൻ്റ് തന്നെ നടപ്പാക്കാൻ...

CHUTTUVATTOM

കോതമംഗലം: എംബിറ്റ്‌സ് എഞ്ചിനീയറിംഗ് ആന്റ് പോളിടെക്‌നിക് കോളേജിന്റെ 17-ാം വാര്‍ഷികം നടത്തി.കോതമംഗലം മേഖല മെത്രാപോലീത്ത ഏലിയാസ് മാര്‍ യൂലിയോസ് ഉദ്ഘാടനം ചെയ്തു. മാര്‍ തോമ ചെറിയപള്ളി വികാരി ഫാ. സാജു ജോര്‍ജ് അധ്യക്ഷത...

CHUTTUVATTOM

കോതമംഗലം: കോതമംഗലം മേഖലയിൽ വന്യമൃഗങ്ങൾ ജനവാസ മേഖലകളിലേക്ക് കടക്കുന്നത് തടയാനും വനാതിർത്തിയിലെ സുരക്ഷ ശക്തമാക്കാനും വിവിധ പദ്ധതികൾക്ക് വേഗം കൂട്ടാനും തീരുമാനമായി. വനവുമായി ബന്ധപ്പെട്ട വികസനപ്രവർത്തനങ്ങളും വന്യജീവി പ്രതിരോധ സംവിധാനങ്ങളും ചർച്ച ചെയ്യുന്നതിനായി...

CHUTTUVATTOM

കോതമംഗലം: കോതമംഗലം വൈ. എം.സി.എ. ഓഡിറ്റോറിയത്തിൽ നടത്തിയ മൂവാറ്റുപുഴ സബ് റീജിയണൽ ലീഡർഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാം ഷിബു തെക്കുംപുറം എംഎൽഎ ഉദ്ഘാടനo നിർവ്വഹിച്ചു. മൂവാറ്റുപുഴ സബ് റീജിയണൽ ചെയർമാൻ കെ.വി. രാജു അധ്യക്ഷത...

CHUTTUVATTOM

കോതമംഗലം: അടിവാട് ടൗണിനോട് ചേര്‍ന്ന് ജനവാസ മേഖലയില്‍ ജനങ്ങളുടെ സൈ്വര്യജീവിതത്തിന് ഭീഷണിയായി തുടങ്ങാന്‍പോകുന്ന പ്ലൈവുഡ് കമ്പനികള്‍ക്കെതിരെ ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. അടിവാട് നിന്നുമാരംഭിച്ച മാര്‍ച്ച് പുലിക്കുന്നേപ്പടിയില്‍ സമാപിച്ചു. തുടര്‍ന്ന്...

error: Content is protected !!