ബൈജു കുട്ടമ്പുഴ
കോതമംഗലം : കൊല്ലം 64-ാ സംസ്ഥാന തല സ്കൂൾ കലോത്സവത്തിൽ ലളിത ഗാന മത്സരത്തിൽ ഹൈസ്സ്കൂൾ വിഭാഗത്തിൽ എ ഗ്രേയ്ഡ് നേടി പോത്താനിക്കാട് – കോട്ട കുടിയിൽ
ഷിജുവിന്റെയും ഭാര്യ ജാൻസിയുടെ മകളാണ് ഷിൻസി. പൈങ്ങുട്ടൂർ സെന്റ് ജോസഫ് ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർഥിനിയാണ് ഷിൻസി. കല്യാണ വേദികളിൽ ഷിൻസിയെ കണ്ടിട്ടുണ്ടിട്ടുള്ളോവർ ഉണ്ടാവും ചെറിയ ഗാനമേള ട്രൂപ്പിലും ഷിൻ സിയെ കണ്ടിട്ടുണ്ടാവും.
ഏതു ചടങ്ങില്‍ വിളിച്ചാലും ഷിൻസി പാടാൻ പോകും കാരണം പാട്ടു ജീവനാണ്. കുഞ്ഞനുജത്തി എമിമയും കൂടെ പാടാൻ പോകാറുണ്ട്.കിട്ടുന്ന പ്രതിഭലത്തിലാണ് ജീവിതം.
പൊതിച്ചോറ് കെട്ടി മക്കൾക്കൊപ്പം പുറപെട്ടതാണ് അച്ഛൻ ഷിജുവും അമ്മ ജാൻസിയും .
മകളുടെ പാട്ടു കഴിഞ്ഞതിന് ശേഷംമാണ് ഒരു പിടി ചോറുണ്ടത്. വയറും മനസ്സും നിറഞ്ഞ നിമിഷം. ഒരുപാടു പാടണം ഒരു വലിയ പാട്ടുകാരിയാവണം അത് അന്നേ മനസിൽ ഉറപ്പിച്ചതാണ് ഷിൻസി.