പോത്താനിക്കാട് : പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത് പത്താം വാർഡ് ഭരണസമിതിയംഗമായി ഷിബി ബോബന് (കോൺഗ്രസ്) തുടരാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ അന്തിമ ഉത്തരവ് നൽകി. പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത് പത്താം വാർഡ് യുഡിഎഫ്അംഗം ഷിബി ബോബൻ മകളോടൊത്തു വിദേശത്ത് പോയതിന്റെ പേരിൽ മടങ്ങിയെത്തിയിട്ടും ഇടത് മുന്നണി ഭരിക്കുന്ന ഭാരസമിതി യോഗങ്ങളിൽ പങ്കെടുപ്പിക്കാതെ മെമ്പർ സ്ഥാനത്തുനിന്നും നീക്കിനിർത്തിയിരിക്കുകയായിരുന്നു.
ഇതിനെതിരെ ഷിബി ബേബൻ നൽകിയ പരാതി ഫയലിൽ സ്വീകരിച്ച് മെമ്പർക്ക് ഭരണസമിതിയിൽ തുടരാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ താൽക്കാലികമായി ഉത്തരവ് നൽകിയിരുന്നു . ഇങ്ങനെയിരിക്കെ പഞ്ചായത്ത് കമ്മിറ്റിയുടെ വാദം തള്ളിക്കൊണ്ട് കേസിന്റെ വാദം പൂർത്തിയാക്കി മെമ്പർ നൽകിയ പരാതി അംഗീകരിക്കുകയായിരുന്നു. ഷിബി ബോബന് അംഗത്വം പൂർണമായും നിലനിൽക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അന്തിമ ഉത്തരവ് നൽകി.