കോതമംഗലം : പൊതുമേഖല സ്ഥാപനങ്ങൾ വിൽക്കുന്ന കേന്ദ്ര സർക്കാർ നയത്തിനു എതിരെ എഐവൈഎഫ് രാജ്യവ്യാപകമായി നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കോതമംഗലത്ത് വിവിധ മേഖല കമ്മിറ്റികൾ പോസ്റ്റ് ഓഫീസ് ധർണ്ണ നടത്തി. എ ഐ വൈ എഫ് നെല്ലിക്കുഴി മേഖല കമ്മിറ്റിയുടെ ധർണ്ണ ചെറുവട്ടൂരിൽ എ ഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗം പി.കെ രാജേഷ് ഉദ്ഘാടനം ചെയ്‌തു. 2014 ൽ മോഡി സർക്കാർ അധികാത്തിൽ എത്തിയതുമുതൽ കോർപ്പറേറ്റുകളുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്ന രീതിയാണ് മോഡി സർക്കാർ കൈക്കൊള്ളുന്നത് എന്ന് ധർണ്ണ ഉദ്ഘാടനം ചെയ്യുതുകോണ്ട് പറഞ്ഞു. റ്റി.ച്ച് റിയാസ് അധ്യക്ഷനായ യോഗത്തിൽ എ ആർ അനീഷ് ,എച്ച് യൂന്നസ് എന്നിവർ സംസാരിച്ചു.
