കോതമംഗലം: കവളങ്ങാട് പഞ്ചായത്തിൽ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ശുചീകരണത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം ഊന്നുകൽ പോലീസ് സ്റ്റേഷൻ പരിസരത്ത്
പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസി ജോളി അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷൻരായ ടി എച്ച് നൗഷാദ്, ഷിബു പടപ്പറമ്പത്ത്, ഉഷ ശിവൻ, പഞ്ചായത്ത് അംഗങ്ങളായ എം കെ വിജയൻ, സുഹ്റ ബഷീർ, പോലീസ് സബ് ഇൻസ്പെക്ടർ പി കെ അജികുമാർ എന്നിവർ പ്രസംഗിച്ചം. പൊലീസ് സേന അംഗങ്ങൾ, ഹരിത കർമ സേന അംഗങ്ങൾ, ആശാവർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, സന്നദ്ധ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. ഓരോ വാർഡിലും എല്ലാ വിഭാഗം ജനങ്ങളെയും ഉൾപ്പെടുത്തി വരും ദിവസങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തും. 20 നുള്ളിൽ പഞ്ചായത്തിലാകെ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനാണ് തീരുമാനം.