- എബി കുര്യാക്കോസ്
കോതമംഗലം : കോതമംഗലത്തെ യുഡിഎഫ് സ്ഥാനാർഥി ഷിബു തെക്കുംപുറത്തിന്റെ ഇളയ മകൾ എറിന് ഇക്കുറി കന്നി വോട്ടയിരുന്നു. ആദ്യമായി വോട്ട് ചെയ്യാൻ അവസരം ലഭിച്ചപോൾ സ്വന്തം പിതാവ് യുഡിഎഫ് സ്ഥാനാർഥിയായി വരികയും ചെയ്തു. അങ്ങനെ തന്റെ ജീവിതത്തിലെ ആദ്യത്തെ വോട്ട് പപ്പയ്ക്ക് ചെയ്യാനുള്ള ഭാഗ്യം എറിന് കൈവന്നു. കോതമംഗലം സെൻ്റ് ജോർജ് സ്കൂളിലെ ബൂത്തിലായിരുന്നു വോട്ട്. വോട്ടിങ് ഒരു പുതിയ അനുഭവമായിരുന്നെങ്കിലും, എറിന് സന്ദേഹങ്ങളൊന്നും ഉണ്ടായിരുന്നില്ല. മെഷ്യനിലെ നാലാം സ്ഥാനത്തുള്ള പേരും ട്രാക്ടർ ഓടിക്കുന്ന കർഷകൻ ചിഹ്നവും ഉറപ്പിച്ച് വോട്ട് കുത്തി. കന്നി വോട്ട് പപ്പയ്ക്ക് ചെയ്യാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് എറിൻ. പപ്പ ഷിബുവിനും അമ്മ ബിജിക്കും സഹോദരി എലനും ഒപ്പമാണ് രാവിലെ എറിൻ വോട്ട് ചെയ്യാൻ എത്തിയത്. തന്റെ പപ്പ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കും എന്ന പ്രതീക്ഷയിലാണ് എറിൻ.