Connect with us

Hi, what are you looking for?

NEWS

മൂന്ന് മാസ വാടകയിളവിനായി നിവേദനം നൽകി

കോതമംഗലം: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ടൗൺ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോതമംഗലം ചെറിയപളളി വികാരി ഫാദർ ജോസ് പരത്തു വയലിൽ, കോതമംഗലം ടൗൺ സെന്ററൽ മുഹിയദ്ദീൻ ജുമാ മസ്ജിദ് സെക്രട്ടറി നൗഷാദ്, മറ്റ് സ്വകാര്യ കെട്ടിട ഉടമകൾ എന്നിവർക്ക് ലോക്ക് ഡൗൺ മൂലം അടച്ച് പൂട്ടേണ്ടി വന്ന കടയുടമകൾക്കായി മൂന്ന് മാസവാടകയിളവിന് നിവേദനം നൽകി.

 

അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് എല്ലാവരും ഉറപ്പു നൽകിയിട്ടുണ്ട്.
സമിതി പ്രസിഡന്റ് KA കുര്യാക്കോസ്, സെക്രട്ടറി PH ഷിയാസ് , ട്രഷറാർ PS സന്തോഷ്, മാത്യൂസ് ലിമിനി തുടങ്ങിയവർ നേതൃത്വം നൽകി.

You May Also Like