Connect with us

Hi, what are you looking for?

CHUTTUVATTOM

റെഡ്ക്രോസ് അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു.

കോതമംഗലം : റെഡ്ക്രോസ് സൊസൈറ്റി കോതമംഗലം താലൂക്ക് ബ്രാഞ്ചും , കോതമംഗലം ഫയർ ഫോഴ്സും സംയുക്തമായി അഗ്നി സുരക്ഷാനിലയത്തിൽ യോഗാ ദിനാചരണം നടത്തി. ശരീരത്തോടൊപ്പം മനസ്സിനെയും ചെറുപ്പമാക്കി നിലനിർത്തുന്നതിനും, ആരോഗ്യപരിപാലനത്തിനും യോഗയിലൂടെ സാധിക്കും എന്നതാണ് യോഗാ പരിശീലനം കൊണ്ട് ലക്ഷ്യമാക്കുന്നത്.
റെഡ്‌ക്രോസ് താലൂക്ക് ചെയർമാൻ ജോർജ് എടപ്പാറ ദിനാചരണം ഉദ്ഘാടനം ചെയ്തു. ഫയർഫോഴ്സ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സജി മാത്യു അദ്ധ്യക്ഷത വഹിച്ചു.

ഗ്രേഡ് അസിസ്റ്റന്റ് ബിനോയി കെ.കെ റെഡ് ക്രോസ് സംസ്ഥാന കമ്മറ്റി അംഗം അഡ്വ: രാജേഷ് രാജൻ, ജില്ലാ കമ്മറ്റി അംഗം ലോറൻസ് ഏനാനിക്കൽ, വൈസ് ചെയർമാൻ ടോമി ചെറുകാട്, ട്രഷറർ മുഹമ്മദാലി പി.എം എന്നിവർ പ്രസംഗിച്ചു. ഇന്റർനാഷണൽ യോഗാ ട്രെയിനർ ബിനോയി തോമസ് ക്ലാസ്സെടുത്തു.

You May Also Like