കോതമംഗലം:കേരള കോണ്‍ഗ്രസ് എം. സംസ്ഥാന വൈസ് ചെയര്‍മാനും യാക്കോബായ സഭ മാനേജിങ് കമ്മിറ്റി അംഗവുമായിരുന്ന, കോതമംഗലം കോളേജ് ജംങ്ഷന് സമീപം പീച്ചക്കര വീട്ടില്‍ ഷെവ. പി.കെ. സജീവ് (82) അന്തരിച്ചു. കെ.എം. മാണിയുടെ സന്തതസഹചാരിയും പാര്‍ട്ടിയുടെ തുടക്കം മുതല്‍ മാണി സാറിനൊപ്പം അടിയുറച്ച് നിന്ന കേരള കോണ്ഗ്രസസ് നേതാവുമായിരുന്നു.
പാർട്ടി ജില്ല പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി എന്നീ ചുമതലകളും വഹിച്ചിരുന്ന പി.കെ. സജീവ് കോതമംഗലം മുന്‍
മുന്‍സിപ്പല്‍ ചെയര്‍മാനുമായിരുന്നു. ഇടുക്കി ജില്ലയിലെ പ്രത്യേകിച്ച് ഹൈറേഞ്ച് മേഖലയിലേക്കുള്ള ആദ്യകാല ബസ് സര്‍വീസായിരുന്ന പി.പി.കെ. & സണ്‍സ് ഉടമകളിലൊരാളായിരുന്നു. കോതമംഗലം മുനിസിപ്പൽ ആഫീസിൽ പൊതുദർശനത്തിന് വച്ച ശേഷം ഭൗതിക ശരീരം കോളേജ് ജംഗഷ്നിലുള്ള വീട്ടിലേക്ക് കൊണ്ടുവന്നു. ജോസ് കെ മാണി എംപി, ആൻ്റണി ജോൺ എംഎൽഎ ഉൾപ്പെടെയുള്ള പ്രമുഖർ വീട്ടിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു.
ഭാര്യ: ആലീസ്, കോതമംഗലം കറുകപ്പിള്ളില്‍ കുടുംബാംഗം. മക്കള്‍: സുനില്‍, സോയ, സനു, സൈന. മരുമക്കള്‍: രേഷ്മ, പരേതനായ അജിത്ത്, റോസ്, ഗോവിന്ദ്. സംസ്കാരം ഞായറാഴ്ച 3- pm ന് കോതമംഗലം മര്‍ത്തമറിയം വലിയപള്ളി സെമിത്തേരിയില്‍.