Connect with us

Hi, what are you looking for?

CHUTTUVATTOM

റെഡ് ക്രോസ് കോവിഡ്-19 ബോധവത്ക്കരണ സെമിനാർ നടത്തി

കോതമംഗലം : ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കോതമംഗലം താലൂക്ക് ബ്രാഞ്ചിൻ്റെയും, കോതമംഗലം മുനിസിപ്പാലിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ കോവിഡ് 19 ബോധവത്ക്കരണ സെമിനാർ നടത്തി. സെമിനാറിൻ്റെ ഉദ്ഘാടനം മുനി.വൈസ് ചെയർമാൻ എ.ജി ജോർജ് നിർവ്വഹിച്ചു. റെഡ് ക്രോസ് കോതമംഗലം താലൂക്ക് ചെയർമാൻ ജോർജ് എടപ്പാറ അദ്ധ്യക്ഷത വഹിച്ചു.

റെഡ് ക്രോസ് ജില്ലാ ചെയർമാൻ ജോയി പോൾ ,മുനിസിപ്പൽ ചെയർപേഴ്സൺ മഞ്ജു സിജു, പ്രതിപക്ഷ നേതാവ് കെ.എ നൗഷാദ്, മുനിസിപ്പൽ സെക്രട്ടറി ഷെർള ബീഗം,ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ റെജി ജോസ്, ബിനോയ് തോമസ്, എൽദോ പി.വി, വിജയ് പ്രകാശ്, ജിൻസി സിജു, ജാൻസി മാത്യു മുനിസിപ്പൽ കൗൺസിലേഴ്സ് എന്നിവർ നേതൃത്വം നല്കി. കോതമംഗലം താലൂക്ക് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ അഞ്ജലി എൻ.യു ക്ലാസ് നയിച്ചു.

You May Also Like