Connect with us

Hi, what are you looking for?

CHUTTUVATTOM

രാജീവ്‌ ഗാന്ധി ധീരരക്തസാക്ഷിത്വ ദിനം; ഭക്ഷ്യ വസ്തുക്കൾ എത്തിച്ചു നൽകി യൂത്ത് കോൺഗ്രസ്

കോതമംഗലം : രാജീവ്‌ ഗാന്ധി ധീരരക്തസാക്ഷിത്വ ദിനം, യൂത്ത് കോൺഗ്രസ് കോതമംഗലം നിയോജകമണ്ഡലം കമ്മിറ്റി ധർമഗിരി വികാസിലെ അന്തേവാസികൾക്ക് ഭക്ഷ്യ വസ്തുക്കൾ എത്തിച്ചു നൽകി ആചരിച്ചു. മുൻസിപ്പൽ വൈസ് ചെയർമാൻ എ ജി ജോർജ് പരിപാടി ഉത്ഘാടനം ചെയ്തു.

യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് അമീൻ ടി.എം, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി റമീസ് കെ. എ, കോൺഗ്രസ് നേതാക്കളായ അനൂപ് ജോർജ്ജ്, ഷമീർ പനക്കൻ, എൽദോസ് കീച്ചേരി, യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി അബ്ദുള്ള മേളാ, മണ്ഡലം പ്രസിഡൻ്റ് വിജിത്ത് വിജയൻ എന്നിവർ നേതൃത്വം നൽകി.

You May Also Like