Connect with us

Hi, what are you looking for?

CHUTTUVATTOM

റെഡ് ക്രോസ് കോവിഡ് പ്രാഥമിക ചികിൽസാ കേന്ദ്രങ്ങളിലേക്കാവശ്യമായ സാധനങ്ങൾ സ്വീകരിക്കുന്നു.

കോതമംഗലം: റെഡ് ക്രോസ് സൊസൈറ്റി കോതമംഗലം താലൂക്ക് ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ താലൂക്കിലെ വിവിധ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററുകളിലേക്കാവശ്യമായ സാധന സാമഗ്രികൾ വ്യക്തികൾ, സ്ഥാപനങ്ങൾ, സംഘടനകളിൽ നിന്നും ശേഖരിച്ചു നല്കുന്നതിനുള്ള കളക്ഷൻ സെൻ്റർ തങ്കളം റോട്ടറി ഭവനിൽ ആരംഭിക്കുന്നു.

25-7-20 ശനിയാഴ്ച രാവിലെ 11-നു ആൻ്റണി ജോൺ എം.എൽ.എ ആദ്യ കളക് ക്ഷൻ സ്വീകരിച്ചു ഉദ്ഘാടനം നിർവ്വഹിക്കും. ട്രീറ്റ്മെൻ്റ് സെൻ്റുറുകളിലേക്കാവശ്യമായ കട്ടിൽ, കിടക്ക, തലയിണ, പുതപ്പ്, ബെഡ്ഷീറ്റ്, പാത്രങ്ങൾ, കസേര, ലോഷനുകൾ, ഫാൻ എന്നിവ സ്വീകരിക്കും. തഹസിൽദാർ റെയ്ച്ചൽ കെ വർഗീസ്, റെഡ് ക്രോസ് ജില്ല ചെയർമാൻ ജോയി പോൾ, ജോർജ് എടപ്പാറ ബിനോയി തോമസ്, പി വി എൽദോ എന്നിവർ നേതൃത്വം നല്കും.

സാധനങ്ങൾ നല്കുന്നവർ ബന്ധപ്പെടേണ്ടത്.994766003, 9946013 297. 9447070909

ഫോട്ടോ : മീഡിയ ലൈബററി

You May Also Like