Connect with us

Hi, what are you looking for?

CHUTTUVATTOM

മുഴുവൻ കുടുംബാംഗങ്ങളും എസ്എൻഡിപി യോഗത്തോടൊപ്പം ചേർന്ന് നിൽക്കേണ്ട കാലം അതിക്രമിച്ചെന്ന് തുഷാർ വെള്ളാപ്പള്ളി.

കോതമംഗലം: മുഴുവൻ കുടുംബാംഗങ്ങളും എസ്എൻഡിപി യോഗത്തോടൊപ്പം ചേർന്ന് നിൽക്കേണ്ട കാലം അതിക്രമിച്ചെന്ന് യോഗം വൈസ് പ്രസിഡൻ്റ് തുഷാർ വെള്ളാപ്പള്ളി. എസ്എൻഡിപി യോഗം പനങ്കര ശാഖ നിർമ്മിച്ച സപ്താഹ മണ്ഡപം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .യോഗത്തെയും യോഗ നേതാക്കളെയും സമൂഹ മദ്ധ്യത്തിൽ മോശക്കാരാക്കാൻ വേണ്ടി ചില ആളുകൾ ശൃമിക്കുകയാണെന്നും യോഗത്തിൻ്റെയും യൂണിയനുകളുടെയും ശാഖകളുടെയും വസ്തുവകകൾ വിറ്റ് അംഗങ്ങൾക്ക് വീതിച്ച് നൽകണമെന്ന് പറഞ്ഞ് കേസ് കൊടുക്കുകയും കൊടുത്ത എല്ലാ കേസുകളും പരാജയപ്പെടുകയും ചെയ്തിട്ടും വീണ്ടും കേസുകളുമായി പ്രസ്ഥാനത്തെ തകർക്കാനായി നടക്കുന്നവർക്ക് ശക്തമായ മറുപടി യോഗം പ്രവർത്തകരായ നിങ്ങൾ നൽകണമെന്നും അദ്ദേഹം പറഞ്ഞു. യൂണിയൻ പ്രസിഡൻ്റ് അജി നാരായണൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ യൂണിയൻ സെക്രട്ടറി പി.എ സോമൻ മുഖ്യപ്രഭാഷണം നടത്തി.

ചടങ്ങിൽ ബോർഡ് അംഗം സജീവ് പാറയ്ക്കൽ, ശാഖാ പ്രസിഡൻ്റ് ബിനീഷ് പുനത്തിൽ, സെക്രട്ടറി ഷാജൻ ഇടയ്ക്കാട്ട്, വൈസ് പ്രസിഡൻ്റ് സന്തോഷ് പുന്നയ്ക്കൽ, യൂത്ത് മൂവ്മെൻ്റ് യൂണിയൻ പ്രസിഡൻ്റ് എം.ബി തിലകൻ, സെക്രട്ടറി സജി കെ.ജെ, സൈബർ സേന ജില്ല ചെയർമാൻ അജേഷ് തട്ടേക്കാട്, റ്റി.വി വിജയൻ, പി.കെ ദാസ് ,പുഷ്പ യശോധരൻ, മിഥുൻ ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.

 

You May Also Like

CRIME

കോതമംഗലം: യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. നെല്ലിക്കുഴി പൂമറ്റം കപ്പക്കാട്ട് മുഹമ്മദ് സാഫി (33), ചിറപ്പടി കൊട്ടാരത്തില്‍ അബ്ദുള്‍ മജീദ് (31) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്....

ACCIDENT

കോതമംഗലം: കൊച്ചി – ധനുഷ്‌കോടി ദേശീയപാതയില്‍ നേര്യമംഗലം ആറാം മൈലിനും ചീയപ്പാറ വെള്ളച്ചാട്ടത്തിനുമിടയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വാഹനത്തിന് തീ പിടിക്കുമ്പോള്‍ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ ഉണ്ടായിരുന്നെങ്കിലും ആളപായമില്ല. കൊല്ലം കുലശേഖരപുരം കുന്നത്ത്...

CRIME

    എറണാകുളം: പെരുമ്പാവൂരില്‍ മൂന്ന് വയസുകാരന്റെ മരണം കൊലപാതകമെന്ന സംശയത്തില്‍ പോലീസ്. അസം സ്വദേശിയായ രണ്ടാനച്ഛനെ പോലീസ് കസ്റ്റഡിയിലെടുത്തു. കെട്ടിടത്തില്‍ നിന്ന് വീണാണ് മകന് പരുക്കേറ്റതെന്നായിരുന്നു ഇയാളുടെ മൊഴി. എന്നാല്‍ കുഞ്ഞിന്റെ...

ACCIDENT

    കോതമംഗലം: നഗരത്തില്‍ സ്വകാര്യ വ്യക്തിയുടെ കുളത്തില്‍ ബംഗാള്‍ സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. പശ്ചിമ ബംഗാള്‍ ശാന്തിപൂര്‍ സൈഫുല്‍ ഇസ്ലാം (46) ആണ് മരിച്ചത്. കുരുര്‍പ്പാലം-ബൈപ്പാസ് ലിങ്ക് റോഡിന് സമീപത്ത്...

CHUTTUVATTOM

  കോതമംഗലം: പല്ലാരിമംഗലം പഞ്ചായത്ത് കവല കല്ലുംപുറത്ത്(കവലയിൽ ) കെ.എം. ഹനീഫ(85) നിര്യാതനായി. കബറടക്കം വെള്ളിയാഴ്ച 9.30 ന് മണിക്കിണർ ദാറുൽ ഇസ്ലാം ജമാഅത്ത് കബർസ്ഥാനിൽ . ഭാര്യ: പരേതയായ സൈനബ. മക്കൾ:മുഹിയദ്ധീൻ...

CHUTTUVATTOM

  കടവൂർ: പനങ്കര പാറക്കാട്ട് പി.എ ജോസിന്റെ ഭാര്യ മരിയ  (ഡായി -73) നിര്യാതയായി. സംസ്കാരം നാളെ ശനിയാഴ്ച 2.30ന് കടവൂർ സെൻറ് ജോർജ് പള്ളിയിൽ. പരേത മുതലക്കോടം ചെമ്പരത്തി (പതിനാറിൽ) കുടുംബാഗമാണ്....

CHUTTUVATTOM

കോതമംഗലം നാഗഞ്ചേരി സെന്റ് ജോര്‍ജ് ഹെബ്രോന്‍ യാക്കോബായ പള്ളിയില്‍ ശിലാസ്ഥാപന പെരുന്നാളിന് വികാരി ഫാ. ഷാജി തെക്കേക്കുടി കൊടി ഉയര്‍ത്തി. ഫാ. അബിമോന്‍ പീറ്റര്‍ കിഴക്കേപ്പുറത്ത്, ഫാ. ജോബി തോബ്ര, ഡീക്കന്‍ എബിന്‍സ്...

ACCIDENT

മൂവാറ്റുപുഴ: കച്ചേരിത്താഴത്ത് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച പുലര്‍ച്ചെ 1.40 ഓടെ കച്ചേരിത്താഴം പുതിയ പാലത്തിന് സമീപമുണ്ടായ അപകടത്തില്‍ കാവുങ്കര പാലത്തിങ്കല്‍ നസീര്‍ അലി (53) ആണ്...

CHUTTUVATTOM

കോതമംഗലം: രോഗികളുടെ വേദനയില്‍ പങ്കുചേരുകയും പ്രതിസന്ധിഘട്ടങ്ങളില്‍ സഹായഹസ്തം നീട്ടുകയും ചെയ്യുന്നത് സമൂഹത്തിന്റെ വലിയ ഉത്തരവാദിത്വമാണെന്ന് മാര്‍ ജോര്‍ജ് മഠത്തികണ്ടത്തില്‍. എംഎല്‍എ ഓഫീസില്‍ നടന്ന ചടങ്ങില്‍ കോതമംഗലം മണ്ഡലത്തില്‍ ഷിബു തെക്കുംപുറം എംഎല്‍എയുടെ നേതൃത്വത്തില്‍...

CHUTTUVATTOM

  കൊച്ചി: പട്ടികജാതി കുടുംബങ്ങൾക്ക് സുരക്ഷിതമായ ഭവനം ഒരുക്കുന്നതിൻ്റെ ഭാഗമായി പട്ടികജാതി വികസന വകുപ്പിൻ്റെ തനത് ഭവന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരും കുടുംബ വാർഷിക വരുമാനം മൂന്ന് ലക്ഷം...

CHUTTUVATTOM

      കോതമംഗലം: കറുകടത്ത്മൊബൈല്‍ ടവറില്‍നിന്ന് ചെമ്പുകമ്പി മോഷണം പോയതായി പരാതി. റിലയന്‍സ് കമ്പനിയുടെ രണ്ട് ടവറുകളില്‍ സ്ഥാപിച്ചിരുന്ന ചെമ്പുകമ്പിയാണ് മോഷണം പോയത്. പതിനായിരത്തോളം രൂപ വിലവരുന്ന ചെമ്പുകമ്പിയാണ് മോഷണം പോയത്....

CHUTTUVATTOM

  കോതമംഗലം : 37-ാം കോതമംഗലം ഉപജില്ലാ സ്‌കൂൾ കലോത്സവത്തിന് തുടക്കം. നെല്ലിമറ്റം സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ ഷിബു തെക്കുംപുറം എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. കവളങ്ങാട് പഞ്ചായത്ത്...

error: Content is protected !!