Connect with us

Hi, what are you looking for?

NEWS

റവന്യൂ ജില്ലാ കായിക മേള 21 മുതൽ കോതമംഗലത്ത് -സംഘാടക സമിതി രൂപീകരിച്ചു

കോതമംഗലം : 21 മത് റവന്യൂ ജില്ലാ സ്കൂൾ കായിക മേള 21,22,23 തിയതികളില്‍ കോതമംഗലത്ത് നടക്കും. സംഘാടക സമിതി യോഗം ആന്റണി ജോൺ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കോതമംഗലം നഗരസഭ ചെയര്‍മാന്‍ കെ. കെ. ടോമി അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്‌ടര്‍ ഹണി ജി. അലക്സാണ്ടര്‍, നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ കെ.വി.തോമസ്, ജോസ് വര്‍ഗീസ്, കെ.എ. നൗഷാദ്, അംഗങ്ങളായ എൽദോസ് പോൾ, റിൻസ് റോയ്,ഡിഇഒ പി.സി.ഗീത,ജില്ലാ സ്പോര്‍ട്സ് സെക്രട്ടറി ജോർജ് ജോൺ,കോതമംഗലം മാര്‍ ബേസില്‍ എച്ച്. എസ്. എസ്. പ്രിന്‍സിപ്പല്‍ ഫാ. പി. ഒ. പൗലോസ്,പ്രധാന അധ്യാപിക ബിന്ദു വര്‍ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു.

മന്ത്രി പി.രാജീവ് രക്ഷാധികാരിയായും ജില്ലയിലെ എംപിമാര്‍,എംഎല്‍എമാര്‍ എന്നിവര്‍
സഹ രക്ഷാധികാരികളായും
ആന്റണി ജോൺ എംഎല്‍എ ചെയര്‍മാനായും കോതമംഗലം നഗരസഭ ചെയര്‍മാന്‍ കെ. കെ. ടോമി വൈസ് ചെയര്‍മാനായും ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്‌ടര്‍ ഹണി ജി. അലക്സാണ്ടര്‍ ജനറല്‍ കണ്‍വീനറായും സംഘാടക സമിതി രൂപീകരിച്ചു.കോതമംഗലം നഗരസഭ അംഗങ്ങൾ ചെയർമാനായും അധ്യാപക സംഘടനാ പ്രതിനിധികള്‍ കണ്‍വീനറായും വിവിധ സബ് കമ്മറ്റികളും രൂപീകരിച്ചു.14 ഉപ ജില്ലകളില്‍ നിന്നായി 93 ഇനങ്ങളില്‍ സബ് ജൂനിയര്‍,ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍
2600ഓളം കുട്ടികൾ മേളയില്‍ പങ്കെടുക്കും.

You May Also Like

NEWS

കോതമംഗലം : കോട്ടപ്പടിയിൽ കേര ഗ്രാമം പദ്ധതിയ്ക്ക് തുടക്കമായി.നാളികേര ഉല്‍പാദനം ശാസ്ത്രീയമായി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിയുടെ പഞ്ചായത്ത് തല സമിതി രൂപീകരണ യോഗം കോട്ടപ്പടി ഗ്രാമപഞ്ചായത്ത് ഹാളിൽ...

NEWS

കോതമംഗലം : കീരംപാറ സര്‍വ്വീസ്‌ സഹകരണ ബാങ്ക്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ വയനാട്‌ പുനരധിവാസത്തിനായി 5 ലക്ഷം രൂപയുടെ ചെക്ക്‌ നൽകി. ബാങ്കിന്റെ വാര്‍ഷിക പൊതുയോഗത്തോട നുബന്ധിച്ച്‌ നടന്ന ചടങ്ങിൽ ബാങ്ക്‌ പ്രസിഡന്റ്‌ കെ....

NEWS

കോതമംഗലം വിദ്യാഭ്യാസ ഉപജില്ലയുടെ കീഴിലുള്ള പാചക തൊഴിലാളികളുടെ പാചക മത്സരം സംഘടിപ്പിച്ചു. കോതമംഗലം ടൗൺ യു. പി. സ്കൂളിൽ സംഘടിപ്പിച്ച മത്സരത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം. എൽ. എ. നിർവഹിച്ചു. നഗരസഭ...

NEWS

കോതമംഗലം :വന്യ മൃഗ ശല്യം രൂക്ഷമായി തുടരുന്ന കീരമ്പാറ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളെ വന്യ മൃഗശല്യത്തിൽ നിന്നും സംരക്ഷിക്കുന്നതിന് വേണ്ടി നിർമ്മിക്കുന്ന ഹാങ്ങിങ് ഫെൻസിങ്ങിന്റെ നിർമ്മാണ ഉദ്ഘാടനം ഒക്ടോബർ 24 ന് വനം...

error: Content is protected !!