കോതമംഗലം : നാടിനെ നടുക്കിയ മാതിരപ്പിള്ളി ഷോജി ഷാജി വധകേസിൽ ശാസ്ത്രീയവും കൃത്യതയാർന്നതുമായ അന്വേഷണത്തിലൂടെ പ്രതിയെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന ക്രൈം ബ്രാഞ്ച് സംഘത്തെ പ്രത്യേകം അഭിനന്ദിക്കുന്നതായും, കാര്യക്ഷമമായ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് തീരുമാനം എടുക്കുകയും കാര്യക്ഷമമായ അന്വേഷണം ഉറപ്പു വരുത്തിയ ബഹു. മുഖ്യമന്ത്രിക്കും സർക്കാരിനും നന്ദി രേഖപ്പെടുത്തുന്നതായും ആന്റണി ജോൺ എം എൽ എ പ്രസ്താവനയിൽ അറിയിച്ചു.
 
						
									

 


























































 
								
				
				
			 
 
 
							 
							 
							 
							 
							 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				