Connect with us

Hi, what are you looking for?

NEWS

ശമനമില്ലാതെ കോതമംഗലം മേഖല; കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്; പല്ലാരിമംഗലത്തും കോട്ടപ്പടിലും ട്രിപ്പിള്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ.

എറണാകുളം : പ്രതിവാര ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കിന്‍റെ അടിസ്ഥാനത്തില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പുനര്‍നിര്‍ണ്ണയിച്ചു. താലൂക്കില്‍ ടി.പി.ആര്‍.കുത്തനെ ഉയര്‍ന്ന പല്ലാരിമംഗലവും കോട്ടപ്പടിയും ട്രിപ്പിള്‍ ലോക്ഡൗണിലാകും. ടെസ്റ്റ് പോസറ്റീവിറ്റി നിരക്ക് പതിനഞ്ചിന് മുകളിൽ വന്ന സാഹചര്യത്തിലാണ് പ്രഖ്യാപനം വന്നത്. നെല്ലിക്കുഴിയിലും കീരമ്പാറയിലും പൈങ്ങോട്ടൂരും പ്രതിവാര ടി.പി.ആറില്‍ കുറവുണ്ടായിട്ടുണ്ട്.

കുറഞ്ഞ രോഗവ്യാപനമുള്ള പ്രദേശങ്ങളുള്‍പ്പെട്ട എ കാറ്റഗറിയില്‍ നിന്ന് താലൂക്ക് പൂര്‍ണ്ണമായും പുറത്തായി. രാജ്യത്തെ ആകെ കോവിഡ് രോഗികളില്‍ അഞ്ചിലൊന്ന് കേരളത്തില്‍. രാജ്യത്തെ ആകെ രോഗികളില്‍ അഞ്ചിലൊന്നും കേരളത്തില്‍. വീടുകള്‍ക്കുള്ളിലെ രോഗവ്യാപനം 100 ശതമാനത്തോളമെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇടവിട്ടുള്ള ദിവസങ്ങളിലെ നിയന്ത്രണങ്ങള്‍ പൊതുനിരത്തിലും കടകളിലും തിരക്കു വര്‍ധിക്കാന്‍ കാരണമാകുന്നുവെന്നും വിമര്‍ശനമുണ്ട്.

സംസ്ഥാനത്ത് രോഗവ്യാപനം ഉയരുകയാണ്. ഒരാഴ്ചയായി അൻപതിനായിരത്തില്‍ താഴെയാണ് രാജ്യത്തെ പ്രതിദിന രോഗബാധിതരുടെ എണ്ണം. പക്ഷേ കേരളത്തില്‍ ചൊവ്വാഴ്ച 14,000ൽ ഏറെ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 10,000നു മുകളില്‍ പ്രതിദിന രോഗബാധിതരുള്ള ഏക സംസ്ഥാനവും കേരളമാണ്. രാജ്യത്ത് ശരാശരി പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (ടിപിആർ) 3.1 മാത്രമാണെങ്കില്‍ കേരളത്തില്‍ 10ന് മുകളിലാണ്.

സംസ്ഥാനത്ത് ഇന്ന് 15,600 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,50,630 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.36 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,39,18,742 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 148 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 14,108 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 66 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 14,761 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 699 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

എറണാകുളം ജില്ലയിൽ ഇന്ന് 1727 പേർക്ക് രോഗം സ്ഥിരീകരിച്ചു.

വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 4.

സമ്പർക്കം വഴി രോഗം
സ്ഥിരീകരിച്ചവർ – 1682.

ഉറവിടമറിയാത്തവർ- 37

ആരോഗ്യ പ്രവർത്തകർ – 4.

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തൃക്കാക്കര – 65
• കളമശ്ശേരി – 59
• ഫോർട്ട് കൊച്ചി – 56
• പായിപ്ര – 42
• പള്ളിപ്പുറം – 36
• മരട് – 35
• ഏഴിക്കര – 31
• നോർത്തുപറവൂർ – 31
• എളമക്കര – 30
• ചൂർണ്ണിക്കര – 30
• കിഴക്കമ്പലം – 29
• വെങ്ങോല – 29
• പിണ്ടിമന – 27
• ആലങ്ങാട് – 25
• എളംകുന്നപ്പുഴ – 24
• ഞാറക്കൽ – 23
• തൃപ്പൂണിത്തുറ – 23
• കോട്ടുവള്ളി – 22
• മുളവുകാട് – 21
• മൂക്കന്നൂർ – 21
• വടക്കേക്കര – 21
• ശ്രീമൂലനഗരം – 21
• തേവര – 20
• മൂവാറ്റുപുഴ – 20
• ആമ്പല്ലൂർ – 19
• കടവന്ത്ര – 19
• കടുങ്ങല്ലൂർ – 19
• നെടുമ്പാശ്ശേരി – 19
• പൈങ്ങോട്ടൂർ – 19
• നായരമ്പലം – 18
• വാഴക്കുളം – 18
• അങ്കമാലി – 17
• എടത്തല – 17
• കാലടി – 17
• കോട്ടപ്പടി – 17
• ചേന്ദമംഗലം – 17
• പള്ളുരുത്തി – 17
• കടമക്കുടി – 16
• കൂവപ്പടി – 16
• പാമ്പാകുട – 16
• മഴുവന്നൂർ – 16
• വാരപ്പെട്ടി – 16
• ഇടപ്പള്ളി – 15
• കീരംപാറ – 15
• കുമ്പളം – 15
• തിരുവാണിയൂർ – 15
• പാറക്കടവ് – 15
• പിറവം – 15
• എടവനക്കാട് – 14
• കലൂർ – 14
• കുന്നത്തുനാട് – 14
• നെല്ലിക്കുഴി – 14
• രായമംഗലം – 14
• വരാപ്പുഴ – 14
• കോതമംഗലം – 13
• പല്ലാരിമംഗലം – 13
• മുളന്തുരുത്തി – 13
• വടവുകോട് – 13
• ആലുവ – 12
• ആവോലി – 12
• ഒക്കൽ – 12
• കുമ്പളങ്ങി – 12
• മലയാറ്റൂർ നീലീശ്വരം – 12
• വാളകം – 12
• വെണ്ണല – 12
• വേങ്ങൂർ – 12
• പുത്തൻവേലിക്കര – 11
• രാമമംഗലം – 11
• വൈറ്റില – 11
• ഏലൂർ – 10
• കറുകുറ്റി – 10
• കീഴ്മാട് – 10
• ചെങ്ങമനാട് – 10
• എടക്കാട്ടുവയൽ – 9
• ചിറ്റാറ്റുകര – 9
• തുറവൂർ – 9
• ഐക്കാരനാട് – 8
• കരുമാലൂർ – 8
• കവളങ്ങാട് – 8
• കാഞ്ഞൂർ – 8
• ചെല്ലാനം – 8
• പനമ്പള്ളി നഗർ – 8
• മുണ്ടംവേലി – 8
• അശമന്നൂർ – 7
• ഇടക്കൊച്ചി – 7
• ചേരാനല്ലൂർ – 7
• പെരുമ്പാവൂർ – 7
• എറണാകുളം സൗത്ത് – 6
• കല്ലൂർക്കാട് – 6
• ചളിക്കവട്ടം – 6
• പനയപ്പിള്ളി – 6
• പാലാരിവട്ടം – 6
• മഞ്ഞപ്ര – 6
• മട്ടാഞ്ചേരി – 6
• എറണാകുളം നോർത്ത് – 5
• കൂത്താട്ടുകുളം – 5
• ചോറ്റാനിക്കര – 5
• തോപ്പുംപടി – 5
• പെരുമ്പടപ്പ് – 5
• മണീട് – 5
• മാറാടി – 5
• അതിഥി തൊഴിലാളി – 22
• ഐ എൻ എച്ച് എസ് – 6
• പോലീസ് ഉദ്യോഗസ്ഥൻ – 1
• സി .ഐ .എസ് .എഫ് . – 1

 

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

ഉദയംപേരൂർ , പൂതൃക്ക , മുടക്കുഴ , അയ്യമ്പുഴ , ഇലഞ്ഞി , തമ്മനം , പച്ചാളം , പാലക്കുഴ , പോണേക്കര , കുട്ടമ്പുഴ , തിരുമാറാടി , പോത്താനിക്കാട് , വടുതല , ആയവന , ആരക്കുഴ , എളംകുളം , കരുവേലിപ്പടി , കുന്നുകര , കുഴിപ്പള്ളി , മഞ്ഞള്ളൂർ ,

• ഇന്ന് 1199 പേർ രോഗ മുക്തി നേടി.

• ഇന്ന് 2097 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2179 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 35647 ആണ്.

• ഇന്ന് 112 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 172 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11121 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 18576 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) – 9.29

You May Also Like

error: Content is protected !!