Connect with us

Hi, what are you looking for?

CHUTTUVATTOM

ലോക പ്രശസ്തനായ സാധു ഇട്ടിഅവിരയെന്ന വലിയ മനുഷ്യനെ ആദരിച്ചു ശിശുദിനം

നെല്ലിക്കുഴി : അന്താരാഷ്ട്ര പ്രശസ്തമായ ഷ്വെറ്റ്സർ അവാർഡ് ജേതാവായ  ആത്മീയചിന്തകനും എഴുത്തുകാരനുമായ സാധു  ഇട്ടിഅവിര എന്ന മഹാപ്രതിഭയെയാണ് ശിശുദിനത്തിൽ ചെറുവട്ടൂർ ഗവ.മോഡൽ ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികൾ കുറ്റിലഞ്ഞിയിലെ വീട്ടിലെത്തി ആദരിച്ചത്.  ജൈവവൈവിധ്യ സമ്പന്നതയുടെ നടുവിൽ ഒരുപൂങ്കാവനംപോലെയുള്ള വിശാലമായ പ്രകൃതിയിൽ നിലകൊള്ളുന്ന സാധു
ഇട്ടിഅവിരയുടെ വീട്ടിലേയ്ക്ക് പ്രകൃതിയിൽ നിന്നും ശേഖരിച്ച  നാടൻ പൂക്കളുമായിട്ടായിരുന്നു കുട്ടികൾ എത്തിയത്. 98 വയസ്സിന്റെ അവശതയും വാർദ്ധക്യ സഹജമായ ആലസ്യവും മറന്ന് സാധു ഇട്ടിഅവിരയും കുടുംബവും കുട്ടിക്കൂട്ടത്തെ വരവേറ്റു.

25 ഓളംവരുന്ന UP മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർത്ഥികളുടെ ഗ്രൂപ്പ് ഇന്റർവ്യുവിലെ എല്ലാത്തരം ചോദ്യങ്ങൾക്കും സ്നേഹത്തിലും കുസൃതിയിലും ചാലിച്ചമറുപടി നൽകിയ സാധു ഇട്ടിഅവിര ഒരു കലാലയത്തിന്റെശിശുദിനാഘോ ഷത്തെ അർത്ഥപൂർണ്ണമാക്കി.  ചിരിയും ചിന്തയുമായി ഒരു മണിക്കൂർ നേരം ചിലവഴിച്ച കുട്ടികൾ വിവിധ ഭാഷകളിലായി 120 ഓളം പുസ്തകങ്ങൾ എഴുതിയ ആ മഹാപ്രതിഭയെ പൊന്നാടയണിച്ചു. സ്കൂളിന്റെ സ്നേഹോപഹാരമായി കേക്കും ലഡുവും സമ്മാനിച്ചു.  തിരിച്ച് കുട്ടികൾക്ക് മിഠായിയും നിരവധി പുസ്തകങ്ങളും വിതരണം ചെയ്ത ആ വന്ദ്യവയോധികൻ ഒരുവേള അവരിലൊരാളായി.
സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ശിശുദിനം മുതൽ ഈ മാസം 28 വരെ നടത്തുന്ന പ്രതിഭകളെ ആദരിക്കുന്ന പരിപാടിയോട് അനുബന്ധിച്ചായിരുന്നു സാധു ഇട്ടിഅവിരയുടെ വീട്ടിലേക്കുള്ള സ്നേഹാദരയാത്ര.

പി.ടി.എ.പ്രസിഡന്റ് സലാം കവാട്ട്, സ്റ്റാഫ് സെക്രട്ടറിമാരായ സന്ദീപ് ജോസഫ്, സി.എ.മുഹമ്മദ്, എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസർ എസ്.ശ്രീകുമാർ, സീനിയർ അധ്യാപകരായ എൻ.പി.നസീമ, ടി.എൻ.സിന്ധു, പി.ടി.എ. മെംബർമാരായ
യൂസഫ് കാട്ടാംകുഴി, പി.എ.സുബൈർ, മനോജ് കാനാട്ട്, പ്രവീണ വിനോദ്, കായിക അധ്യാപകൻ ടി.പ്രതാപ്കുമാർ, ഷീല ഐസക്ക്,ദീപ്തി, അൻസിയ, ആതിര, ബാദുഷ പി.എസ്. എന്നിവർ സ്നേഹാദര യാത്രയ്ക്ക് നേതൃത്വം നൽകി.

ഈ ചടങ്ങിന് മുന്നോടിയായി സ്കൂൾ അങ്കണത്തിൽ നിന്നും ആരംഭിച്ച് ചെറുവട്ടൂർ കവലചുറ്റി ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ നൂറുകണക്കിന് കുട്ടികൾ അണിനിരന്ന വർണ്ണശബളമായ ശിശുദിന റാലിയും നടന്നു. വെള്ളതൊപ്പിയണിഞ്ഞ് റോസാപ്പൂചൂടി ചാച്ചാജിമാരായി കുഞ്ഞുകുട്ടികൾ വേഷമിട്ട റാലി നാട്ടുകാരുടെ മനം കവർന്നു. വാർഡ് മെംബർ എം.കെ.സുരേഷ്, പി.ടി.എ.പ്രസിഡന്റ്  സലാം കാവാട്ട്,ഹെഡ്മിസ്ട്രസ്സ് കെ.മൈമൂന, കെ.എം.ബാവു, പി.എൻ.സന്തോഷ്, പി.എസ്.ഷംസുദ്ദീൻ, കെ.എച്ച്.സൈനുദ്ദീൻ,
പി.ബി. ജലാലുദ്ദീൻ, കെ.എം.റെമിൽ, ശ്രീധരൻ, സുഹൈൽ,  അനു സോനുകുമാർ, ദീപ്തി ജോൺ എന്നിവരും പി.ടി.എ, എസ്.എം.ഡി.സി. മെംബർമാരും, നിരവധി അധ്യാപകരും ശിശുദിനറാലിയ്ക്ക് നേതൃത്യം നൽകി.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

NEWS

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...

NEWS

കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...

NEWS

നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 20-)o വാര്‍ഡില്‍ ചെറുവട്ടൂര്‍ കാഞ്ഞിരക്കാട്ട് മോളത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തിയാക്കിയ എസ്.സി. കമ്യൂണിറ്റി ഹാള്‍ അധികാരികളുടെ അനാസ്ഥയാല്‍ നാശത്തിന്റെ വക്കിലായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ...