കോതമംഗലം : കോതമംഗലത്ത് സി ഐ ടി യു , കർഷക സംഘം ,കർഷക തൊഴിലാളി യൂണിയൻ സംയുക്തമായി സാമൂഹിക് ജാഗരൺ കാൽ നാട പദയാത്ര നടത്തി. കോതമംഗലം വെസ്റ്റ് മണ്ഡലം ജാഥ കർഷക സംഘം ജില്ല ജോ .സെക്രട്ടറി ആർ അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. പൗലോസ് കെ മാത്യു അധ്യക്ഷനായി. നഗരസഭ വികസന സ്ഥിരം സമിതി അധ്യക്ഷൻ കെഎ നൗഷാദ് സ്വാഗതം പറഞ്ഞു. സി ഐ ടി യു കോതമംഗലം ഏരിയ ജോയിന്റ് സെക്രട്ടറി ജോഷി അറയ്ക്കൽ ,കർഷക സംഘം വില്ലേജ് പ്രസിഡൻ്റ് കെ എ കുര്യാക്കോസ് , എം യു അഷറഫ് , സി എസ് ജോണി , സാബു തോമസ് ,പി എസ് ബിജു ,സജി മാടവന എന്നിവർ സംസാരിച്ചു. പദയാത്ര തങ്കളത്ത് നിന്ന് ആരംഭിച്ച് മാതിരപ്പിള്ളി പള്ളിപ്പടിയിൽ സമാപിച്ചു. സമാപനം സമ്മേളനം ഏരിയ സെക്രട്ടറി കെ എ ജോയി ഉദ്ഘാടനം ചെയ്തു . സി ഐ ടി യു ഏരിയ സെക്രട്ടറി സി പി എസ് ബാലൻ അധ്യക്ഷനായി.
