×
Connect with us

CRIME

നെല്ലിക്കുഴിയിലെ റോഡ് അരികിൽ നിന്ന് 5 കഞ്ചാവ് ചെടികൾ കണ്ടെത്തി.

Published

on

കോതമംഗലം :- തിരക്കേറിയ നെല്ലിക്കുഴി ടൗണിലെ പ്രധാന റോഡിനോട് ചേർന്ന് വളർന്ന് നിൽക്കുന്ന കഞ്ചാവ് ചെടികൾ കണ്ടെത്തി. നെല്ലിക്കുഴി ജംഗ്ഷനു സമീപം പ്രധാന റോഡരികിൽ നിന്നാണ് 30 സെൻ്റീമീറ്റർ വീതമുള്ള അഞ്ച് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.

രഹസ്യവിവരത്തെ തുടർന്ന് കോതമംഗലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഹിറോഷ് VR, ശ്രീകുമാർ, ബിജു, നിയാസ്, സുധീർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് എക്സൈസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

CRIME

നിർമ്മല കോളേജ് വിദ്യാർത്ഥിനിയെ ബൈക്ക് ഇടിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

Published

on

മൂവാറ്റുപുഴ: നിർമ്മല കോളേജ് വിദ്യാർത്ഥിനിയെ ബൈക്ക് ഇടിപ്പിച്ച്
കൊലപ്പെടുത്തിയ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ഏനാനല്ലൂർ
കുഴുമ്പിത്താഴം ഭാഗത്ത്, കിഴക്കെമുട്ടത്ത് വീട്ടിൽ ആൻസൺ റോയ് (23)
യെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്.
ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി ജില്ലാ പോലീസ് മേധാവി
വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
മൂവാറ്റുപുഴ, വാഴക്കുളം എന്നീ പോലീസ് സ്റ്റേഷൻ പരിധികളിൽ
കൊലപാതകശ്രമം, ദേഹോപദ്രവം, അതിക്രമിച്ച് കടന്ന്
നാശനഷ്ടമുണ്ടാക്കുക തുടങ്ങിയ കേസുകളിലും പ്രതിയാണ് ഇയാൾ. 2020
ൽ മൂവാറ്റുപുഴ ചിറപ്പടി ആനിക്കാട് ഭാഗത്ത് ഇയാളും കൂട്ടാളികളും
മയക്ക് മരുന്ന് ഉപയോഗിച്ച് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്
ചോദ്യം ചെയ്ത ഓട്ടോറിക്ഷ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച
കേസിലും, 2022 ൽ വാഴക്കുളം മഞ്ഞള്ളൂർ ഭാഗത്തുള്ള ബാറിലെ
ജീവനക്കാരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും പ്രതിയാണ്. കഴിഞ്ഞ
ജൂലായ് അവസാനം അമിത വേഗതയിലും, അശ്രദ്ധമായും
ലൈസൻസില്ലാതെ ബൈക്ക് ഓടിച്ച് വന്ന് മൂവാറ്റുപുഴ നിർമ്മല
കോളേജിന് മുമ്പിൽ വച്ച് വിദ്യാർത്ഥിനികളായ നമിതയേയും, മറ്റൊരു
ആളെയും ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇതിൽ നമിത കൊല്ലപ്പെട്ടു.
കൂടെയുണ്ടായിരുന്ന വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്കേറ്റു. ഇതിന്
മൂവാറ്റുപുഴ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായി
മൂവാറ്റുപുഴ സബ് ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞ്
വരികെയാണ് കാപ്പ ചുമത്തി സെൻട്രൽ ജയിലിലേയ്ക്ക് മാറ്റിയത്.
കല്ലൂർക്കാട് പോലീസ് ഇൻസ്പെക്ടർ കെ.ഉണ്ണിക്യഷ്ണൻ, സി.പി.
ഒമാരായ ബേസിൽ സ്ക്കറിയ, സേതു കുമാർ, കെ.എം.നൗഷാദ്
എന്നിവരാണ് അറസ്റ്റ് ചെയ്ത് വിയ്യൂർക്ക് മാറ്റിയത്. ഓപ്പറേഷൻ
ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി 89 പേരെ കാപ്പ ചുമത്തി
ജയിലിലടച്ചു. 68 പേരെ നാട് കടത്തി.

Continue Reading

CRIME

നെല്ലിക്കുഴിയില്‍ ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റിന് ലഹരിമാഫിയ സംഘത്തിന്റെ കുത്തേറ്റു

Published

on

കോതമംഗലം: നെല്ലിക്കുഴിയില്‍ ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റ് അജ്മല്‍ സലിമിന് ലഹരിമാഫിയ സംഘത്തിന്റെ കത്തിക്കുത്തേറ്റു.
തിങ്കളാഴ്ച രാത്രിയാണ് സംഭവം. അജ്മല്‍ കോതമംഗലത്ത് ആശുപത്രയില്‍ ചികിത്സയിലാണ്.ലഹരിമാഫിയിയില്‍പ്പെട്ടവരാണ് അക്രമികള്‍ എന്ന് അജ്മല്‍ പറഞ്ഞു.അന്യസംസ്ഥാന തൊഴിലാളികളെ അകാരണമായി മര്‍ദ്ധിക്കുന്നത് കണ്ട് ചോദ്യംചെയ്ത നാട്ടുകാരായ ചിലരേയാണ് പ്രതീകള്‍ ആദ്യം ആക്രമിച്ചത്.അവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രതികള്‍ പിടിച്ചുനിറുത്തി തന്നെ കുത്തുകയായിരുന്നുവെന്ന് അജ്മല്‍ പറഞ്ഞു.അജ്മലിന്റെ വയറിനോട് ചേര്‍ന്നാണ് കുത്തേറ്റത്.രക്തം വാര്‍ന്നൊഴുകിയിരുന്നു.ഉടന്‍ ആശുപത്രിയിലെത്തിച്ചതിനാല്‍ അപകടനില തരണം ചെയ്തു.കോതമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

Continue Reading

CRIME

നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി

Published

on

പെരുമ്പാവൂർ: നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി. വെങ്ങോല അല്ലപ്ര
ചിറ്റേത്തുകുടി  മാഹിൻ (പുരുഷു മാഹിൻ 28) നെയാണ് കാപ്പ ചുമത്തി 6
മാസത്തേക്ക് നാട് കടത്തിയത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി ജില്ല
പോലീസ് മേധാവി വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്‍റെ
അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി ഐ ജി പുട്ട വിമലാദിത്യയാണ്
ഉത്തരവിട്ടത്. പെരുമ്പാവൂർ തടിയിട്ടപറമ്പ്, കാലടി പോലീസ് സ്റ്റേഷൻ
പരിധികളിൽ അടിപിടി, ഭീഷണിപ്പെടുത്തൽ, ന്യായ വിരേധമായി സംഘം ചേരൽ,
മയക്കുമരുന്ന്തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ ജൂലായ്,
ആഗസ്റ്റ് മാസങ്ങളിൽ പെരുമ്പാവൂർ പോലീസ് രജിസ്റ്റർ ചെയ്ത 2 അടി പിടി
കേസുകളിൽ പ്രതിയായതിനെ തുടർന്നാണ് നടപടി. ഓപ്പറേഷൻ ഡാർക്ക്
ഹണ്ടിന്‍റെ ഭാഗമായി ഇതുവരെ 68 പേരെ നാട് കടത്തി. 88 പേരെ കാപ്പ ചുമത്തി
ജയിലിലടച്ചു.

Continue Reading

Recent Updates

NEWS14 hours ago

പോലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

മൂവാറ്റുപുഴ: പോലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കളമശ്ശേരി എ.ആര്‍ ക്യാമ്പിലെ ഡ്രൈവര്‍ എസ്സിപിഒ മുരിങ്ങോത്തില്‍ ജോബി ദാസ്(48)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. റാക്കാട്...

CRIME14 hours ago

നിർമ്മല കോളേജ് വിദ്യാർത്ഥിനിയെ ബൈക്ക് ഇടിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

മൂവാറ്റുപുഴ: നിർമ്മല കോളേജ് വിദ്യാർത്ഥിനിയെ ബൈക്ക് ഇടിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ഏനാനല്ലൂർ കുഴുമ്പിത്താഴം ഭാഗത്ത്, കിഴക്കെമുട്ടത്ത് വീട്ടിൽ ആൻസൺ റോയ് (23) യെയാണ്...

NEWS14 hours ago

എം. എ. കോളേജിൽ ലാബ് അസിസ്റ്റന്റ് ഒഴിവ്

കോതമംഗലം: മാർ അത്തനേഷ്യസ് (ഓട്ടോണോമസ് )കോളേജിലെ ബയോസയൻസ് വിഭാഗത്തിലേക്ക് ലാബ് അസിസ്റ്റന്റ്മാരുടെ ഒഴിവുണ്ട്. താല്പര്യമുള്ള യോഗ്യരായവർ ഒക്ടോബർ 9 തിങ്കളാഴ്ച രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുമായി...

NEWS14 hours ago

ഖാദി വസ്ത്രം ധരിച്ച് എം. എ. കോളേജ് വിദ്യാർത്ഥികൾ

കോതമംഗലം :മാർ അത്തനേഷ്യസ് കോളേജിലെ എം കോം മാർക്കറ്റിംഗ് & ഇന്റർനാഷണൽ ബിസ്സിനെസ്സ് വിഭാഗം വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ഖാദി വസ്ത്ര പ്രചാരണത്തിന്റെ ഭാഗമായി ഖാദി വസ്ത്രം...

NEWS22 hours ago

ഭൂതത്താന്‍കെട്ടില്‍  റിസോര്‍ട്ടിന് പിന്‍വശത്തുനിന്നും കൂറ്റൻ രാജവെമ്പാലയെ പിടികൂടി

കോതമംഗലം:  ഭൂതത്താന്‍കെട്ടില്‍  റിസോര്‍ട്ടിന് പിന്‍വശത്തുനിന്നും കൂറ്റൻ രാജവെമ്പാലയെ പിടികൂടി.പാമ്പ് പിടുത്തത്തില്‍ വിദഗ്ദാനായ മാര്‍ട്ടിന്‍ മേക്കമാലിയാണ് രാജവെമ്പാലയെ പിടിച്ചത്.പൂന്തോട്ടത്തിലെ ചെടിയുടെ മുകളിലായിരുന്നു രാജവെമ്പാല.സ്റ്റിക്കുകൊണ്ട് പിടികൂടാൻ കഴിയാതെവന്നതോടെ  കൈകള്‍കൊണ്ട് സാഹസീകമായാണ്...

CRIME22 hours ago

നെല്ലിക്കുഴിയില്‍ ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റിന് ലഹരിമാഫിയ സംഘത്തിന്റെ കുത്തേറ്റു

കോതമംഗലം: നെല്ലിക്കുഴിയില്‍ ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റ് അജ്മല്‍ സലിമിന് ലഹരിമാഫിയ സംഘത്തിന്റെ കത്തിക്കുത്തേറ്റു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. അജ്മല്‍ കോതമംഗലത്ത് ആശുപത്രയില്‍ ചികിത്സയിലാണ്.ലഹരിമാഫിയിയില്‍പ്പെട്ടവരാണ് അക്രമികള്‍ എന്ന് അജ്മല്‍...

CRIME2 days ago

നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി

പെരുമ്പാവൂർ: നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി. വെങ്ങോല അല്ലപ്ര ചിറ്റേത്തുകുടി  മാഹിൻ (പുരുഷു മാഹിൻ 28) നെയാണ് കാപ്പ ചുമത്തി 6 മാസത്തേക്ക് നാട്...

NEWS2 days ago

അതിഥി തൊഴിലാളികളുടെ വിവരശേഖരണം അറുപതിനായിരത്തോളമായി

കോതമംഗലം: റൂറൽ ജില്ലയിൽ പോലീസിന്‍റെ നേതൃത്വത്തിലുള്ള അതിഥി തൊഴിലാളികളുടെ വിവരശേഖരണം അറുപതിനായിരത്തോളമായി. റൂറൽ ജില്ലയിലെ അഞ്ച് സബ്ഡിവിഷനുകളിലെ മുപ്പത്തിനാല് പോലീസ് സ്റ്റേഷനുകളിലും രജിസ്ട്രേഷൻ നടക്കുന്നുണ്ട്. അതിഥി തൊഴിലാളികളുടെ...

NEWS3 days ago

ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് കോതമംഗലം നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു

കോതമംഗലം: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് “മാലിന്യമുക്ത നവകേരളം” ക്യാമ്പിന്റെ ഭാഗമായി കോതമംഗലം നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു.കന്നി ഇരുപത് പെരുന്നാൾ കൂടി നടക്കുന്ന സാഹചര്യത്തിൽ ഹരിത കർമ്മ...

NEWS3 days ago

റോഡുവികസനത്തിന് രാഷ്രീയമില്ല: മന്ത്രി മുഹമ്മദ് റിയാസ്

പെരുമ്പാവൂർ : ഉയർന്ന നിലവാരത്തിൽ 2.57 കോടി രൂപാ ചിലവഴിച്ച് പുനർ നിർമ്മാണം പൂർത്തിയാക്കിയ റയോൺപുരം പാലത്തിന്റെയും , സംസ്ഥാന ബജറ്റിൽ ഈ വർഷം 5 കോടി...

NEWS3 days ago

കന്നി ഇരുപത് പെരുന്നാൾ: തീർത്ഥാടകർക്കായി  നേർച്ച കഞ്ഞി വിതരണം നടത്തി 

  കോതമംഗലം : കന്നി ഇരുപത് പെരുന്നാൾ പ്രമാണിച്ച് തീർത്ഥാടകർക്കായി നാട്ടുകാരുടെ നേതൃത്വത്തിൽ കോതമംഗലം ബേസിൽ സ്കൂളിന് സമീപത്ത് നേർച്ച കഞ്ഞി വിതരണം സംഘടിപ്പിച്ചു. 11 വർഷമായി...

NEWS5 days ago

സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞ് വനം വകുപ്പ് : മാമലക്കണ്ടത്ത് സംഘർഷാവസ്ഥ

കോതമംഗലം : മാമലക്കണ്ടം കൊയ്നിപ്പാറ പ്രദേശത്തേക്കുള്ള സഞ്ചാര സ്വാതന്ത്ര്യം വന വകുപ്പ് തടഞ്ഞതിനെ തുടർന്ന് പ്രദേശത്ത് വൻ സംഘർഷാവസ്ഥ.പതിറ്റാണ്ടുകളായി ഈ പ്രദേശത്തെ ജനങ്ങൾ താമസിച്ച് വരുന്നതാണ് .മാത്രമല്ല,...

NEWS5 days ago

നക്ഷത്രസമൂഹങ്ങളെ നിരീക്ഷിക്കാന്‍ കഴിയുന്ന അത്യാധുനിക ടെലിസ്‌കോപ്പ് എം എ കോളേജ് ഓഫ് എന്‍ജിനീയറിങിന്

കോതമംഗലം: കേരളത്തില്‍ സ്വന്തമായി ടെലിസ്‌കോപ്പ് സൗകര്യം ഉള്ള എന്‍ജിനീയറിംഗ് കോളേജ് എന്ന സ്ഥാനം എം എ എന്‍ജിനീയറിംഗ് കോളേജിനും. പ്രപഞ്ചത്തോടുള്ള ആകര്‍ഷണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പില്‍, കോതമംഗലം...

NEWS5 days ago

കളിക്കളത്തിൽ അജയ്യരായി വീണ്ടും എം. എ. സ്പോർട്സ് അക്കാദമി

കോതമംഗലം : തേഞ്ഞിപ്പലം, കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന 67-മത് ഡോ. ടോണി ദാനിയേൽ സംസ്ഥാന സീനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ പുരുഷ – വനിതാ വിഭാഗത്തിൽ 240.5...

NEWS5 days ago

ഷീ കൗണ്ടർ പ്രവർത്തനം ആരംഭിച്ചു

കോതമംഗലം: മഹാ പരിശുദ്ധനായ ബസേലിയസ് ബാവയുടെ 332മത് ഓർമ്മ പെരുന്നാൾ കന്നി 20 നോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിംഗ് കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ...

Trending