കോതമംഗലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഊന്നുകൽ യൂണിറ്റും എൻ്റെ നാട് ജനകീയ കൂട്ടായ്മ പെയിൻ ആൻറ് പാലിയേറ്റീവ് കെയർ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ സൗജന്യ ഹോമിയോ പ്രതിരോധ മരുന്ന് വിതരണോത്ഘാനം എൻ്റെ നാട് ചെയർമാൻ ഷിബു തെക്കും പുറം നിർവ്വഹിച്ചു .ഊന്നുകൽ വ്യാപാരഭവനിൽ നടന്ന ചടങ്ങിൽ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡൻ്റ് ബോസ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു.
പി എം സൈനുദ്ദീൻ , എ എം മൈതീൻ പി. എ പാദുഷ, ജോഷി കുര്യാക്കോസ്, വർഗീസ് കൊന്നനാൽ,മിനി രാജീവ്,റോസിലി ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു. വരും ദിവസങ്ങളിൽ എൻ്റെ നാട് പെയിൻ ആൻറ് പാലിയേറ്റീവ് കെയർ വാഹനം വഴി വിവിധ പ്രദേശങ്ങളിൽ പ്രതിരോധ മരുന്ന് വിതരണം ചെയ്യും. മരുന്ന് വിതരണത്തിൽ പങ്കാളികളാകുവാൻ താല്പര്യം ഉള്ള സംഘടനകൾക്കോ വ്യക്തികൾക്കും ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. 759404555
 
						
									

 


























































 
								
				
				
			 
 
 
							 
							 
							 
							 
							 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				