Connect with us

Hi, what are you looking for?

SPORTS

കോതമംഗലത്ത് സംസ്ഥാന ആർച്ചെറി ചാമ്പ്യൻഷിപ്പ്.

കോതമംഗലം: സംസ്ഥാന ആർച്ചെറി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ
സംഘടിപ്പിക്കുന്ന സംസ്ഥാന ആർച്ചെറി ചാമ്പ്യൻഷിപ്പ് മാർച്ച് 5, 6 തീയതികളിൽ കോതമംഗലം എം.എ കോളജ് ഗ്രൗണ്ടിൽ നടക്കും. ജൂനിയർ , സീനിയർ വിഭാഗത്തിൽ 14 ജില്ലകളിൽ നിന്ന് 250 ൽ പരം താരങ്ങൾ മത്സരത്തിൽ പങ്കെടുക്കും. ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം അഡ്വ: ഡീൻ കുര്യാക്കോസ് എം.പി നിർവ്വഹിക്കും. ചാമ്പ്യൻഷിപ്പിൽ നിന്ന് ദേശീയ മത്സരത്തിലേക്കുള്ള സംസ്ഥാന ടീമിനെ തിരഞ്ഞെടുക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ. കെ.കെ മനോജൻ, സെക്രട്ടറി പി. ഗോകുൽനാഥ്, ട്രഷറർ പന്മന മഞ്ജേഷ് എന്നിവർ അറിയിച്ചു.

You May Also Like