Connect with us

Hi, what are you looking for?

ACCIDENT

ഇരുചക്രവാഹനം മറിഞ്ഞ് അംഗനവാടി അധ്യാപിക മരണപ്പെട്ടു.

നെല്ലിക്കുഴി: ഇന്ന് രാവിലെ നെല്ലിക്കുഴി 314 ഭാഗത്ത് സഞ്ചരിച്ച ഇരുചക്ര വാഹനം മറിഞ്ഞ് അംഗനവാടി അധ്യാപിക നാറാണകോട്ടില്‍ ഫാത്തിമ ( 58) മരണപെട്ടു. രാവിലെ ഏഴുമണിതോടെയാണ് അപകടം.314 റോഡിലെ ഇളബ്രറോഡിലുളള ഇടവഴിയിലാണ് അപകടം ഉണ്ടായത്. കുത്തനെയുളള കോണ്‍ക്രീറ്റ് റോഡില്‍ കരിയിലകള്‍ മഴയില്‍ അഴുകി കിടന്നിരുന്നു. ഇവിടെയുളള വളവ് തിരിയാന്‍ ബ്രേക്ക് ചവിട്ടിയതോടെ വാഹനം തെന്നി തൊട്ടടുത്തുളള പറബിലേക്ക് മറിയുകയും ഫാത്തിമ ഇതിനടിയില്‍ പെട്ടതാകാം മരണ കാരണം എന്ന് കരുതുന്നു. ആള്‍സഞ്ചാരം കുറവുളള ഇവിടെ അപകടം ഏഴുമണിക്ക് നടന്നെങ്കിലും പുറത്ത് അറിയുന്നത് ഏഴെമുക്കാലോടെയാണ്. സമയം അധികരിച്ചതും മരണ കാരണമായേക്കാം. മരണപെട്ട ഫാത്തിമ തൃക്കാരിയൂര്‍ കിളാചിറങ്ങര അംഗനവാടി അധ്യാപികയും പോസ്റ്റോഫീസ് ചിട്ടി ഏജന്‍റുകൂടി ആയിരുന്നു. ഏകമകന്‍ ഷെഫിഖ്. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ .കോവിഡ് പരിശോധന റിസല്‍റ്റിന് ശേഷം പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ച് ഖബറടക്കും.

 

You May Also Like

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

NEWS

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...

NEWS

കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...

NEWS

നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 20-)o വാര്‍ഡില്‍ ചെറുവട്ടൂര്‍ കാഞ്ഞിരക്കാട്ട് മോളത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തിയാക്കിയ എസ്.സി. കമ്യൂണിറ്റി ഹാള്‍ അധികാരികളുടെ അനാസ്ഥയാല്‍ നാശത്തിന്റെ വക്കിലായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ...

error: Content is protected !!