കോതമംഗലം: ലയൺസ് പാർപ്പിട പദ്ധതിയിലൂടെ കോതമംഗലം ഗ്രേറ്റർ ലയൺസ് ക്ലബ്ബ് നേതൃത്വം വഹിച്ചു നിർമിച്ച സ്നേഹ ഭവനത്തിൻ്റെ താക്കോൽ ധാനം ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്റ്റ് 318 സി ഗവർണർ ഡോ.ബിന രവികുമാർ പി. എം.ജെ.എഫ് നിർവഹിച്ചു. നാടുകാണിയിലുള്ള ഒരു നിർധന കുടുംബത്തിനാണ് വീട് നിർമിച്ച് നൽകിയത്. കോതമംഗലം ഗ്രേറ്റർ ലയൺസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ മണപ്പുറം ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് നിർമ്മാണം പൂർത്തിയാക്കിയത്.
കോതമംഗലം ഗ്രേറ്റർ ലയൺസ് ക്ലബ് പ്രസിഡൻ്റ് ലയൺ. ബെറ്റി കോരച്ചൻ, സെക്രട്ടറി ലയൺ. ടോമി ചെറുകാട്ട്, ട്രഷറർ ലയൺ. കോരച്ചൻ കെ എം, ചീഫ് പ്രോജക്ട് ഡയറക്ടർ സി. ജി. ശ്രീകുമാർ, സി. ജെ. ജെയിംസ്, സിജോ ജേക്കബ്, മണപ്പുറം ഫൗണ്ടേഷൻ
ജനറൽ മാനേജർ ജോർജ് മോർലി, ശിൽപ ട്രീസ സെബാസ്റ്റിൻ, ടി.എസ് അഖില, വാർഡ് മെമ്പർ ഗോപി മുട്ടത്ത് എന്നിവർ പ്രസംഗിച്ചു.